മുഹമ്മദ് സല സൗദി ക്ലബില്‍; ലിവര്‍പൂള്‍ ആരാധകര്‍ ഞെട്ടി, ചെറിയൊരു ട്വിസ്റ്റ്, സംഭവം ഇങ്ങനെ
റിയാദ്: സൗദി അറേബ്യന്‍ ക്ലബായ അല്‍ അദാലയുടെ പ്രഖ്യാപനത്തില്‍ ഞെട്ടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗായ ലിവര്‍പൂളിന്റെ ആരാധകര്‍. മുഹമ്മദ് സലയെ അല്‍ അദാല ടീമിലെത്തിച്ചിരിക്കുകയാണ്. ഇതാണ് ആരാധകരുടെ ആശങ്കയ്ക്ക് കാരണവും. ലിവര്‍പൂളിന്റെ സൂപ്പര്‍ താരമാണ് സല. പ്രീമിയര്‍ ലീഗില്‍ തന്നെ ടോപ് സ്‌കോററായി മുന്നേറുന്ന സല സൗദി ക്ലബിലെത്തുകയോ?
ആര്‍ക്കും വിശ്വസിക്കാനാവാത്ത കാര്യമായിരുന്നു ഇത്. പലരും ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും എല്ലാം തിരഞ്ഞു നോക്കി. സൗദി ക്ലബ് പറഞ്ഞ കാര്യമെല്ലാം സത്യമാണ്. എന്നാല്‍ ചെറിയൊരു ട്വിസ്റ്റാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ലിവര്‍പൂള്‍ താരം മുഹമ്മദ് സലയല്ല സൗദി ക്ലബിലെത്തിയിരിക്കുന്നത്.മുഹമ്മദ് സല എന്ന് പേരുള്ള മറ്റൊരു താരമാണ് അല്‍ അദാലേയില്‍ ചേർന്നിരിക്കുന്നത്. സൗദി വമ്പന്‍ താരങ്ങളെ സ്വന്തമാക്കുന്നതിനിടെയാണ് ഈ സംഭവം നടന്നത്.

സലയ്ക്കായി വന്‍ തുക തന്നെ സൗദി മുടക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ആരാധകര്‍ വലിയ ആശ്വാസത്തിലാണ്. സലായെ നഷ്ടപ്പെടുത്തുകയെന്നത് ലിവര്‍പൂളിന് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. കഴിഞ്ഞ സീസണില്‍ 30 ഗോളുകളാണ് താരം സ്വന്തമാക്കിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടക്കം സൗദി ക്ലബുകള്‍ കളിക്കുന്ന സാഹചര്യത്തില്‍ സൗദിയിലേക്ക് ഫറാ പോകാനള്ള സാധ്യതയും ആരാധകര്‍ മുന്നില്‍ കണ്ടിരുന്നു.
മുഹമ്മദ് സലാ എന്ന പേരില്‍ മറ്റൊരു താരം കൂടി ഫുട്‌ബോള്‍ രംഗത്തുണ്ടെന്ന് ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ താരം അത്ര പ്രശസ്തനല്ല. ലോകത്താകെ പ്രശസ്തന്‍ ഈജിപ്ഷ്യന്‍ താരം കൂടിയായ മുഹമ്മദ് സലായാണ്. അതുകൊണ്ട് മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലുമെല്ലാം ലിവര്‍പൂള്‍ താരം ക്ലബ് വിട്ടെന്നായിരുന്നു.
അതേസമയം അല്‍ അദല മുഹമ്മദ് സലായുടെ ഫോട്ടോ അടക്കം നല്‍കി ട്വിറ്റര്‍ ഹാന്‍ഡിലില്‍ വിവരങ്ങള്‍ നല്‍കിയതോടെയാണ് ആരാധകര്‍ക്ക് പോലും സംശയം മാറിയത്. സല പോയാല്‍ അതോടെ ലിവര്‍പൂള്‍ തകര്‍ന്ന് തരിപ്പണമാകുമെന്ന് നിരവധി ആരാധകരാണ് ട്വീറ്റ് ചെയ്തത്. ചിലര്‍ സലായെ വിട്ടുകൊടുത്തതില്‍ ക്ലബിനെ വിമര്‍ശിക്കുന്നുമുണ്ടായിരുന്നു.
ലിവര്‍പൂളിന്റെ ഈ സീസണിലെ പ്രകടനം അത്ര മികച്ചതായിരുന്നു. ആദ്യ രണ്ടില്‍ ഫിനിഷ് ചെയ്യാറുള്ള ടീം ഇത്തവണ പിന്നോട്ട് പോയിരുന്നു. വരുന്ന സീസണില്‍ ടീം മുന്നേറുമെന്ന് പ്രതീക്ഷ വെച്ചിരിക്കവെയാണ് മുഹമ്മദ് സലാ ക്ലബ് മാറിയെന്ന റിപ്പോര്‍ട്ട്. എന്നാല്‍ ലിവര്‍പൂള്‍ ഈ റിപ്പോര്‍ട്ടില്‍ പ്രതകരിച്ചിരുന്നില്ല.
സാഡിയോ മാനെ, റോബര്‍ട്ട് ഫിര്‍മിനോ പോലുള്ള മികവുറ്റവര്‍ ലിവര്‍പൂളില്‍ ഉണ്ടെങ്കിലും, മുന്നേറ്റത്തില്‍ സലാ തന്നെയാണ് ലിവര്‍പൂളിന്റെ കരുത്ത്. കോച്ച് യുര്‍ഗെന്‍ ക്ലോപ്പിനും സലായെ വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ല. 2025 വരെ താരത്തിന്റെ കരാറും ക്ലബ് നീട്ടിയിരിക്കുകയാണ്. അതേസമയം ടീമിന് ഇക്കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത നേടാനോ കപ്പടിക്കാനോ സാധിച്ചിരുന്നില്ല.












Click it and Unblock the Notifications