• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐപിഎല്‍ 2020: ആദ്യ മത്സരത്തിന് മുമ്പ് ധോണിക്ക് അവാര്‍ഡ്, ഇത്തവണ ടീമില്‍ നിന്ന്, കൂടുതല്‍ റണ്‍സടിച്ചു

ദുബായ്: ഐപിഎല്‍ നാളെ തുടങ്ങാനിരിക്കെ മഹേന്ദ്ര സിംഗ് ധോണിക്ക് വീണ്ടുമൊരു അവാര്‍ഡ്. ഇത്തവണ സ്വന്തം ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് പുരസ്‌കാരം നല്‍കിയത്. 2019 ഐപിഎല്ലില്‍ ചെന്നൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ധോണിയാണ്. കഴിഞ്ഞ തവണ 15 മത്സരങ്ങളില്‍ നിന്ന് 416 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 44.20 ശരാശരിയുമുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറികളും ഈ സീസണില്‍ ധോണി നേടി. കഴിഞ്ഞ തവണ ടീമിനെ ഫൈനലിലേക്ക് നയിക്കാനും ധോണിക്ക് സാധിച്ചു. മികച്ച റണ്‍ വേട്ടക്കാരന്‍ എന്ന നിലയിലാണ് ധോണിക്ക് ചെന്നൈ ഈ അവാര്‍ഡ് നല്‍കിയത്.

ഞങ്ങളുടെ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പുള്ള അത്താഴവിരുന്ന്, എന്നും ഓര്‍മിക്കപ്പെടാനുള്ള ഉച്ചഭക്ഷണമായി മാറുകയായിരുന്നുവെന്ന് ചെന്നൈ ട്വീറ്റ് ചെയ്തു. ഞങ്ങളുടെ സിംഹങ്ങള്‍ സൂപ്പര്‍ ഡ്യൂപ്പര്‍ അവാര്‍ഡുകളുമായി വേദിയില്‍ നിറഞ്ഞുനിന്നു. തല ധോണി ടീമിനെ ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിച്ചു. ഐപിഎല്‍ 2019ലെ ചെന്നൈയുടെ ടോപ് സ്‌കോററായി എന്നും ടീം ട്വീറ്റില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ തമ്മില്‍ തന്നെയാണ് ഇത്തവണത്തെ ആദ്യ മത്സരം. 2019ല്‍ മുംബൈയുമായി ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ പരാജയപ്പെട്ടിരുന്നു.

അതേസമയം സിഎസ്‌കെ ടീമില്‍ എത്തിയ സായ് കിഷോറിനും പിയൂഷ് ചൗളയ്ക്കും ടീം ജേഴ്‌സികള്‍ ധോണിയും കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗും ചേര്‍ന്ന് കൈമാറി. ഇടംങ്കൈയന്‍ സ്പിന്നറായ സായ് കിഷോറിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് ചെന്നൈ ലേലത്തില്‍ സ്വന്തമാക്കിയത്. എന്നാല്‍ പിയൂഷ് ചൗള 6.75 കോടി രൂപയ്ക്കാണ് ചെന്നൈയില്‍ എത്തിയത്. ചടങ്ങില്‍ ഷെയ്ന്‍ വാട്‌സണും രവീന്ദ്ര ജഡേജയ്ക്കും ടീം പുരസ്‌കാരം നല്‍കി. പരിക്കേറ്റിട്ടും ബാറ്റ് ചെയ്ത വാട്‌സന്റെ പോരാട്ടത്തിനാണ് ചെന്നൈ പുരസ്‌കാരം നല്‍കിയത്. ജഡേജ നൂറ് വിക്കറ്റും 1900 റണ്‍സും ഐപിഎല്ലില്‍ നേടിയതിനെ തുടര്‍ന്നാണ് ഈ പുരസ്‌കാരം ലഭിച്ചത്.

അതേസമയം ധോണിയുടെ ടീമിന് കാര്യങ്ങള്‍ ഇത്തവണ എളുപ്പമാകില്ലെന്നാണ് സഞ്ജയ് ബാംഗര്‍ പ്രവചിച്ചത്. മറ്റ് ടീമുകളെ അപേക്ഷിച്ച് അതിവേഗത്തില്‍ ഫീല്‍ഡിംഗ് ചെന്നൈയിക്ക് സാധിക്കാതെ വരും. അവരുടെ ബൗളിംഗും ബാറ്റിംഗും ഒന്നിനൊന്ന് മെച്ചമാണ്. പക്ഷേ ഫീല്‍ഡിംഗ് ഇല്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നും ബാംഗര്‍ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡാഡീസ് ആര്‍മിയെന്നാണ് ഈ വര്‍ഷത്തെ ഐപിഎല്ലില്‍ അറിയപ്പെടുന്നത്. ടീമിലെ ഭൂരിഭാഗം താരങ്ങളും സീനിയേഴ്‌സ് ആയത് കൊണ്ടുള്ള വിളിപ്പേരാണിത്. ശരാശരി 31 വയസ്സ് എന്ന തോതിലാണ് ടീമിലെ ഓരോരുത്തരുടെയും പ്രായം.

cmsvideo
  Tweets in response to the omission of Mayanti Langer from the list of IPL 2020 presenters

  English summary
  ms dhoni gets award from his team before ipl first match
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X