എംഎസ് ധോണിയോ, ഹര്‍ദിക്കോ മിടുക്കന്‍: ഇതാ ധോണിയുടെ മിടുക്ക് തെളിയിച്ച സംഭവങ്ങള്‍
അഹമ്മദാബാദ്: ഐപിഎല്ലില്‍ അഞ്ചാം കിരീടം നേടിയതോടെ ഏക്കാലത്തെയും മികച്ച ക്യാപ്റ്റനായി മഹേന്ദ്ര സിംഗ് മാറിയിരിക്കുകയാണ്. എന്നാല്‍ രോഹിത് ശര്‍മയുമായും, പിന്നീട് ഹര്‍ദിക്ക് പാണ്ഡ്യയുമായും ധോണിയെ പലരും താരതമ്യം ചെയ്തിട്ടുണ്ട്. പക്ഷേ കണക്കുകള്‍ ആര്‍ക്കൊപ്പമാണ്. നിലവിലെ കണക്കുകള്‍ ധോണിക്കൊപ്പമാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആയാലും, ഐപിഎല്ലില്‍ ആയാലും വിജയശതമാനം അടക്കം ധോണിയുടെ കാര്യത്തില്‍ മുന്നിലാണ്. ഹര്‍ദിക്കും രോഹിത്തും മികച്ച ടി20 ക്യാപ്റ്റന്മാരാണ്. പക്ഷേ സീറോ ആംഗിള്‍ വിക്കറ്റുകള്‍ നേടാന്‍ ധോണിയെ പോലെ ഇവര്‍ക്ക് കഴിവില്ല എന്ന കാര്യം തുറന്ന് സമ്മതിക്കേണ്ടി വരും. ഇരുവരെയും ധോണി പുറത്താക്കിയ രീതി പരിശോധിച്ചാല്‍ അത് മനസ്സിലാവും.

ഹര്‍ദിക്കിനെ പുറത്താക്കിയത് ധോണിയുടെ ക്ലാസ്സിക്ക് ക്യാപ്റ്റന്‍സിയുടെ ഉദാഹരണമായിരുന്നു. ഐപിഎല്ലിലെ പുതിയ ക്യാപ്റ്റന്‍ താരോദയമായി അറിയപ്പെടുന്ന താരമാണ് ഹര്‍ദിക്. ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് മുന്നേറി കൊണ്ടിരിക്കുമ്പോഴായിരുന്നു മത്സരത്തിലെ ആ വഴിത്തിരിവ് വന്നത്. ഹര്‍ദിക് സ്പിന്നര്‍മാരെ നന്നായി നേരിടുമെന്ന് അറിഞ്ഞിട്ടും ധോണി ധീരമായ പരീക്ഷണം നടത്തി.
തീക്ഷ്ണയെ ബൗളിംഗിനായി കൊണ്ടുവന്നു. ലെഗ് സൈഡില്‍ നിന്ന് ഫീല്‍ഡറെ ഓഫ് സൈഡിലേക്ക് കൊണ്ടുവന്നു. മികച്ച ഫീല്‍ഡറായ രവീന്ദ്ര ജഡേജയെ ഓഫ് സൈഡില്‍ മെയിന്‍ സ്ലോട്ടില്‍ നിര്‍ത്തി. അതിന് ചുറ്റും മറ്റ് ഫീല്‍ഡറെയും നിര്‍ത്തി. ഓഫ് സൈഡില്‍ തന്നെ തീക്ഷ്ണയെ കൊണ്ട് പന്തെറിയിപ്പിച്ചു. ബാറ്റ്‌സ്മാന്‍മാന്റെ ഈഗോയെ വെച്ച് കളിപ്പിക്കുക എന്ന തന്ത്രമായിരുന്നു ധോണി പ്രയോഗിച്ചു. ഹര്‍ദിക് അതില്‍ വീണു. ജഡേജയുടെ കൈയ്യില്‍ തന്നെ ക്യാച്ചും വന്നു. ക്ലാസിക് ക്യാപ്റ്റന്‍സിയായി അത് മാറുകയും ചെയ്തു.
ആദ്യ പ്ലേഓഫിലും, ഫൈനലിലും ഹര്‍ദിക്കിന്റെ ടീമിനെ വീഴ്ത്തിയ ധോണിക്ക്, യുവതാരം വന്നിട്ടും തന്റെ തന്ത്രങ്ങളെ വീഴ്ത്താനുള്ള ഗെയിം പ്ലാനുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് ആത്മവിശ്വാസത്തോടെ പറയാം. ഇനി രോഹിത്തിനെ പുറത്താക്കിയ രീതി നോക്കാം. ഇതിനെ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച തന്ത്രമെന്ന് പറയാം. രോഹിത് ശര്‍മ ആദ്യ ഓവറുകളില്‍ പേസ് ബൗളര്‍മാരെ ക്രീസ് വിട്ടിറങ്ങി ആക്രമിച്ച് കളിക്കുമെന്ന് ധോണിക്ക് ആദ്യമേ അറിയാം.
രോഹിത്തിന്റെ ദൗര്‍ബല്യവും കരുത്തും നന്നായി മനസ്സിലാക്കിയ ക്യാപ്റ്റനാണ് ധോണി. ദേശ്പാണ്ഡെയുടെ ഓവറില്‍ വിക്കറ്റിന് തൊട്ടുപിന്നിലാണ് അതുകൊണ്ട് ധോണി നിന്നത്. ഇതോടെ രോഹിത്തിന് ക്രിസ് വിട്ട് ഇറങ്ങി കളിക്കുക ബുദ്ധിമുട്ടായി. പന്ത് മിസ്സായാല്‍ ധോണി ആ നിമിഷം സ്റ്റമ്പ് ചെയ്യുമെന്ന് രോഹിത്തിന് അറിയാം. സമ്മര്‍ദത്തിലായ രോഹിത്ത് അനാവശ്യ ഷോട്ടിന് കളിച്ച് ആ ഓവറില്‍ തന്നെ പുറത്താവുകയും ചെയ്തു.
ഈ രണ്ട് പുറത്താവലില്‍ നിന്ന് രണ്ട് താരങ്ങളേക്കാള്‍ മികവ് ധോണിക്കുണ്ടെന്ന് പറയാം. രോഹിത് പരമ്പരാഗത രീതിയിലുള്ള ക്യാപ്റ്റന്‍സി രീതിയാണ് പിന്തുടരുന്നത്. പാണ്ഡ്യ കുറച്ചുകൂടി ക്ഷമയും മികവും ഉള്ള ക്യാപ്റ്റനാണെങ്കിലും ഇനിയും കഴിവ് തെളിയിക്കാനുണ്ട്. ധോണിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് പറയാന്‍ വേറെയുമുണ്ട് കാര്യങ്ങള്‍.
1983ലെ ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യക്ക് പിന്നെ ലോകകപ്പ് ഉണ്ടായിരുന്നില്ല. 2007ല്‍ തകര്‍ന്ന് തരിപ്പണമായി നിന്ന സമയത്താണ് ബിസിസിഐ തല്ലിക്കൂട്ടി ഒരു ടീമിനെ ദക്ഷിണാഫ്രിക്കയ്ക്ക് അയക്കുന്നത്. പിന്നെ നടന്നത് ചരിത്രമാണ്. ലോകകപ്പുമായിട്ടാണ് ടീം മടങ്ങിയത്. 2011ലെ ലോകകപ്പും ധോണിയുടെ കീഴില്‍ നേടിയത്. ധോണിക്ക് മുമ്പും ധോണിക്ക് ശേഷവും ഇന്ത്യക്ക് പ്രധാന കിരീടമൊന്നുമില്ലായിരുന്നു.
കപില്‍ ദേവിന്റെ ടീം കിരീടം നേടിയത് ഏത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ശേഷവും, ടീമിന് കിരീടം നേടാനായിട്ടില്ല. ഇതിനെല്ലാം അര്‍ത്ഥം ധോണി തന്നെയാണ് ഏറ്റവും മികച്ച ക്യാപ്റ്റന്‍ എന്ന് തന്നെയാണ്. രോഹിത്തും ടീമിന് വേണ്ടി കിരീടം നേടുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇനിയുള്ളത് ഏകദിന ലോകകപ്പാണ്. ഇത് രോഹിത്തിന്റെ അവസാന അവസരമായിരിക്കും. ഹര്‍ദിക്കിന് പക്ഷേ ധോണി നേടിയത് പോലെ യുവടീമിനെ വെച്ച് ടി20 ലോകകപ്പ് നേടാന്‍ സാധിച്ചേക്കും.












Click it and Unblock the Notifications