Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: ശ്രീശാന്തിനെയും പിന്നിലിരുത്തി ബൈക്ക് പറപ്പിച്ച് എംഎസ് ധോണി: അപൂര്‍വ വീഡിയോ!!

ന്യൂഡല്‍ഹി: മഹേന്ദ്ര സിംഗ് ധോണിക്ക് ബൈക്കുകളോടുള്ള പ്രിയം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആരാധകര്‍ക്ക് മാത്രം അറിയാവുന്ന രഹസ്യമല്ല അത്. റാഞ്ചിയിലെ തന്റെ ഫാം ഹൗസില്‍ ഏറ്റവും വിലയേറിയ ബൈക്കുകളുടെയും, കാറുകളുടെയും വന്‍ ശേഖരം തന്നെ ധോണിക്കുണ്ട്.

ഇന്ത്യന്‍ ടീമിലും, ചെന്നൈ സൂപ്പര്‍ കിംഗ്‌സിലും കളിക്കുമ്പോള്‍, പരിശീലന സമയത്ത് ധോണി വന്നിരുന്നത് പോലും ആഢംബര ബൈക്കുകളിലായിരുന്നു. അടുത്തിടെ ധോണിയുടെ ബൈക്ക് പ്രേമം വ്യക്തമാക്കുന്ന ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. മുന്‍ ഇന്ത്യന്‍ പേസര്‍ ശ്രീശാന്തിനെയും പിന്നില്‍ ഇരുത്തിയാണ് ധോണി ബൈക്കോടിക്കുന്നത്.

MS DHONI RIDING BIKE

അതേസമയം അപൂര്‍വമായ ഈ വീഡിയോ ഒരിക്കല്‍ കൂടി വൈറലായിരിക്കുകയാണ്. ബൈക്കിന് പിന്നില്‍ ഇരിക്കുന്ന ശ്രീശാന്ത് ധോണിയെ ചേര്‍ത്തുപിടിച്ചിരിക്കുകയാണ്. ഒരു ബാഗും ധരിച്ചാണ് ശ്രീശാന്ത് ബൈക്കില്‍ ഇരിക്കുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം കൂടി ഈ ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാം.

ധോണിയുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ. ഇരുവരെയും പിന്തുടര്‍ന്നെത്തിയ ആരാധകരാണ് ഈ വീഡിയോ പകര്‍ത്തിയത്. ദീപ്തി എംഎസ്ഡിയന്‍ എന്ന ട്വിറ്റര്‍ പേജാണ് അധികമാരും കാണാത്ത ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

തിരക്കേറിയ റോഡിലൂടെ ധോണി ബൈക്കോടിച്ച് പോകുന്നതാണ് വീഡിയോയിലുള്ളത്. സിഗ്നലില്‍ വെച്ച് ബൈക്ക് നിര്‍ത്തുമ്പോള്‍ ആരാധകരോട് ധോണിയും ശ്രീശാന്തും സംസാരിക്കുന്നുണ്ട്.പശ്ചാത്തലത്തില്‍ തമിഴ് സംസാരിക്കുന്ന യുവാക്കളെയും കാണാം. ചെന്നൈയിലെ റോഡാണിതെന്ന് സൂചനയുണ്ട്.

അടുത്തിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഐപിഎല്ലില്‍ തങ്ങളുടെ അഞ്ചാമത് കിരീടം നേടിയിരുന്നു. ഇതോടെ ധോണിയോടുള്ള ആരാധനയും വര്‍ധിച്ചിട്ടുണ്ട്. ഈ സീസണില്‍ ഉടനീളം ധോണിയോടുള്ള ആരാധന എത്രത്തോളമുണ്ടെന്ന് ആരാധകര്‍ പ്രകടിപ്പിച്ചിരുന്നു. ചെന്നൈയിലെ മാത്രമല്ല, എല്ലാ സ്റ്റേഡിയങ്ങളിലും ആരാധകര്‍ കൂട്ടത്തോടെ എത്തിയിരുന്നു.

ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇത്തവണത്തേത് എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അടുത്ത സീസണും കളിക്കുമെന്നാണ് ധോണി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ആരാധകരും ആവേശത്തിലാണ്. കഠിനാധ്വാനം ചെയ്ത്, അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കാനെത്തുമെന്നായിരുന്നു ധോണിയുടെ പ്രഖ്യാപനം.

ഐപിഎല്ലില്‍ അഞ്ചാമത്തെ കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേടിയതോടെ, ധോണി ഒരു പുതിയ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഞ്ച് ഐപിഎല്‍ കിരീടമെന്ന നേട്ടത്തിനൊപ്പമാണ് ധോണി എത്തിയത്.

ധോണിയുടെ വാഹനപ്രേമത്തിന്റെ വീഡിയോകള്‍ ഭാര്യ സാക്ഷി ധോണിയിലൂടെയാണ് ആരാധകര്‍ അറിയുന്നത്. മകളെയും മുന്നിലിരുത്തി ബൈക്കോടിക്കുന്ന ധോണിയുടെ വീഡിയോയും നേരത്തെ ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+