വിരമിച്ചിട്ട് കൊല്ലം അഞ്ചായി, എന്നിട്ടും ധോണിയെ വെല്ലാനാളില്ല; ബച്ചനും ഷാരൂഖും വരെ വീണു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല ലോകക്രിക്കറ്റിലെ തന്നെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. ലോകം കണ്ട എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമാണ് ധോണി. നാല് വര്‍ഷം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും താരത്തിന്റെ താരമൂല്യം ഇപ്പോഴും അതേപടി തുടരുകയാണ്. ഐപിഎല്ലില്‍ ഇപ്പോഴും സജീവമായ ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ താരമാണ്.

ഐപിഎല്‍ 2025-ന് മുന്നോടിയായി 4 കോടി രൂപയ്ക്ക് അദ്ദേഹത്തെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ അഭാവം ധോണിയുടെ വിപണി മൂല്യത്തെ ഒട്ടും ബാധിച്ചിട്ടില്ല. ഇത് സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2024 ന്റെ ആദ്യ പകുതിയില്‍ തന്നെ ധോണിയുടെ ഗ്രൗണ്ടിന് പുറത്തെ മൂല്യം റെക്കോഡ് തലത്തില്‍ കുതിച്ചുയര്‍ന്നിരുന്നു.

MS Dhoni

ബ്രാന്‍ഡ് അംഗീകാരത്തിന്റെ കാര്യത്തില്‍ അമിതാഭ് ബച്ചനെയും ഷാരൂഖ് ഖാനെയും പോലെയുള്ള ബോളിവുഡ് മഹാരഥന്മാരെയാണ് ധോണി മറികടന്നിരിക്കുന്നത്. യു എസിലെ നീല്‍സണും യു കെയിലെ കാന്താറും തമ്മിലുള്ള സംയുക്ത സംരംഭമായ ടാം മീഡിയ റിസര്‍ച്ച് അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2024 ആദ്യ പകുതിയില്‍ മാത്രം ധോണിക്ക് 42 ബ്രാന്‍ഡ് ഡീലുകള്‍ ലഭിച്ചു.

അടുത്തിടെ യൂറോഗ്രിപ്പ് ടയേഴ്സിന്റെ മുഖമായി മാറിയ ധോണി, ഗള്‍ഫ് ഓയില്‍, ക്ലിയര്‍ട്രിപ്പ്, മാസ്റ്റര്‍ കാര്‍ഡ്, സിട്രോണ്‍, ലേയ്സ്, ഗരുഡ എയ്റോസ്പേസ് തുടങ്ങിയ മറ്റ് വലിയ ബ്രാന്‍ഡുകളുമായും കരാര്‍ ഒപ്പിട്ടിട്ടുണ്ട്. അമിതാഭ് ബച്ചനേക്കാള്‍ ഒരെണ്ണവും ഷാരൂഖിനേക്കാള്‍ എട്ടെണ്ണവും കൂടുതലാണിത്. എംഎസ് ധോണിയുടെ ബ്രാന്‍ഡ് മൂല്യത്തിലെ സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നത്.

2023-ല്‍ ഫ്രാഞ്ചൈസിയെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചതിന് ശേഷം ധോണി സിഎസ്‌കെയുടെ ക്യാപ്റ്റന്‍സി സ്ഥാനം ഉപേക്ഷിച്ചിരുന്നു. എങ്കിലും ചെന്നൈയുടെ എല്ലാമെല്ലാമാണ് ധോണി. ധോണിയുടെ പിന്‍ഗാമിയായി റുതുരാജ് ഗെയ്ക്വാദ് ചെന്നൈയെ നയിച്ചെങ്കിലും 2024 ലെ സീസണില്‍ ചെന്നൈയ്ക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ പോലും സാധിച്ചിരുന്നില്ല.

അഞ്ച് വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കില്‍ ഫ്രാഞ്ചൈസികള്‍ക്ക് അണ്‍ക്യാപ്പ്ഡ് വിഭാഗത്തില്‍ കളിക്കാരെ നിലനിര്‍ത്താന്‍ അനുവദിക്കുന്ന പുതിയ നിയമം ഐപിഎല്‍ അവതരിപ്പിച്ചതോടെ ഐപിഎല്‍ 2025 മെഗാലേലത്തില്‍ 43 കാരനായ ധോണി അണ്‍കാപ്പ്ഡ് കളിക്കാരനായി നിലനിര്‍ത്തി. ധോണിയ്ക്കൊപ്പം ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, മതീശ പതിരണ, ശിവം ദുബെ എന്നിവരെയും സിഎസ്‌കെ നിലനിര്‍ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+