മുഹമ്മദ് ഷമി സമ്പത്തിന്റെ കാര്യത്തിലും ഒട്ടും പുറകില്ലല്ലോ; ആസ്തി എത്രയാണെന്ന് അറിയുമോ? കാർ കളക്ഷനും
കൊച്ചി: ലോകകപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു ഇന്ത്യൻ ബൗളർ മുഹമ്മദ് ഷമി കാഴ്ച വെച്ചത്. റെക്കോഡുകളുടെ പെരുമഴ തന്നെ ഷമി തീർത്തു. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം, ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പിൽ 50 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരം ഇങ്ങനെ പോകുന്നു റെക്കോഡുകൾ. ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ അതികായനായി മാറിയിരിക്കുകയാണ് ഷമി.
ഇന്നത്തെ സ്വപ്നതുല്യമായ ജീവിതത്തിലേക്കുള്ള വളർച്ച ഷമിക്ക് ഒട്ടും എളുപ്പമായിരുന്നില്ല. ക്രിക്കറ്റെന്ന സ്വപ്നം കൈപ്പിടയിലൊതുക്കാൻ മൊറാദാബാദിൽ നിന്നും കൊൽക്കത്തയിലേക്ക് ട്രെയിൻ കയറിയപ്പോൾ കയ്യിൽ 100 രൂപ പോലും തികച്ചെടുക്കാൻ ഇല്ലാത്ത കൗമാരക്കാരനായിരുന്നു ഷമി. എന്നാൽ ഇന്ന് ക്രിക്കറ്റിലെ നേട്ടങ്ങളുടെ കാര്യത്തിൽ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും ഒട്ടും പുറകിലല്ല ഷമി. താരത്തിന്റെ ആസ്തിയെ കുറിച്ച് വിശദമായി അറിയാം.

ക്രിക്കറ്റിൽ നിന്നും ബ്രാൻഡുകളുടെ പരസ്യങ്ങളിൽ നിന്നും ധാരാളം സമ്പാദിക്കുന്നുണ്ട് ഷമി. ബി സി സി ഐയുമായി ഗ്രേഡ് എ കരാറിൽ ഒപ്പുവെച്ച താരത്തിന് ബി സി സി ഐയിൽ നിന്ന് പ്രതിവർഷം അഞ്ച് കോടിയോളം രൂപ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ലീഗുകളിൽ നിന്നും ഫ്രാഞ്ചൈസികളിൽ നിന്നും ഉയർന്ന വരുമാനം ഷമിക്ക് ലഭിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 2022-ൽ ഗുജറാത്ത് ടൈറ്റൻസ് 6.25 കോടി രൂപയാണ് ഷമിക്ക് നൽകിയത്. ബ്ലിറ്റ്‌സ്‌പൂൾസ്, നൈക്ക്, ഒക്ടാ എഫ്എക്‌സ് തുടങ്ങിയ ബ്രാൻഡുകളുമായും ഷമി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
ഉത്തർപ്രദേശിലെ അമ്രോഹയിൽ 60 ഏക്കറി്‍ ഒരു ഫാം ഹൗസ് ഷമിക്കുണ്ട്. പ്രദേശത്തെ തന്നെ ഏറ്റവും വലിയ ഫാം ഹൗസുകളിൽ ഒന്നാണിത്. 2015ലായിരുന്നു ഷമി ഈ സ്വത്ത് വാങ്ങിയത്. 15 കോടിയോളം രൂപയ്ക്കാണ് ഷമി ഈ ഫാം ഹൗസ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
വമ്പൻ കാർ കളക്ഷനും ഷമിക്കുണ്ട്. 99 ലക്ഷം വരുന്ന ജാഗ്വാർ എഫ് ടൈപ്പാണ് ഷമിയുടെ കാർ കളക്ഷനിൽ ഏറ്റവും വില കൂടിയ വാഹനം. ഇതുകൂടാതെ ബിഎംഡബ്ല്യു 5 സീരീസ് (65-69 ലക്ഷം രൂപ) ഓഡി (43 ലക്ഷം രൂപ),
ഫോർച്യൂണർ (33 ലക്ഷം രൂപ) എന്നിവയും ഷമിക്കുണ്ട്. ഷമിയുടെ ആകെ ആസ്തി 45 കോടിയാണെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications