Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത് എഫക്ട്, മുംബൈയെ കൈവിട്ട് ആരാധകര്‍; ഒറ്റ മണിക്കൂറില്‍ നഷ്ടമായ ഫോളോവേഴ്‌സിന്റെ എണ്ണം കണ്ടോ?

ഐ പി എല്ലിലെ ഏറ്റവും സക്‌സസ്ഫുള്ളായ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് കിരീടങ്ങള്‍ നേടിയ മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ ദിവസം തങ്ങളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മ്മയെ മാറ്റിയിരുന്നു. 2013 ലാണ് രോഹിത് ശര്‍മ്മ, റിക്കി പോണ്ടിംഗില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സാന്നിധ്യം കൊണ്ട് തന്നെ മുംബൈ ഇന്ത്യന്‍സിന് ആദ്യ സീസണ്‍ തൊട്ട് ആരാധകരുടെ വലിയ പിന്തുണയുണ്ടായിരുന്നു.

സച്ചിന്‍ വിരമിച്ചപ്പോഴും രോഹിത് നായകനായി എത്തിയതോടെ ആ ലെഗസി തുടര്‍ന്ന് പോകുന്നു. മുംബൈ ഇന്ത്യന്‍സ് ഐ പി എല്ലില്‍ നേടിയ അഞ്ച് കിരീട നേട്ടങ്ങളും രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു. അതിനാല്‍ തന്നെ കഴിഞ്ഞ 10 വര്‍ഷമായി ടീമിന്റെ നെടുന്തൂണായിരുന്നു രോഹിത് ശര്‍മ്മ. എന്നാല്‍ ഇന്നലെ അപ്രതീക്ഷിതമായിട്ടാണ് രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്.

mumbai indians

ഹര്‍ദിക് പാണ്ഡ്യയാണ് പുതിയ ക്യാപ്റ്റന്‍. തലമുറമാറ്റത്തിന്റെ ഭാഗമായാണ് ഹര്‍ദികിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുന്നത് എന്നും ഭാവിയിലേക്കായി ടീമിനെ സജ്ജമാക്കുക എന്ന തത്ത്വചിന്തയില്‍ മുംബൈ ഇന്ത്യന്‍സ് ഉറച്ചുനില്‍ക്കുന്നു എന്നുമായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലോബല്‍ ഹെഡ് ഓഫ് പെര്‍ഫോമന്‍സ് മഹേല ജയവര്‍ദ്ധനെ തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞത്.

എന്നാല്‍ ആരാധകര്‍ക്ക് ഇത് ഉള്‍ക്കൊള്ളാനാകുന്നതായിരുന്നില്ല. തീരുമാനം പ്രഖ്യാപിച്ച ഉടന്‍ തന്നെ മുംബൈ ആരാധകര്‍ രോഷവുമായി രംഗത്തെത്തി. രോഹിത് ശര്‍മ്മയോട് ഫ്രാഞ്ചൈസി നീതികേട് കാണിച്ചു എന്ന് ആരോപിച്ചായിരുന്നു ആരാധകരുടെ പ്രതികരണം. രോഹിത് ശര്‍മ്മയെ അറിയിക്കാതെയാണ് ഈ തീരുമാനം ടീം പ്രഖ്യാപിച്ചത് എങ്കില്‍ അതിനേക്കാള്‍ വലിയ വഞ്ചന ഇല്ല എന്ന് ആരാധകര്‍ കുറ്റപ്പെടുത്തി.

രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് വിടണം എന്നും പലരും ആവശ്യപ്പെട്ടു. ആരാധകരുടെ ഈ രോഷമെല്ലാം ടീമിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിനേയും ബാധിച്ചിരിക്കുകയാണ്. എക്‌സില്‍ വലിയ പിന്തുണയുള്ള ടീമായിരുന്നു മുംബൈ ഇന്ത്യ ന്‍സ്. എന്നാല്‍ രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളില്‍ നാല് ലക്ഷം ഫോളോവേഴ്‌സിനെ ആണ് മുംബൈ ഇന്ത്യന്‍സിന് നഷ്ടമായത്.

8.6 മില്യണ്‍ ഫോളോവേഴ്‌സ് എക്‌സില്‍ മുംബൈ ഇന്ത്യന്‍സിനുണ്ടായിരുന്നു. രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനുള്ളില്‍ ഇത് 8.2 മില്യണ്‍ ആയി കുറഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ പഴയ ട്വീറ്റുകള്‍ക്ക് താഴേയും ആരാധകര്‍ രോഷത്തോടെ കമന്റ് ചെയ്യുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലും മുംബൈ ഇന്ത്യന്‍സിന് കാര്യമായ തിരിച്ചടിയാണ് ഏറ്റത്.

ഇതുവരെ 1.5 ലക്ഷം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സ് ആണ് മുംബൈ ഇന്ത്യന്‍സിന് നഷ്ടമായത്. രോഹിതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് #RohitSharma പോലുള്ള ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2023 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ ഹൃദയഭേദകമായ തോല്‍വിക്ക് ശേഷം രോഹിത് ക്രിക്കറ്റില്‍ നിന്ന് താല്‍ക്കാലിക ഇടവേള എടുത്തിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ രോഹിത് തിരിച്ചെത്തും. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐ പി എല്ലില്‍ അരങ്ങേറ്റം കുറിച്ച ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞ രണ്ട് വര്‍ഷവും ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായിരുന്നു. ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ക്യാപ്റ്റനാക്കിയ ഹര്‍ദിക് പാണ്ഡ്യ കഴിഞ്ഞ സീസണില്‍ ടീമിനെ റണ്ണേഴ്‌സ് അപ്പുമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+