നീരജ് ചോപ്രയ്ക്ക് വീണ്ടും ചരിത്ര നേട്ടം: ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം
ബുഡാപെസ്റ്റ്: ഒളിംപിക്സിന് പിന്നാലെ ലോക അത്ലിറ്റിക് ചാമ്പ്യന്‍ഷിപ്പിലും സുവർണ്ണ നേട്ടത്തോടെ ചരിത്രം കുറിച്ച് നീരജ് ചോപ്ര. ബുഡാപെസ്റ്റില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 88.17 മീറ്റർ ദൂരത്തില്‍ ജാവലിന്‍ പായിച്ചാണ് നീരജ് ചോപ്ര ഒന്നാമത് എത്തിയത്. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായും നീരജ് ചോപ്ര മാറി. 2022 ലെ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കാനും താരത്തിന് സാധിച്ചിരുന്നു.
ളിമ്പിക്‌സ് സ്വർണമെഡൽ ജേതാവിന് ഫൈനലിൽ ആഗ്രഹിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ അവസരത്തില്‍ പിന്നിട്ടത് വെറും 79 മീറ്റർ ദൂരം. ലൈനിൽ ചവിട്ടിയതിനാൽ സ്കോർ രജിസ്റ്റർ ചെയ്യപ്പെട്ടതുമില്ല. എന്നാല്‍ ഫൈനലിലെ രണ്ടാം ശ്രമത്തില്‍ താരം സുവർണ്ണ ദൂരം പിന്നിട്ടു. വന്‍ കരഘോഷത്തോടെയായിരുന്നു നീരജിന്റെ നേട്ടം മൈതാനം ആഘോഷിച്ചത്.

പാക്കിസ്ഥാൻ സ്വദേശിയായ അർഷാദ് നദീം 87.82 മീറ്റർ ദൂരം കുറിച്ച് സ്വർണം നേടിയ ഇന്ത്യൻ താരത്തിന് പിന്നിലായി രണ്ടാം സ്ഥാനത്തെത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്‌ലെച്ച് 86.67 മീറ്ററിൽ വെങ്കലവും നേടി. മത്സരത്തിൽ പങ്കെടുത്ത മറ്റ് രണ്ട് താരങ്ങളായ കിഷോർ ജെനയും ഡിപി മനുവും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. രണ്ടുപേരും ആദ്യ 8 സ്ഥാനങ്ങളിലേക്ക് യോഗ്യത നേടുകയും യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. 84.77 മീറ്ററാണ് ജെന നേടിയതെങ്കിൽ മനു 84.14 മീറ്റർ ദൂരവും പിന്നിട്ടു.
ജാവലിൻ ലോക റാങ്കിങ്ങിൽ നിലവിലെ നമ്പർ 1 ആയ ചോപ്ര, 2020 ടോക്കിയോയിൽ ഒളിമ്പിക് സ്വർണം നേടിയിരുന്നുവെങ്കിലും 2021 ലെ ലോകചാമ്പ്യന്‍ ഷിപ്പില്‍ ആൻഡേഴ്സൺ പീറ്റേഴ്‌സന് പിന്നീല്‍ രണ്ടാമതാവുകയായിരുന്നു. 2003-ൽ പാരീസിൽ നടന്ന വനിതകളുടെ ലോങ്ജമ്പിൽ വെങ്കലം നേടിയ അഞ്ജു ബോബി ജോർജ്ജാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേടിയ മറ്റൊരു ഇന്ത്യൻ താരം.
ഫൈനലിനുള്ള യോഗ്യതാ റൗണ്ടിൽ നീരജിന് ഒരു ത്രോ മാത്രമേ ആവശ്യമായി വന്നിരുന്നുള്ള. ഒളിമ്പിക് ചാമ്പ്യൻ തന്റെ ആദ്യ ശ്രമത്തിൽ തന്നെ 88.77 ദൂരം എറിഞ്ഞ ഫൈനലിലേക്ക് പ്രവേശനം നേടി. ഞായറാഴ്ച നടന്ന ഫൈനലിലെ ആദ്യ ത്രോ പിഴച്ചെങ്കിലും തുടർന്ന് 88.17 മീറ്റർ, 86.32 മീറ്റർ, 84.64 മീറ്റർ, 87.73 മീറ്റർ, 83.98 മീറ്റർ എന്നീ ദൂരം നീരജ് പിന്നിട്ടു.
അതേസമയം, ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4x400 മീറ്റർ റിലേയില്‍ മൂന്ന് മലയാളി താരങ്ങളടങ്ങിയ ഇന്ത്യന്‍ ടീം അഞ്ചാമത് ഫിനിഷ് ചെയ്തു. 2.59.92 മിനുറ്റ് സമയവുമായാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനത്ത് എത്തിയത്. ഇതാദ്യമായായിരുന്നു ഇന്ത്യ ഈയിനത്തില്‍ ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യക്കായി ഫൈനലിനിറങ്ങിയ മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്‍മല്‍ എന്നിവർ മലയാളികളാണ്. തമിഴ്നാട്ടില്‍ നിന്നുള്ള രാജേഷ് രമേശാണ് മറ്റൊരു താരം.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications