കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: ഗൗതം ഹീറോടാ, ഡിമാന്റ് കൂടാന്‍ ദേശീയ ടീമിനായി കളിക്കേണ്ട! പുതിയ റെക്കോര്‍ഡ്

ചെന്നൈയാണ് 9.25 കോടിക്കു ഗൗതമിനെ വാങ്ങിയത്

Google Oneindia Malayalam News

ഐപിഎല്ലില്‍ ലേലത്തില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് കര്‍ണാടക താരം കൃഷ്ണപ്പ ഗൗതമെന്ന കെ ഗൗതം. ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ച ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്ത താരമെന്ന റെക്കോര്‍ഡാണ് ഗൗതമിനെ തേടിയെത്തിയത്. ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ഗൗതമിനെ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് 9.25 കോടി രൂപയ്ക്കാണ് ലേലത്തില്‍ സ്വന്തമാക്കിയത്.

1

മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറും ഇന്ത്യന്‍ താരവുമായ ക്രുനാല്‍ പാണ്ഡ്യയുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് ഗൗതം തിരുത്തിയത്. ദേശീയ ടീമിനായി അരങ്ങേറും മുമ്പ് ക്രുനാലിനെ മുംബൈ വാങ്ങിയത് 8.8 കോടി രൂപയ്ക്കായിരുന്നു. 2018ലെ ലേലത്തിലായിരുന്നു ഇത്.

ഐപിഎല്ലില്‍ ഏറെ അനുഭവസമ്പത്തുള്ള താരമാണ് ഓള്‍റൗണ്ടര്‍ കൂടിയായ ഗൗതം. കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കു വേണ്ടി നേരത്തേ അദ്ദേഹം കളിച്ചിരുന്നു. 2018ലാണ് ഗൗതം ഐപിഎല്ലില്‍ അരങ്ങേറിയത്. 32 കാരനായ താരം 24 ഐപിഎല്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഓഫ്‌സ്പിന്നറും വമ്പനടികള്‍ക്കു പേരുകേട്ട ബാറ്റ്‌സ്മാനുമാണ് ഗൗതം. 8.26 ആണ് ഐപിഎല്ലിന്റെ അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ്. 13 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്. 169.09ന്റെ മികച്ച സ്‌ട്രൈക്ക് റേറ്റ് ഗൗതമിനുണ്ട്.

കൃത്യമായ പ്ലാനിങോടെയാണ് സിഎസ്‌കെ ലേലത്തിലെത്തിയത്. ബാറ്റിങിലും ആശ്രയിക്കാവുന്ന ഒരു ഓഫ്‌സ്പിന്നറെ സിഎസ്‌കെയ്ക്കു പുതിയ സീസണില്‍ ആവശ്യമായിരുന്നു. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ ലേലത്തില്‍ എത്തിച്ചതിനു പിന്നാലെയാണ് മറ്റൊരു ഓള്‍റൗണ്ടറായ ഗൗതമിനെയും സിഎസ്‌കെ വാങ്ങിയത്. രവീന്ദ്ര ജഡേജ അടുത്തിടെ പരിക്കുകള്‍ കാരണം വലയുന്നതിനാല്‍ ബാക്കപ്പായി ഗൗതമിനെ കളിപ്പിക്കാമെന്നാണ് സിഎസ്‌കെയുടെ കണക്കുകൂട്ടല്‍.

അവസാനമായി നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗൗതമിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. നാലു മല്‍സരങ്ങളില്‍ നിന്നും നാലു വിക്കറ്റുകളാണ് താരത്തിനു നേടാനായത്. ബാറ്റിങിലാവട്ടെ 31 റണ്‍സ് മാത്രമേ ഗൗതം നേടിയിരുന്നുള്ളൂ.

English summary
New CSK player K Gowtham in record books becomes most expensive uncapped player in IPL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X