Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരമിച്ചിട്ട് പതിറ്റാണ്ടുകളായിട്ടും ആസ്തിയില്‍ സച്ചിന്‍ തന്നെ മുന്നില്‍, കോലിക്ക് പോലും തൊടാനായില്ല

ക്രിക്കറ്റിന് ഇന്ത്യക്കാരുടെയിടയില്‍ വലിയ ജനപ്രീതിയാണ് ഉള്ളത്. ഇന്ത്യയില്‍ മാത്രമല്ല തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളം വളരെ ജനപ്രിയമാണ്. പ്രചാരമുള്ള കായിക വിനോദം എന്നതിലുപരി സാമ്പത്തികമായി ഏറ്റവും ലാഭകരമായ ഒന്നുമാണിത്. ഏകദിന, ടി20 ലോകകപ്പ് പോലുള്ള പ്രധാന ഇവന്റുകള്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ ആകര്‍ഷിക്കുകയും ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ആവേശം സൃഷ്ടിക്കുകയും ചെയ്യുന്നു.

ഒപ്പം ടിക്കറ്റ് വില്‍പ്പന, സ്‌പോണ്‍സര്‍ഷിപ്പുകള്‍, പരസ്യം എന്നിവയിലൂടെ സംഘാടകര്‍ക്ക് ഗണ്യമായ വരുമാനം നല്‍കുകയും ചെയ്യുന്നു. ഐപിഎല്‍ വന്നതോടെ ആഗോളതലത്തില്‍ തന്നെ ഏറ്റവും സമ്പന്നമായ സ്പോര്‍ട്സ് ലീഗുകളിലൊന്നായി ഇത് മാറി. ക്രിക്കറ്റ് താരങ്ങള്‍ക്കും ഇതുവഴി വലിയ സാമ്പത്തിക നേട്ടമാണ് ലഭിക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണ് എന്ന് നോക്കാം.

sachin tendulkar

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

വിരമിച്ചിട്ട് പതിറ്റാണ്ടുകളായെങ്കിലും ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം എന്ന വിശേഷണം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് സ്വന്തമാണ്. 170 ദശലക്ഷം ഡോളറാണ് സച്ചിന്റെ ആസ്തി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മെന്ററായ സച്ചിന്‍ ഇപ്പോഴും പരസ്യചിത്രങ്ങളിലൂടേയും മറ്റും കോടികളാണ് പ്രതിമാസം സമ്പാദിക്കുന്നത്. ക്രിക്കറ്റിന്റെ ദൈവം എന്നാണ് സച്ചിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

മഹേന്ദ്ര സിംഗ് ധോണി

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ്. 111 ദശലക്ഷം ഡോളറാണ് ധോണിയുടെ ആസ്തി. സജീവക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോഴും ഐപിഎല്ലില്‍ തുടരുന്നുണ്ട്. 'ക്യാപ്റ്റന്‍ കൂള്‍' എന്നറിയപ്പെടുന്ന മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റന്‍മാരില്‍ ഒരാളാണ്. ടി 20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവ നേടിയ ഏക ക്യാപ്റ്റനുമാണ് ധോണി.

വിരാട് കോലി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മഹാനായ കളിക്കാരനായ വിരാട് കോലിയാണ് പട്ടികയില്‍ മൂന്നാമത്. 92 ദശലക്ഷം ഡോളറാണ് വിരാട് കോലിയുടെ ആസ്തി. അസാധാരണമായ ബാറ്റിംഗ് മികവിനും ആക്രമണാത്മക നേതൃത്വ ശൈലിക്കും പേരുകേട്ട താരം ക്രിക്കറ്റില്‍ സച്ചിന്റെ പിന്‍ഗാമി എന്നാണ് അറിയപ്പെടുന്നത്. ബിസിസിഐയുടെ എ പ്ലസ് കോണ്‍ട്രാക്ട് ലിസ്റ്റിലുള്ള താരമായ കോലിക്ക് ഐപിഎല്ലില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും വലിയൊരു തുക പ്രതിഫലമായി ലഭിക്കുന്നുണ്ട്.

റിക്കി പോണ്ടിംഗ്

എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനും മികച്ച നായകനും എന്നും അറിയപ്പെടുന്ന താരങ്ങളിലൊരാണ് റിക്കി പോണ്ടിംഗ്. 70 ദശലക്ഷം ഡോളറാണ് പോണ്ടിംഗിന്റെ ആസ്തി. കമന്റേറ്ററായും ഐപിഎല്‍ മെന്ററായും തുടരുന്ന പോണ്ടിംഗിന്റെ കീഴില്‍ 2003 ലും 2007 ലും തുടര്‍ച്ചയായി രണ്ട് ഐസിസി ക്രിക്കറ്റ് ലോകകപ്പ് വിജയങ്ങളിലേക്ക് ഓസ്ട്രേലിയ എത്തിയിരുന്നു. നിരവധി ബിസിനസ് സംരംഭങ്ങള്‍ക്കും ഉടമയാണ്.

ബ്രയാന്‍ ലാറ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയാണ് പട്ടികയിലെ അഞ്ചാമന്‍. 'ട്രിനിഡാഡിന്റെ രാജകുമാരന്‍' എന്ന് അറിയപ്പെടുന്ന ബ്രയാന്‍ ലാറക്ക് 60 ദശലക്ഷം ഡോളറാണ് ആസ്തി. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഉള്‍പ്പെടെ നിരവധി ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ലാറയുടെ പേരിലാണ്. ക്രിക്കറ്റ് ലോകത്തെ അദ്ദേഹത്തിന്റെ ഐതിഹാസിക പദവി തന്നെയാണ് സാമ്പത്തിക നേട്ടത്തിനും കാരണമായത്.

ഷെയ്ന്‍ വോണ്‍

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളായാണ് ഷെയ്ന്‍ വോണിനെ കണക്കാക്കുന്നത്. 50 ദശലക്ഷം ഡോളറാണ് വോണിന്റെ ആസ്തി. 2022 മാര്‍ച്ച് 4 ന് തായ്ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് വോണ്‍ മരിക്കുന്നത്.

ജാക്ക് കാലിസ്

ലോകക്രിക്കറ്റിലെ തന്നെ മികച്ച ഔള്‍റൗണ്ടര്‍മാരില്‍ മുന്‍പന്തിയിലുള്ള മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജാക്വസ് കാലിസ് ആണ് പട്ടികയില്‍ അടുത്തത്. 48 ദശലക്ഷം ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഫീല്‍ഡിലെ അദ്ദേഹത്തിന്റെ വിജയവും അംഗീകാരങ്ങളും പരിശീലന സംരംഭങ്ങളും അദ്ദേഹത്തെ ആഗോളതലത്തിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് കളിക്കാരില്‍ ഒരാളാക്കി മാറ്റി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+