വനിതാ ക്രിക്കറ്റിലെ ഏറ്റവും സമ്പന്ന ആരെന്നറിയാമോ? മിതാലിയോ സ്മൃതിയോ അല്ല..!
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വനിതാ ക്രിക്കറ്റിന് വലിയ പ്രാധാന്യമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. വനിതാ ബിഗ് ബാഷ് ലീഗ്, വനിതാ ഐപിഎല്‍ എന്നിവ വനിതാ ക്രിക്കറ്റിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ കാരണമായി. ഇത് വനിതാ താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യത്തിലും വര്‍ധനവുണ്ടാക്കി എന്നതാണ് സത്യം. വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇപ്പോള്‍ കായികരംഗത്ത് നിന്ന് ഗണ്യമായ ശമ്പളം ലഭിക്കുന്നു.
ഈ താരമൂല്യം പരസ്യചിത്രങ്ങളിലേക്കും ബ്രാന്‍ഡ് സഹകരണങ്ങളിലേക്കും എത്താനും താരങ്ങള്‍ക്ക് സഹായകമാകുന്നു. വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആസ്തി ഉള്ള താരങ്ങള്‍ ആരൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇനി ഇവിടെ പരിശോധിക്കാന്‍ പോകുന്നത്.

എല്ലിസ് പെറി
നിലവിലെ ലോക ചാമ്പ്യനും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമായ ഓസ്ട്രേലിയന്‍ താരം എല്ലിസ് പെറിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 14 മില്യണ്‍ ഡോളറാണ് എല്ലിസ് പെറിയുടെ ആകെ ആസ്തി. അതായത് ഏകദേശം 116.2 കോടി രൂപ. മറ്റൊരു വനിതാ ക്രിക്കറ്റ് താരത്തിനും 100 കോടി ആസ്തിയില്ല. ക്രിക്കറ്റിലും ഫുട്‌ബോളിലും മികവ് കാട്ടിയ പെറി രണ്ട് കായിക ഇനങ്ങളിലും ഓസ്ട്രേലിയയെ ലോകകപ്പില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്
മെഗ് ലാനിംഗ്
മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാനിംഗാണ് പട്ടികയില്‍ രണ്ടാമതുള്ളത്. 9 മില്യണ്‍ ഡോളറാണ് താരത്തിന്റെ സമ്പാദ്യം. അതായത് ഏകദേശം 75 കോടി രൂപ. ഓസ്‌ട്രേലിയയ്‌ക്കൊപ്പം ഒന്നിലധികം തവണ ലോകകപ്പ് നേടിയിട്ടുള്ള താരം കൂടിയാണ് മെഗ് ലാനിംഗ്.
മിതാലി രാജ്
വനിതാ ക്രിക്കറ്റിലെ മികച്ച താരങ്ങളിലാരൊളും ഇന്ത്യന്‍ ഇതിഹാസവുമായ മിതാലി രാജാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. വനിതാ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളും സ്വന്തം പേരിലുള്ള താരത്തിന്റെ ആസ്തി 42 കോടി രൂപയാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ മിതാലിയുടെ സംഭാവനകള്‍ വളരെ വലുതാണ്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയര്‍ കഴിഞ്ഞ വര്‍ഷമാണ് മിതാലി അവസാനിപ്പിച്ചത്.
സ്മൃതി മന്ദാന
ഇന്ത്യന്‍ ക്രിക്കറ്റിലെ അതിവേഗം സെന്‍സേഷനായി മാറിയ വെടിക്കെട്ട് ഓപ്പണറാണ് സ്മൃതി മന്ദാന. മന്ദാനയാണ് പട്ടികയിലെ നാലാം സ്ഥാനക്കാരി. 34 കോടി രൂപയാണ് സ്മൃതി മന്ദാനയുടെ ആസ്തി. കളിക്കളത്തില്‍ നിന്നുള്ള വരുമാനം കൂടാതെ നിരവധി ലോകോത്തര ബ്രാന്‍ഡുകളുമായും സ്മൃതി മന്ദാന സഹകരിക്കുന്നുണ്ട്.
ഹര്‍മന്‍പ്രീത് കൗര്‍
നിലവിലെ ഇന്ത്യന്‍ ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗര്‍ ആണ് പട്ടികയിലെ അഞ്ചാം സ്ഥാനത്ത്. ഇന്ത്യയുടെ പവര്‍ ഹിറ്റര്‍ എന്നറിയപ്പെടുന്ന ഹര്‍മന്‍പ്രീത് കൗറിന്റെ ആസ്തി 26 കോടി രൂപയാണ്. ആക്രമണാത്മക ബാറ്റിംഗ് ശൈലി, ശക്തമായ സ്ട്രോക്കുകള്‍ എന്നിവയാണ് താരത്തിന്റെ സവിശേഷതകള്‍.












Click it and Unblock the Notifications