രോഹിതിന് മുംബൈ വേണ്ട, മുംബൈക്ക് രോഹിതിനേയും, ഇഷനും പുറത്ത്; മുംബൈ നിലനിര്‍ത്തുക ഇവരെ മാത്രം
ഐപിഎല്‍ ഈ സീസണ് ആരംഭിക്കുന്നതിന് മുമ്പ് എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായത് മുംബൈ ഇന്ത്യന്‍സായിരുന്നു. രോഹിത് ശര്‍മ്മക്ക് പകരം ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാനുള്ള മാനേജ്മെന്റിന്റെ തീരുമാനം മുംബൈ ടീമിനെ തെല്ലൊന്നുമല്ല ബാധിച്ചത്. തലമുറമാറ്റം എന്ന പേര് പറഞ്ഞ് മുംബൈ ഇന്ത്യന്‍സിന് അഞ്ച് തവണ കിരീടം നേടിക്കൊടുത്ത രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിപ്പിച്ചത് ആരാധകരുടെ രോഷത്തിന് കാരണമായിരുന്നു.
ടീമിനുള്ളിലും ഇത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഫലമോ പോയന്റ് ടേബിളില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യാനായിരുന്നു മുംബൈയുടെ സ്ഥിതി. ഏതായാലും ക്യാപ്റ്റന്‍സി മാറ്റാനുള്ള തീരുമാനത്തില്‍ നിന്ന് മാനേജ്മെന്റ് പിന്നോട്ട് പോകില്ലെന്ന് വ്യക്തമായിട്ടുണ്ട്. അതിനിടെ 2025 ഐപിഎല്‍ സീസണിന് മുന്നോടിയായി മെഗാലേലം നടക്കാനുണ്ട്. ഈ അവസരത്തില്‍ മുംബൈ ഇന്ത്യന്‍സില്‍ പല വലിയ മാറ്റങ്ങളുമുണ്ടാകും എന്നാണ് മുന്‍താരം ആകാശ് ചോപ്ര പറയുന്നത്.

ഐപിഎല്‍ 2025 ലേലത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തേണ്ട നാല് കളിക്കാരെ ആകാശ് ചോപ്ര തിരഞ്ഞെടുത്തു. അതില്‍ രോഹിത് ശര്‍മ്മയില്ല എന്നതാണ് ശ്രദ്ധേയം. രോഹിത് ഈ സീസണില്‍ 14 ഇന്നിംഗ്സുകളില്‍ നിന്ന് 32.08 ശരാശരിയിലും 150.00 സ്ട്രൈക്ക് റേറ്റിലും 417 റണ്‍സാണ് നേടിയത്. മുംബൈക്കായി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും രോഹിത് ശര്‍മ്മയായിരുന്നു.
എന്നാല്‍ മുംബൈ ഇത്തവണ രോഹിതിനേയും ഇഷന്‍ കിഷനേയും കൈയൊഴിയും എന്നാണ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പങ്കിട്ട വീഡിയോയില്‍ അഭിപ്രായപ്പെടുന്നത്. 'മുംബൈ ഇഷാന് കിഷനെ വിട്ടയക്കുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ 'റൈറ്റ് ടു മാച്ച്' കാര്‍ഡ് ഉപയോഗിച്ചേക്കാം, കാരണം 15.5 കോടി വലിയ തുകയാണ്. ഈ തുകക്ക് ഇഷാനെ നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നില്ല,' ആകാശ് ചോപ്ര പറഞ്ഞു.
ഈ സീസണിലെ 14 ഇന്നിംഗ്സുകളില്‍ നിന്ന് 22.86 ശരാശരിയിലും 148.83 സ്ട്രൈക്ക് റേറ്റിലും കിഷന് 320 റണ്‍സ് സ്കോര്‍ ചെയ്തു. 2022 ലെ മെഗാലേലത്തില്‍ 15.25 കോടി രൂപയ്ക്കാണ് മുംബൈ അദ്ദേഹത്തെ സ്വന്തമാക്കിയത്. രോഹിത് ശര്‍മ്മ ഇതിനോടകം ടീമിന് വേണ്ടി തന്റെ അവസാന മത്സരം കളിച്ചിട്ടുണ്ടെന്ന് കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് താരത്തെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും രോഹിതിനും തുടരാന്‍ താല്പര്യമില്ല എന്നും ചോപ്ര പറഞ്ഞു.
'രോഹിത് ശര്‍മ്മയെ വീണ്ടും മുംബൈ ഇന്ത്യന്‍സ് ജേഴ്സിയില്‍ കാണുമെന്ന് ഞാന്‍ കരുതുന്നില്ല. അത് എന്റെ ധാരണ മാത്രമായിരിക്കാം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ എന്നിവരെ മുംബൈ നിലനിര്‍ത്തും എന്നും അദ്ദേഹം പ്രവചിച്ചു. 'ഈ ടീം 100% സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു', ആകാശ് ചോപ്ര പറഞ്ഞു.
സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും ആയിരിക്കും മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ രണ്ട് നിലനിര്‍ത്തലുകള്‍ എന്ന് ആകാശ് ചോപ്ര കണക്കാക്കുന്നു, 'മൂന്നാമത്തേത്, ഞാന്‍ ഹാര്‍ദിക് പാണ്ഡ്യയെ പറയും. കാരണം ഹാര്‍ദിക് പാണ്ഡ്യയെ ടീമിന് ആവശ്യമുണ്ട്. ദീര്‍ഘകാല നേട്ടത്തിനായാണ് മുംബൈ ഹാര്‍ദിക്കിനെ തിരഞ്ഞെടുത്തത്. തിലക് വര്‍മ്മയെ നാലാമത്തെ സാധ്യതയുള്ള നിലനിര്‍ത്തല്‍ എന്ന് ചോപ്ര അഭിപ്രായപ്പെട്ടു.
ഈ നാലുപേരും ഇതുവരെ ഇന്ത്യക്കാരാണ്. ഈ ടീമിന് ഏതെങ്കിലും വിദേശ താരത്തെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുമെന്നോ നിലനിര്‍ത്താന്‍ കഴിയുമെന്നോ ഞാന്‍ കരുതുന്നില്ല. 'റൈറ്റ് ടു മാച്ച്' ഉപയോഗിച്ച് അവര്‍ ടിം ഡേവിഡിനെ നിലനിര്‍ത്തിയേക്കാം. 13 ഇന്നിംഗ്സുകളില്‍ നിന്ന് 149.64 സ്ട്രൈക്ക് റേറ്റില്‍ നേടിയ 416 റണ്‍സ് നേടിയ തിലക് വര്‍മ്മ, രോഹിത് ശര്‍മ്മയക്ക് പിന്നില്‍ മുംബൈയുടെ മികച്ച റണ്‍വേട്ടക്കാരനായാണ് ഈ സീസണ് അവസാനിപ്പിച്ചത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications