റെക്കോഡുകള്‍ വാരിക്കൂട്ടി ലോകകപ്പ്; എക്കാലത്തേയും വലിയ ടൂര്‍ണമെന്റായി 2023 ലോകകപ്പ്
റെക്കോഡുകള്‍ വാരിക്കൂട്ടി 2023 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ്. ലോകമെമ്പാടുമുള്ള പ്രക്ഷേപണ, ഡിജിറ്റല്‍ റെക്കോര്‍ഡുകള്‍ ആണ് ലോകകപ്പിന്റെ ഈ എഡിഷന് തകര്‍ത്തത്. ഇതോടെ എക്കാലത്തെയും വലിയ ലോകകപ്പ് എന്ന നേട്ടവും ഈ പതിപ്പിനായി. ആറാം തവണയും ഓസ്ട്രേലിയ ലോകചാമ്പ്യന്മാരായ ടൂര്‍ണമെന്റ് ഒരു ട്രില്യണ്‍ ആഗോള തത്സമയ കാഴ്ച മിനിറ്റുകള്‍ ആണ് രേഖപ്പെടുത്തിയത്.
2011-ല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന ലോകകപ്പിനെ അപേക്ഷിച്ച് ആഗോള തത്സമയ കാഴ്ച സമയം 38% വര്‍ധിച്ചു. ഇംഗ്ലണ്ടില്‍ നടന്ന 2019 ലെ പതിപ്പിനെ അപേക്ഷിച്ച് 17% വും വര്‍ധിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഫൈനല്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഐസിസി മത്സരമായി മാറി.

ഇന്ത്യയും ശ്രീലങ്കയും സഹ-ആതിഥേയരായ 2011 ഫൈനലുമായി താരതമ്യം ചെയ്യുമ്പോള്‍ ആഗോളതലത്തില്‍ 87.6 ബില്യണ്‍ ലൈവ് വ്യൂവിംഗ് മിനിറ്റുകള്‍ ഉണ്ടായിരുന്നു ഇത്തവണത്തേതിന്. താരതമ്യപ്പെടുത്തുമ്പോള്‍ 46% വളര്‍ച്ചയാണ് ഇത് നേടിയിരിക്കുന്നത്. ഇഎസ്പിഎന്‍, ഫോക്സ് സ്പോര്‍ട്സ്, സ്കൈ സ്പോര്‍ട്സ് വില്ലോ ടിവി എന്നിവയിലൂടെ ഇത്തവണ ഹിന്ദി കവറേജ് ഇന്ത്യക്ക് പുറത്തും ലഭ്യമാക്കി.
ഇന്ത്യയില്‍ ഇത് എക്കാലത്തെയും ഏറ്റവും കൂടുതല്‍ ആളുകള്‍ വീക്ഷിച്ച ക്രിക്കറ്റ് ലോകകപ്പായി മാറി, ഡിസ്നി സ്റ്റാര്‍ നെറ്റ്വര്ക്കില് മാത്രം 422 ബില്യണ്‍ മിനിറ്റുകളാണ് കളി സംപ്രേഷണം ചെയ്തത്. 2011-നെ അപേക്ഷിച്ച് 54% വര്‍ധനവുണ്ടായി. 2019 ല്‍ നിന്ന് 9% വര്‍ധനയും രേഖപ്പെടുത്തി. 2011 എഡിഷനില്‍ വനിതാ വ്യൂവര്‍ഷിപ്പ് ഷെയര്‍ 32% ല്‍ നിന്ന് ഈ വര്‍ഷം 34% ആയി ഉയര്‍ന്നു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഫൈനല്‍ 130 ദശലക്ഷത്തിലധികം ടിവി പ്രേക്ഷകരുള്ള ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലോകകപ്പ് മത്സരമായി മാറി. മൊത്തം 300 ദശലക്ഷം ആളുകള്‍ ഇത് ഡിസ്നി സ്റ്റാര്‍ നെറ്റ്വര്ക്കില് ഇന്ത്യയില്‍ മാത്രം കണ്ടു. അഫ്ഗാനിസ്ഥാനെതിരായ ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഇരട്ട സെഞ്ചുറി ഇന്‍സ്റ്റാഗ്രാമില്‍ 50 ദശലക്ഷം വീഡിയോ പ്ലേകള്‍ ആണ് സൃഷ്ടിച്ചത്. വിരാട് കോലിയുടെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് നേട്ടം, സച്ചിന് ടെണ്ടുല്‍ക്കറെ ആലിംഗനം ചെയ്യല്‍ എന്നിവയും വലിയ ഇന്ററാക്ഷന്‍സ് സൃഷ്ടിക്കാന്‍ കാരണമായി.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications