മാനഹാനി, സാമ്പത്തിക നഷ്ടം.... കഷ്ടകാലത്തിന്റെ പടുകുഴിയില്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്, ശരിക്കും പെട്ടു!
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആതിഥേയത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതിസന്ധിയിലാണ് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. ഹൈബ്രിഡ് മോഡല്‍ എന്ന ഐസിസി നിര്‍ദേശത്തോട് ഇതുവരെ പിസിബി പച്ചക്കൊടി കാട്ടിയിട്ടില്ല. ഹൈബ്രിഡ് മോഡല്‍ അംഗീകരിക്കേണ്ടതില്ല എന്നും ഐസിപി നിര്‍ബന്ധിച്ചാല്‍ ചാമ്പ്യന്‍സ് ട്രോഫി ബഹിഷ്കരിക്കണം എന്നുമുള്ള തരത്തില്‍ പലകോണില്‍ നിന്ന് മുറവിളി ഉയരുന്നുണ്ട്.
എന്നാല്‍ എടുത്തുചാടി പിസിബി ചാമ്പ്യന്‍സ് ട്രോഫി ബഹിഷ്കരിക്കുന്നത് പോലെയുള്ള നടപടികളിലേക്ക് കടക്കുന്നത് വലിയ തിരിച്ചടിയുണ്ടാക്കും എന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറാന് തീരുമാനിച്ചാല്‍ പിസിബിക്ക് വന്‍ സാമ്പത്തിക നഷ്ടവും നിയമനടപടികളും അന്താരാഷ്ട്ര ഉപരോധവും നേരിടേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്.

ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ യഥാര്‍ത്ഥ ആതിഥേയരായ പാകിസ്ഥാന് ഇതുവരെ ഹൈബ്രിഡ് മോഡലിന് പച്ചക്കൊടി നല്‍കിയിട്ടില്ല. സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യ വിസമ്മതം അറിയച്ചതോടെയാണ് പരിഹാരം എന്ന നിലയില്‍ ഹൈബ്രിഡ് മോഡല്‍ ഉയര്‍ന്ന് വന്നത്. ഇതാണ് ഈ വിഷയത്തിലെ ഏക പരിഹാരവും.
'പാകിസ്ഥാന് ഐസിസിയുമായി ഒരു ആതിഥേയ കരാറില്‍ ഒപ്പുവെക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഐസിസിയുമായി നിര്‍ബന്ധിത അംഗങ്ങളുടെ പങ്കാളിത്ത കരാറിലും (എംപിഎ) ഒപ്പുവെച്ചിട്ടുണ്ട്. ഐസിസി ഇവന്റില്‍ കളിക്കുന്നതിന് അംഗരാജ്യം എംപിഎ ഒപ്പിട്ടതിന് ശേഷം മാത്രമേ സമ്പാദിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ലഭിക്കാന്‍ അര്‍ഹതയുണ്ടാകൂ,' അഡ്മിനിസ്ട്രേറ്റര്‍ പിടിഐയോട് പറഞ്ഞു.
എട്ട് ടീമുകളുടെ മത്സരം ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ കഴിഞ്ഞയാഴ്ച ഐസിസി സമവായത്തിലെത്തിയിരുന്നു. 2027 വരെ മള്‍ട്ടി-ലാറ്ററല്‍ ഇവന്റുകളില്‍ സമാനമായ ക്രമീകരണത്തിന് തത്വത്തില്‍ സമ്മതിച്ചുകൊണ്ട് ഇന്ത്യയെ ദുബായില്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് വിവരം. ഇത് സംബന്ധിച്ച ഒരു ഔപചാരിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.
2027 വരെ ഐസിസി പരിപാടികള്‍ക്കായി ഇന്ത്യയിലേക്ക് പോകാന്‍ പാകിസ്ഥാന് ബാധ്യസ്ഥരല്ലെന്നാണ് കരാര്‍. അതേസമയം ബ്രോഡ്കാസ്റ്റ് കരാറിന്റെ ഭാഗമായി എല്ലാ ഐസിസി ഇവന്റുകളിലും കുറഞ്ഞത് ഒരു ഇന്ത്യ-പാകിസ്ഥാന് മത്സരമെങ്കിലും ഷെഡ്യൂള്‍ ചെയ്യണം എന്നാണ് അഡ്മിനിസ്ട്രേറ്റര്‍ പറയുന്നത്. പാകിസ്ഥാന്, ഇന്ത്യ മത്സരങ്ങള്‍ക്കായുള്ള സംപ്രേഷണാവകാശം വില്‍ക്കുന്നതിലൂടെ വലിയ വരുമാനം ഐസിസിക്ക് ലഭിക്കാറുണ്ട്.
പാകിസ്ഥാന് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയാണെങ്കില് ഐസിസിയില്‍ നിന്നും ഐസിസിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡിലെ മറ്റ് 16 അംഗ ബോര്‍ഡുകളില്‍ ചിലതില്‍ നിന്നും കേസുകള്‍ നേരിടേണ്ടിവരുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു. പാകിസ്ഥാന്റെ പിന്മാറ്റം എല്ലാ പങ്കാളികളുടെയും വരുമാനത്തെ ബാധിക്കുമെന്നതിനാല്‍ ബ്രോഡ്കാസ്റ്ററും സമാനമായ ഓപ്ഷന് ഉപയോഗിച്ചേക്കാം.
എക്സിക്യൂട്ടീവ് ബോര്‍ഡിലെ മറ്റ് അംഗങ്ങളില്‍ നിന്ന് പിസിബിക്ക് ശക്തമായ പിന്തുണയില്ലെന്നും അഡ്മിനിസ്ട്രേറ്റര്‍ വെളിപ്പെടുത്തി. ഈ വിഷയത്തില്‍ ഐസിസിയില്‍ നിന്നും ബിസിസിഐയില്‍ നിന്നും വ്യക്തമായ ഉത്തരം ലഭിക്കണമെന്നതിനാല്‍ കഴിഞ്ഞ വര്‍ഷം പിസിബിക്കുള്ളില് ഹോസ്റ്റിംഗ് അവകാശങ്ങള്‍ ഒപ്പിടുന്നത് പോലും വൈകിയിരുന്നു എന്നും അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications