Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബറോ അഫ്രീദിയോ അല്ല, പാകിസ്താനില്‍ ഏറ്റവും ആസ്തി ഈ ക്രിക്കറ്റര്‍ക്ക്; കോലിയുടെ പാതി മാത്രം

ന്യൂഡല്‍ഹി: കായിക മേഖല പ്രതിഫലത്തിന്റെ കാര്യത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്നുണ്ട്. ക്രിക്കറ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാത്രമല്ല ടി20 ലീഗുകളില്‍ നിന്ന് വരെ വരുമാനം കണ്ടെത്താന്‍ ഓരോ താരങ്ങള്‍ക്കും സാധിക്കും. ലോകത്തെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് സംഘടനയാണ് ബിസിസിഐ. എന്നാല്‍ ഇതിന് നേരെ വിപരീതമാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്.

ഇന്ത്യയില്‍ വിരാട് കോലിയും, രോഹിത് ശര്‍മയും സമ്പത്തില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ പാകിസ്താനില്‍ ആരാണ് മുമ്പില്‍. അത് വളരെ പ്രശസ്തനായ ഒരു താരമാണ്. എന്നാല്‍ ഇപ്പോഴത്തെ സൂപ്പര്‍ താരം ബാബര്‍ അസമോ എക്കാലത്തെയും മികച്ച പാകിസ്താന്‍ ഓള്‍റൗണ്ടറോ ആയ ഷാഹിദ് അഫ്രീദിയോ അല്ല പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍. ബാബര്‍ അസമിന്റെ നേതൃത്വത്തില്‍ പാകിസ്താന്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. പാകിസ്താനിലെ വിരാട് കോലിയായിട്ടാണ് അദ്ദേഹത്തെ ആളുകള്‍ പുകഴ്ത്തുന്നത്.

kohli-virat-kohli

അടുത്തിടെ നടന്ന മത്സരങ്ങളില്‍ ഇന്ത്യക്കെതിരെ ആധിപത്യവും പാകിസ്താനായിരുന്നു. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇരുടീമുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ദീര്‍ഘകാലമായി ഷാഹിദ് അഫ്രീദി, ഷോയിബ് മാലിക്, വസീം അക്രം, പോലുള്ള പ്രമുഖ താരങ്ങളെ പാകിസ്താന്‍ സംഭാവന ചെയ്തിട്ടുണ്ട്. നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പാകിസ്താന്‍ ക്രിക്കറ്റ് താരം ടീം ക്യാപ്റ്റന്‍ കൂടിയായ ബാബര്‍ അസമാണ്. എന്നാല്‍ മൊത്തം ആസ്തിയുടെ കാര്യത്തില്‍ ബാബര്‍ പിന്നിലാണ്. അത് മറ്റൊരാളാണ്.

മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ കൂടിയായ ഇമ്രാന്‍ ഖാനാണ് ഏറ്റവും സമ്പന്നനായ പാക് ക്രിക്കറ്റര്‍. രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ എന്ന പേര് കളിച്ചിരുന്ന കാലത്ത് ഇമ്രാന്‍ ഖാനുണ്ടായിരുന്നു. പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രി കൂടിയായിരുന്നു അദ്ദേഹം. പാകിസ്താന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. 1992ല്‍ പാക് ടീമിനെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാരാക്കിയിരുന്നു ഇമ്രാന്‍ ഖാന്‍. അന്നത്തെ ശക്തരായ ടീമായ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ആ നേട്ടം.

പാകിസ്താന്‍ ഇതുവരെ നേടിയ ഏകദിന കപ്പ് ഇത് മാത്രമാണ്. അതിന് ശേഷം ടീമിന് ആ നേട്ടം കൈവരിക്കാനായിട്ടില്ല. ഇമ്രാന്‍ ഖാന്റെ ക്യാപ്റ്റന്‍സി മികവ് അത്രത്തോളമുണ്ടായിരുന്നു. പിന്നീട് ആ നിലവാരത്തിലേക്ക് ആരും എത്തിയിട്ടില്ല. അതേസമയം ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ടിവി കമന്റേറ്ററായും, കായിക വാര്‍ത്തകള്‍ എഴുതിയുമെല്ലാം സജീവമായിരുന്നു ഇമ്രാന്‍ ഖാന്‍. 10.2 ബില്യണ്‍ പാകിസ്താന്‍ രൂപയാണ് ഇമ്രാന്‍ ഖാന്റെ ആസ്തി.

ഇന്ത്യന്‍ രൂപയില്‍ നോക്കുകയാണെങ്കില്‍ 290 കോടി രൂപ വരുമിത്. പരസ്യങ്ങളും, കായിക കരിയറുമെല്ലാമാണ് ഇമ്രാന്‍ ഖാന് ഇത്രയും സമ്പത്ത് നല്‍കിയത്. എന്നാല്‍ വിരാട് കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇമ്രാന്‍ ഖാന്റെ സമ്പത്ത് പകുതിയില്‍ താഴെയാണ്. വിരാട് കോലി 1050 കോടിയുടെ ആസ്തിയുള്ള താരമാണ്. ലോകത്തെ തന്നെ സമ്പന്നനായ ക്രിക്കറ്ററാണ് അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+