സച്ചിനും നാഗാര്‍ജുനയും സമ്മാനിച്ചത് ബിഎംഡബ്ല്യുവിന്റെ ആഡംബര കാറുകള്‍! പിവി സിന്ധുവിന്റെ ആസ്തി!
ഇന്ത്യന്‍ കായികരംഗത്തെ പകരം വെക്കാനില്ലാത്ത താരങ്ങളില്‍ ഒരാളാണ് പിവി സിന്ധു. വനിതാ ബാഡ്മിന്റണിനെ ജനപ്രിയമാക്കുന്നതില്‍ സൈന നേഹ്വാളിനൊപ്പം നിസ്തുലമായ പങ്ക് വഹിച്ച താരമാണ് സിന്ധു. റിയോ ഒളിംപിക്സ് 2016 ല്‍ വെള്ളി മെഡലും 2021 ടോക്കിയോയില്‍ വെങ്കലവും നേടിയ സിന്ധുവിന് പക്ഷെ പാരീസില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകേണ്ടി വന്നിരുന്നു.
എന്നിരുന്നാലും വനിതാ ബാഡ്മിന്റണില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സിന്ധുവിന് സാധിച്ചിരുന്നു. ഇക്കാരണം കൊണ്ട് തന്നെ സാമ്പത്തികമായി വലിയ ആസ്തി സ്വന്തമാക്കാനും താരത്തിനായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ അത്ലറ്റുകളില് ഒരാളാണ് പിവി സിന്ധു. സിന്ധുവിന്റെ ആസ്തി, കാറുകള്‍, മറ്റ് നേട്ടങ്ങള്‍ എന്നിവ നമുക്ക് പരിശോധിക്കാം.

2023 ഡിസംബറിലെ ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് പിവി സിന്ധുവിന്റെ ആസ്തി 7.1 മില്യണ്‍ ഡോളറാണ്. അതായത് ഏകദേശം 59 കോടി രൂപ. ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ നിന്നുള്ള വരുമാനത്തിന് പുറമെ പരസ്യങ്ങള്‍, മറ്റ് നിക്ഷേപങ്ങള്‍ എന്നിവ വഴിയും സിന്ധുവിന്റെ അക്കൗണ്ടിലേക്ക് വലിയൊരു തുക എത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ അത്ലറ്റുകളില് ഒരാളായാണ് ഫോര്‍ബ്സ് സിന്ധുവിനെ കണക്കാക്കിയിരിക്കുന്നത്.
കായികനേട്ടങ്ങള്ക്കൊപ്പം അതിശയകരമായ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്ഫോളിയോ ഉള്‍പ്പെടുന്ന ആഡംബര ജീവിതമാണ് പിവി സിന്ധു നയിക്കുന്നത്. ഹൈദരാബാദിലെ ഒരു കുന്നിന് മുകളില്‍ ഒരു ആഡംബര വീട് താരത്തിന് സ്വന്തമാണ്. ബിഡബ്ല്യുഎഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയതിന് തെലുങ്ക് താരം നാഗാര്‍ജുന അക്കിനേനി സമ്മാനിച്ച 73 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു എക്സ്5 താരത്തിന്റെ ഗാരേജിലുണ്ട്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ സമ്മാനിച്ച ബിഎംഡബ്ല്യു 320 ഡി, ആനന്ദ മഹീന്ദ്രയുടെ സമ്മാനമായി ലഭിച്ച മഹീന്ദ്ര ഥാര്‍ എന്നിവയും സിന്ധുവിന്റെ ഗാരേജിലെ വമ്പന്‍ വാഹനങ്ങളാണ്. കായികരംഗത്തെ നേട്ടങ്ങള്‍ താരത്തിന്റെ വിപണിമൂല്യം വര്‍ധിക്കുന്നതിനും കാരണമായിട്ടുണ്ട്. 2019-ല്‍ ചൈനീസ് സ്പോര്‍ട്സ് ഗുഡ്സ് കമ്പനിയായ ലി നിംഗുമായി 50 കോടി രൂപയുടെ നാല് വര്‍ഷത്തെ കരാര്‍ താരം ഒപ്പിട്ടിരുന്നു.
മേബെലിന്‍, ബാങ്ക് ഓഫ് ബറോഡ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങി നിരവധി പ്രശസ്ത ബ്രാന്‍ഡുകളുടെ അംബാസഡര്‍ കൂടിയാണ് അവര്‍. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സിന്ധു സജീവമാണ്. കോന്‍ ബനേഗ ക്രോര്‍പതി സീസണ് 9-ന്റെ പ്രത്യേക എപ്പിസോഡില്‍ ലഭിച്ച 25 ലക്ഷം രൂപ സമ്മാനത്തുകയ ബസവതാരകം ഇന്‍ഡോ-അമേരിക്കന്‍ കാന്‍സര്‍ ഹോസ്പിറ്റല്‍ & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് അവര്‍ സംഭാവന ചെയ്തിരുന്നു.
കൊവിഡ് മഹാമാരിയുടെ സമയത്ത് സിന്ധു തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ടായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications