Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതിഹാസം എന്ന് വിളിച്ചോളൂ..! ടെസ്റ്റില്‍ ഇതുവരെ ആര്‍ക്കുമില്ലാത്ത റെക്കോഡ് സ്വന്തമാക്കി അശ്വിന്‍

അരങ്ങേറ്റത്തിലും നൂറാം ടെസ്റ്റിലും അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമായി രവിചന്ദ്രന്‍ അശ്വിന്‍. അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിംഗ്‌സില്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് കൊയ്തതോടെയാണ് അശ്വിന്‍ ഈ നേട്ടത്തില്‍ എത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കളിക്കാരന്‍ ഈ നേട്ടം കൈവരിക്കുന്നത് എന്നത് ഇതിന്റെ മാറ്റ് കൂട്ടുന്നു.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെയാണ് അശ്വിന്‍ പവലിയനിലേക്ക് മടക്കി അയച്ചത്. സാക്ക് ക്രാളി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി പോപ്പ്, ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്‌സ് എന്നിവരായിരുന്നു അശ്വിന്റെ ഇരകള്‍. ടെസ്റ്റില്‍ അശ്വിന്റെ 36-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടതല്‍ തവണ അഞ്ച് വിക്കറ്റ് നേടിയ താരം എന്ന മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡും അശ്വിന്‍ മറികടന്നു.

Ashwin

2011 നവംബറില്‍ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ അശ്വിന്‍ ഒരു ആറ് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയിരുന്നു. ആ കളി അഞ്ച് വിക്കറ്റിന് ഇന്ത്യ വിജയിച്ചു. അടുത്തിടെ തന്റെ 500-ാം ടെസ്റ്റ് വിക്കറ്റ് തികച്ച അശ്വിന്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നേടിയിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ അരങ്ങേറ്റത്തിലും 100-ാം ടെസ്റ്റിലും ഒമ്പത് വിക്കറ്റ് നേടിയ താരം എന്ന അപൂര്‍വ റെക്കോഡും അശ്വിന്റെ പേരിലായി. സന്ദര്‍ശകര്‍ക്കെതിരെ അഞ്ച് ടെസ്റ്റുകളില്‍ നിന്നായി 26 വിക്കറ്റുകള്‍ വീഴ്ത്തി അഞ്ച് പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരനായതും അശ്വിനാണ്. അതേസമയം, തന്റെ നൂറാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടുന്ന നാലാമത്തെ മാത്രം ബൗളറായും അശ്വിന്‍ മാറി.

അനില്‍ കുംബ്ലെ, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ എന്നിവരാണ് ഈ നേട്ടം മുന്‍പ് കൊയ്ത താരങ്ങള്‍. ഇതുവരെ 100 ടെസ്റ്റുകളില്‍ നിന്ന് 516 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ കുംബ്ലെ (619), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (700), വോണ്‍ (708), മുരളീധരന്‍ (800) എന്നിവര്‍ മാത്രമാണ് അശ്വിന് മുന്നിലുള്ളത്. ഇതേ പരമ്പരയില്‍ കുല്‍ദീപ് യാദവിനെ പുറത്താക്കിയാണ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് വിക്കറ്റ് 700 തികയ്ക്കുന്ന ആദ്യ പേസറായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+