'ഞാന്‍ ഇതുവരെ ഒന്നും ഒപ്പിട്ടിട്ടില്ല..'; ദ്രാവിഡിന്റെ കാര്യത്തില്‍ വീണ്ടും അവ്യക്തത
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായുള്ള രാഹുല്‍ ദ്രാവിഡിന്റെ നിയമനത്തില്‍ അവ്യക്തത തുടരുന്നു. കഴിഞ്ഞ ദിവസം രാഹുല്‍ ദ്രാവിഡുമായുള്ള കരാര്‍ നീട്ടിയതായി ബി സി സി ഐ അറിയിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണമാണ് ഇപ്പോള്‍ അനിശ്ചിതത്വങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്. ഏകദിന ലോകകപ്പിന്റെ ഫൈനല്‍ വരെയായിരുന്നു ദ്രാവിഡിന്റെ കരാര്‍ ഉണ്ടായിരുന്നത്.
എന്നാല്‍ ഇത് വീണ്ടും നീട്ടാന്‍ ബി സി സി ഐ തീരുമാനിക്കുകയായിരുന്നു. അതേസമയം താന്‍ ഇതുവരെ ഒരു രേഖയിലും ഒപ്പിട്ടിട്ടില്ല എന്നാണ് രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാന്‍ ബിസിസിഐ ചെയര്മാന് അജിത് അഗാര്‍ക്കറിനൊപ്പം ഡല്‍ഹിയിലെത്തിയ ദ്രാവിഡ്, ഔദ്യോഗിക രേഖയില്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്ന് പറയുകയായിരുന്നു.

'ഔദ്യോഗികമായി ഒന്നും പുറത്തായിട്ടില്ല. ഞാന്‍ ഇതുവരെ ഒന്നും ഒപ്പിട്ടിട്ടില്ല, അതിനാല്‍ എനിക്ക് പേപ്പറുകള്‍ ലഭിച്ചുകഴിഞ്ഞാല്‍, ഞങ്ങള്‍ അത് ചര്‍ച്ച ചെയ്യും', ദ്രാവിഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിന്റെ ഒരു വീഡിയോ പിടിഐ തങ്ങളുടെ എക്സ് ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാണ് പരിശീലക സ്ഥാനത്തുള്ള ദ്രാവിഡിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.
അതേസമയം ദ്രാവിഡ് മുഖ്യപരിശീലകനായി തുടരും, എന്നാല്‍ എത്രകാലം എന്നതിലാണ് വ്യക്തതയില്ലാത്തത് എന്നാണ് റിപ്പോര്‍ട്ട്. 2024 ലെ ടി20 ലോകകപ്പ് വരെ ദ്രാവിഡ് തുടരുമെന്നാണ് വിവരം. ദ്രാവിഡിന് കീഴില്‍ ഏഷ്യാ കപ്പ് കിരീടവും ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയും മാത്രമാണ് ഇന്ത്യ നേടിയ മേജര്‍ ടൈറ്റില്‍. 2022-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റു.
ഏകദിന ലോകകപ്പില്‍ ഒാസ്ട്രേലിയയോട് ഫൈനലില്‍ തോല്‍ക്കുകയും ചെയ്തു. നിലവില്‍ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര കളിക്കുന്ന ടീമിന്റെ ഇടക്കാല പരിശീലകന് വിവിഎസ് ലക്ഷ്മണ് ആണ്. അതേസമയം ഡിസംബര്‍ 10 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ദ്രാവിഡ് തിരിച്ചെത്തുമെന്നാണ് വിവരം. ഇതിന് ശേഷം അഞ്ച് ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് എത്തുന്നുണ്ട്.
വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടക്കുന്ന ടി20 ലോകകപ്പ് ജൂണ്‍ 3 മുതല്‍ ജൂണ്‍ 30 വരെ നടക്കും. 2012-ല്‍ വിരമിച്ചതിന് ശഷവും ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റില്‍ സജീവമായി ഇടപെടുന്നുണ്ടായിരുന്നു. അണ്ടര്‍ 19, എ ടീമുകളുടെ പരിശീലകനായും പിന്നീട് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായും ദ്രാവിഡ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications