Get Updates
Get notified of breaking news, exclusive insights, and must-see stories!

കോലിക്കും രോഹിത്തിനും മുകളില്‍ ശമ്പളം ദ്രാവിഡിന്: പരിശീലനത്തിലൂടെ വര്‍ഷം ലഭിക്കുന്ന തുക ഇത്ര

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാണ് കൂടുതല്‍ ശമ്പളം വാങ്ങുന്നത്. ഇക്കാര്യത്തില്‍ കാര്യങ്ങള്‍ വ്യക്തമായി തന്നെ നമുക്കറിയാം. വിരാട് കോലിയും, രോഹിത് ശര്‍മയും ആണ് ഇന്ത്യന്‍ ടീമിലെ പ്രതിഫലക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവര്‍. എന്നാല്‍ ടീമിനെ മൊത്തമായി പരിഗണിച്ചാല്‍ ഇവരേക്കാള്‍ എല്ലാം മുകളില്‍ പ്രതിഫലം വാങ്ങുന്ന ഒരാളുണ്ട്. ടീമിന്റെ പരിശീലകനായ രാഹുല്‍ ദ്രാവിഡാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്.

ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പരിശീലകനാണ് നിലവില്‍ ദ്രാവിഡ്. ബിസിസിഐ ക്രിക്കറ്റ് താരങ്ങള്‍ക്കും പരിശീലകര്‍ക്കും വന്‍ തുക തന്നെ നല്‍കുന്നതില്‍ പേരുകേട്ടവരാണ്. ലോകത്തെ തന്നെ ഏറ്റവും സമ്പത്തുള്ള ക്രിക്കറ്റ് സംഘടനയാണ് ബിസിസിഐ. ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമല്ല, പരിശീലകര്‍ക്കും ഉയര്‍ന്ന ശമ്പളമാണ് നല്‍കുന്നതെന്ന് ഉറപ്പാക്കിയിരിക്കുകയാണ് രാജ്യത്ത് ഏറ്റവും ശമ്പളം വാങ്ങുന്ന പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്.

rahul-dravid-virat-kohli

പന്ത്രണ്ട് കോടി രൂപയാണ് അദ്ദേഹത്തിന് വാര്‍ഷിക ശമ്പളമായി ലഭിക്കുന്നത്. ഇത് ലോകത്ത് ഒരു ടീമിന്റെയും പരിശീലകന് ലഭിക്കാത്ത അത്ര തുകയാണ്. ഇന്ത്യന്‍ ടീമിലെ എല്ലാ താരങ്ങളുടെ പ്രതിഫലത്തിനും എത്രയോ മുകളിലാണ് ഈ തുക. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നതിനാണ് ഈ തുക ദ്രാവിഡിന് ലഭിക്കുക. ടി20, ഏകദിനം, ടെസ്റ്റ് മത്സരങ്ങള്‍ക്ക് പ്രത്യേകമായി ബിസിസിഐ ശമ്പളം നല്‍കുന്നില്ല.

അതേസമയം നേരത്തെ പരിശീലക സ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് ചെറിയൊരു ഇടവേളയെടുത്തിരുന്നു. ആ സമയം മുന്‍ ഇന്ത്യന്‍ താരമായിരുന്ന വിവിഎസ് ലക്ഷ്മണാണ് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത്. 50 ലക്ഷം രൂപയാണ് ലക്ഷ്മണ് പ്രതിഫലമായി ഒരു മാസം ലഭിച്ചത്.രാഹുല്‍ ദ്രാവിഡിന്റെ പ്രതിഫലത്തിന് ഏറെ പ്രത്യേകതകളുണ്ട്. ഇത്രയും വലിയ പ്രതിഫലം ലഭിക്കുന്ന ആദ്യ പരിശീലകനാണ് ദ്രാവിഡ്.

മുന്‍ പരിശീലകരായ രവി ശാസ്ത്രി, അനില്‍ കുംബ്ലെ എന്നിവരേക്കാള്‍ എത്രയോ മുകളിലാണ് ഈ ശമ്പളം. വാര്‍ഷിക പ്രതിഫലത്തില്‍ രണ്ടാം സ്ഥാനത്ത് രവി ശാസ്ത്രിയാണ്. അദ്ദേഹം 9.5 കോടിയാണ് ഇന്ത്യന്‍ ടീമിനെ പരിശീലിച്ചപ്പോള്‍ വാര്‍ഷിക ശമ്പളമായി നേടിയത്. രാഹുല്‍ ദ്രാവിഡ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് ഓസ്‌ട്രേലിയ ടീമിന്റെ പരിശീലകന്‍ ജസ്റ്റിന്‍ ലാങ്കര്‍ക്കാണ്. 4.5 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം.

ഇത് ദ്രാവിഡിന്റെ അടുത്തൊന്നും എത്താത്ത പ്രതിഫലമാണ്. അത് മാത്രമല്ല ടീമിലെ സൂപ്പര്‍ താരമായ വിരാട് കോലി, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ എന്നിവരേക്കാളും മുകളിലാണ് ദ്രാവിഡിന്റെ ശമ്പളം. വിരാട് കോലിയും, രോഹിത് ശര്‍മയും വര്‍ഷം 7 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. 2021ല്‍ രവി ശാസ്ത്രിക്ക് പകരമാണ് ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി എത്തുന്നത്. നിലവില്‍ ഏഷ്യാ കപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ശ്രീലങ്കയിലാണ് അദ്ദേഹം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+