ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്‍മതില്‍; രാഹുല്‍ ദ്രാവിഡിന്റെ ആസ്തി എത്രയെന്നറിയുമോ? പ്രതിഫലം ഇങ്ങനെ
ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മരം എന്ന് വിളിപ്പേരുള്ള താരമാണ് രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റില്‍ നിന്ന് കുറച്ചുകാലമായി വിരമിച്ചിട്ടെങ്കിലും, ഇന്ത്യന്‍ ക്രിക്കറ്റുമായി ചേര്‍ന്നാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനുമാണ്. ടീമില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴും, പരിശീലനം നടത്തി കൊണ്ടിരിക്കുമ്പോഴും ഇന്ത്യയെയും താരങ്ങളെയും ഏറ്റവും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ദ്രാവിഡിന് സാധിച്ചിരുന്നു.
കളത്തിലെ ഏറ്റവും ശാന്തനെന്നും അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചിരുന്നു. അതേസമയം താരത്തിന്റെ ആസ്തി എത്രയാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? ദ്രാവിഡിന് ഇന്ത്യന്‍ ടീമില്‍ നിന്ന് ലഭിക്കുന്ന വരുമാനം എത്രയാണെന്നും നോക്കാം.ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് എന്ന് എല്ലാവര്‍ക്കുമറിയാം. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നാണ് നേട്ടങ്ങള്‍ അദ്ദേഹം ആദ്യം സ്വന്തമാക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 24208 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 48 സെഞ്ച്വറികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ പത്താമതാണ് ദ്രാവിഡ് ഉള്ളത്. അതേസമയം സമ്പത്തിന്റെ കാര്യത്തില്‍ ദ്രാവിഡ് കുറച്ച് മുന്നിലാണ്. മറ്റ് താരങ്ങളുടെ അത്ര ഇല്ലെങ്കില്‍ താരതമ്യേന ഉയര്‍ന്ന ആസ്തി അദ്ദേഹത്തിനുണ്ട്.
320 കോടി അഥവാ 40 മില്യണ്‍ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. പ്രധാനമായും മത്സരത്തിലെ ഫീസും, പരസ്യങ്ങളുമാണ് ദ്രാവിഡിന്റെ വരുമാന മാര്‍ഗം. വിരമിക്കലിന് ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കമന്റേറ്ററായിരുന്നു ദ്രാവിഡ്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലും, ഇന്ത്യന്‍ എ ടീമിന്റെ പരിശീലകനുമായി എല്ലാം അദ്ദേഹം തിളങ്ങിയിരുന്നു. തുടര്‍ന്നാണ് മുതിര്‍ന്ന ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്.
ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നീ ടീമുകളുടെ പരിശീലകനുമായിരുന്നു ദ്രാവിഡ്. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിരാട് കോലിയേക്കാളും പ്രതിഫലം വാങ്ങുന്നയാളാണ് ദ്രാവിഡ്. പരിശീലക സ്ഥാനത്തിന് 12 കോടി രൂപയാണ് അദ്ദേഹത്തിന് വാര്‍ഷിക പ്രതിഫലമായി ലഭിക്കുന്നത്. വിരമിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ ടീമിലെ ഗ്രേഡ് എയിലുള്ള താരമായിരുന്നു ദ്രാവിഡ്. ഒരു കോടി രൂപ ബിസിസിഐ വര്‍ഷത്തില്‍ ദ്രാവിഡിന് ശമ്പളമായി നല്‍കുമായിരുന്നു.
അതേസമയം ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ എ ടീമിന്റെ മുഖ പരിശീലകനായിരുന്നു അദ്ദേഹം. അണ്ടര്‍ 19 ടീമുകളെയും അദ്ദേഹമാണ് പരിശീലിപ്പിച്ചിരുന്നത്. ആ സമയത്ത് അഞ്ച് കോടിയാണ് അവസാന രണ്ട് വര്‍ഷം അദ്ദേഹത്തിന് ലഭിച്ചത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ അദ്ദേഹത്തിന് 60 ലക്ഷമായിരുന്നു പ്രതിഫലം.
ഇന്ത്യ 2019ലെ അണ്ടര്‍ 19 ലോകകപ്പ് വിജയിച്ചപ്പോള്‍ 50 ലക്ഷം രൂപ ബോണസായും ബിസിസിഐ ദ്രാവിഡിന് നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് വേണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇന്ദിരാനഗറില്‍ ദ്രാവിഡിന് ആഡംബര വീടുണ്ട്. നാല് കോടിയാണ് വില. മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ഇ, ബിഎംഡബ്ല്യു 5 സീരീസ്, ഓഡി ക്യൂ 5 എന്നിവയാണ് ദ്രാവിഡിന്റെ കൈവശമുള്ള കാറുകള്‍.












Click it and Unblock the Notifications