കോലിക്ക് പകരം വരുന്നത് ചില്ലറക്കാരനല്ല.. പടീദാറിന്റെ ആസ്തി അറിയാമോ? മാസം സമ്പാദിക്കുന്നത് ഇത്ര!
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിക്ക് പകരം രജത് പടീദാറിനെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. പരിചയ സമ്പന്നരായ ചേതേശ്വര്‍ പൂജാര, സര്‍ഫറാസ് ഖാന്‍, റിങ്കു സിംഗ് എന്നിവരെ പിന്തള്ളിയാണ് രജത് പടീദാര്‍ ടീമില്‍ ഇടം നേടിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ ഹൈദരാബാദിലും വിശാഖപട്ടണത്തും നടക്കുന്ന രണ്ട് മത്സരങ്ങളിലാണ് കോലി വിട്ട് നില്‍ക്കുന്നത്.
ഐ പി എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായ രജത് പടീദാര്‍ അടുത്തിടെയാണ് ഇന്ത്യന്‍ ടോപ് ഓര്‍ഡറിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. യുവതാരമായ പടീദാറിന്റെ കഴിഞ്ഞ വര്‍ഷത്തെ ആസ്തിയും വാര്‍ഷിക വരുമാനവും എത്രയാണ് എന്ന് നോക്കാം.

രജത് പടീദാറിന്റെ ആകെ ആസ്തി 1.62 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ ആസ്തിയില്‍ അദ്ദേഹത്തിന്റെ മാച്ച് ഫീ, സമ്മാനത്തുക, സ്‌പോണ്‍സര്‍ഷിപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രതിമാസം 1.83 ലക്ഷം രൂപ മുതല്‍ 1.97 ലക്ഷം വരെയാണ് പടീദാര്‍ സമ്പാദിക്കുന്നത്. 2022 ലെ ഐ പി എല്‍ ലേലത്തില്‍ എല്ലാ ടീമുകളും രജത് പടീദാറിനെ അവഗണിച്ചിരുന്നു. അന്ന് 20 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വില.
വാര്‍ഷിക വരുമാനം 22 ലക്ഷം രൂപ മുതല്‍ 23.59 ലക്ഷം വരെയാണ്. 30 വയസുള്ള രജത് പട്ടീദാര്‍ 1993 ജൂണ്‍ 1 ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആണ് ജനിച്ചത്. രജത് മനോഹര്‍ പട്ടീദാര്‍ എന്നാണ് മുഴുവന്‍ പേര്. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിന് വേണ്ടി പാഡണിഞ്ഞിട്ടുള്ള രജത് പടീദാര്‍ വലംകൈയ്യന്‍ ബാറ്റ്സ്മാനാണ്. 2023 ല്‍ പരിക്കേറ്റ ലുവ്നിത്ത് സിസോദിയയ്ക്ക് പകരക്കാരനായാണ് 20 ലക്ഷം രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ രജത് പടീദാറിനെ ഉള്‍പ്പെടുത്തുന്നത്.
2024 ല്‍ 50 ലക്ഷം രൂപയ്ക്കാണ് രജത് പടീദാറിനെ ആര്‍ സി ബി നിലനിര്‍ത്തിയിരിക്കുന്നത്. ഇതുവരെ ആകെ ഒരു അന്താരാഷ്ട്ര ഏകദിനം മാത്രമാണ് രജത് പടീദാര്‍ കളിച്ചത്. ഇതില്‍ 22 റണ്‍സാണ് സമ്പാദ്യം. 12 ഐ പി എല്‍ മത്സരങ്ങളില് നിന്ന് 404 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും താരം തേടിയിട്ടുണ്ട്. 112 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 55 മത്സരങ്ങളില്‍ നിന്ന് 4000 റണ്‍സും ലിസ്റ്റ് എ ക്രിക്കറ്റില്‍ 58 മത്സരങ്ങളില്‍ 1985 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications