Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാന്‍ ക്രിക്കറ്റില്‍ ഏറ്റവും ശമ്പളമുള്ള താരം; റാഷിദ് ഖാന്റെ ആസ്തി കേട്ടോ?

സമകാലിക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. അഫ്ഗാനെ ലോക ക്രിക്കറ്റിന്റെ നെറുകയില്‍ എത്തിക്കുന്നത് നിര്‍ണായക സ്വാധീനം ചെലുത്തിയത് റാഷിദ് ഖാന്റെ പ്രകടനമാണ്. ഒക്ടോബര്‍ മൂന്നിനായിരുന്നു റാഷിദ് ഖാന്‍ വിവാഹിതനായത്. അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് നേടിയിട്ടേ വിവാഹം കഴിക്കൂ എന്ന് ഒരവസരത്തില്‍ റാഷിദ് ഖാന്‍ ശപഥം ചെയ്തിരുന്നു.

ഇത് നേടാനായില്ലെങ്കിലും 2024 ടി 20 ലോകകപ്പില്‍ സെമിയിലെത്താന്‍ ടീമിന് സാധിച്ചിരുന്നു. കാബൂളില്‍ നടന്ന പരമ്പരാഗത പഷ്തൂണ്‍ ചടങ്ങോടെയായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. അഫ്ഗാന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരമായ റാഷിദ് ഖാന്റെ ആസ്തിയും മറ്റ് സ്വത്തുവിവരങ്ങളും എത്രയാണ് എന്ന് നോക്കാം. 2024 ലെ കണക്കനുസരിച്ച് റാഷിദ് ഖാന്റെ ആസ്തി 4 മില്യണ്‍ ഡോളറാണ്.

rashid khan

അന്താരാഷ്ട്ര തലത്തിലും ഫ്രാഞ്ചൈസി ലീഗുകളിലും പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കുന്നതിലൂടെയും ബ്രാന്‍ഡ് സഹകരണങ്ങളില്‍ നിന്നുമാണ് അദ്ദേഹം വലിയൊരു തുക വരുമാനമായി സമ്പാദിക്കുന്നത്. നിലവില്‍ 72.82 ലക്ഷം രൂപയാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് റാഷിദിന് ലഭിക്കുന്ന പ്രതിഫലം. ദേശീയ ടീമില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരില്‍ ഒരാളാണ് അദ്ദേഹം.

ഐപിഎല്ലില്‍ റാഷിദ് ഖാന്‍ തുടക്കത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പമായിരുന്നുവെങ്കിലും 2021 നവംബറില്‍ ടം മാറി. പിന്നീട് ഐപിഎല്‍ 2022 ലേലത്തിന് മുന്നോടിയായി 15 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സുമായി ഒപ്പുവച്ചു. 2024 സീസണില്‍ അതേ തുകയ്ക്ക് അദ്ദേഹത്തെ നിലനിര്‍ത്തി. ഗുജറാത്ത് ടൈറ്റന്‍സ് ടീമില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരില്‍ ഒരാളും റാഷിദ് ഖാനാണ്.

അരങ്ങേറ്റത്തിന് ശേഷം 85 കോടി രൂപയാണ് റാഷിദ് ഐപിഎല്ലില്‍ നിന്ന് നേടിയത്. കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ജലാലാബാദില്‍ റാഷിദിന് ഒരു ആഡംബര വീട് ഉണ്ട്. ആറ് സഹോദരന്മാര്‍ക്കും നാല് സഹോദരിമാര്‍ക്കുമൊപ്പമാണ് റാഷിദ് ഇവിടെ താമസിക്കുന്നു. ആഡംബര കാറുകളും താരത്തിന് സ്വന്തമായുണ്ട്. ലാന്‍ഡ് റോവര്‍ വോഗും ടൊയോട്ട ഫോര്‍ച്യൂണറും ഉള്‍പ്പെടെ നിരവധി ആഡംബര കാറുകള്‍ റാഷിദിന്റെ ഗാരേജിലുണ്ട്.

അഞ്ച് കോടി രൂപയാണ് ലാന്‍ഡ് റോവര്‍ വോഗിന്റെ വില. 2020 ഫെബ്രുവരിയില്‍ ഓസ്ട്രേലിയന്‍ കാട്ടുതീയുടെ ഇരകള്‍ക്കായി ധനസമാഹരണത്തിനായി അദ്ദേഹം തന്റെ ഏറ്റവും വിലയേറിയ കാറായ മിത്സുബിഷി ഔട്ട്ലാന്‍ഡര്‍ ലേലം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+