കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: ആര്‍സിബിക്കു കപ്പടിക്കാനുള്ള സമയമെത്തി, ഇത്തവണയുറപ്പ്- മാക്‌സ്വെല്‍ ആവേശത്തില്‍

ലേലത്തില്‍ ആര്‍സിബി മാക്‌സിയെ വാങ്ങുകയായിരുന്നു

Google Oneindia Malayalam News

ഐപിഎല്ലില്‍ 13 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്കു വിരാമമിട്ട് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വരാനിരിക്കുന്ന സീസണില്‍ ചാംപ്യന്‍മാരാവുമെന്ന് പുതുതായി ടീമിലെത്തിയ ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍. വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന ലേലത്തില്‍ 14.25 കോടി രൂപ ചെലവഴിച്ചായിരുന്നു മാക്‌സിയെ ആര്‍സിബി വാങ്ങിയത്. കഴിഞ്ഞ സീസണില്‍ 10.75 കോടിക്കു കിങ്‌സ് ഇലവന്‍ പഞ്ചാബിലെത്തിയ താരം വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് സീസണിനു ശേഷം പഞ്ചാബ് ഒഴിവാക്കിയത്.

1

മാക്‌സിയുടെ വരവ് ഇത്തവണ ടീമിനു കൂടുതല്‍ കരുത്തേകുമെന്നും കന്നിക്കിരീടം നേടാന്‍ സഹായിക്കുമെന്നുമുള്ള ശുഭപ്രതീക്ഷയിലാണ് ആര്‍സിബി. 12ാമനായ ആര്‍മിക്കു വേണ്ടിയുള്ള പ്രത്യേക സന്ദേശം ഇതാണ്. ചുവപ്പും ഗോള്‍ഡും നിറത്തോടു കൂടിയുള്ള ജഴ്‌സി നിങ്ങള്‍ അണിയുന്നത് കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നുമുള്ള കുറിപ്പോടെയാണ് ആര്‍സിബി മാക്‌സ്വെല്ലിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.

ഈ ഐപിഎല്ലിനു മുമ്പ് എല്ലാ പിന്തുണയും എല്ലാ ആവേശവും കാണുന്നത് മഹത്തായ കാര്യമാണ്. വിരാട് കോലിക്കു കീഴില്‍ കളിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്, എബി ഡിവില്ലിയേഴ്‌സിനൊപ്പം കളിക്കാന്‍ പോവുന്നതിന്റെയും ത്രില്ലുണ്ട്. കൂടാതെ എന്റെ ചില സുഹൃത്തുക്കളായ ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നിവരും പഴയ സുഹൃത്ത് യുസ്വേന്ദ്ര ചഹലും അവിടെയുണ്ട്. ഇവര്‍ക്കൊപ്പമെത്താം കളിക്കാന്‍ കാത്തിരിക്കുകയാണ്. ഐപിഎല്ലിന്റെ മുഴുവന്‍ ആവേശത്തിലേക്കു എത്തുന്നതിന്റെയും ആര്‍സിബിയെ കന്നിക്കിരീടത്തിലേക്കു നയിക്കുന്നതിന്റെയും കാത്തിരിപ്പിലാണെന്നു ആര്‍സിബിയുടെ വീഡിയോയില്‍ മാക്‌സ്വെല്‍ പറഞ്ഞു.

ആര്‍സിബിയുടെ പുതിയ സീസണിലെ ടീം

Recommended Video

cmsvideo
വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് അര്‍ജുന്‍ | Oneindia Malayalam

വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ജോഷ്വ ഫിലിപ്പ് (വിക്കറ്റ് കീപ്പര്‍), എബി ഡിവില്ലിയേഴ്‌സ് (വിക്കറ്റ് കീപ്പര്‍), പവന്‍ ദേശ്പാണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍, ഡാനിയല്‍ സാംസ്, യുസ്വേന്ദ്ര ചഹല്‍, ആദം സാംപ, ഷഹബാസ് അഹമ്മദ്, മുഹമ്മദ് സിറാജ്, നവദീപ് സൈനി, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഹര്‍ഷല്‍ പട്ടേല്‍, ഗ്ലെന്‍ മാക്‌സ്വെല്‍, സച്ചിന്‍ ബേബി, രജത് പതിദാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, കൈല്‍ ജാമിസണ്‍, ഡാനിയല്‍ ക്രിസ്റ്റ്യന്‍, സുയാഷ് പ്രഭുദേശായ്, കെ.എസ് ഭരത്.

English summary
RCB in full steam ahead and getting team to thier first title this year feels Glenn maxwell
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X