ധോണി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിരമിച്ച ഐ പി എസ് ഉദ്യോഗസ്ഥന് ജി സമ്പത്ത് കുമാറിന് തടവ് ശിക്ഷ വിധിച്ച് കോടതി. മദ്രാസ് ഹൈക്കോടതിയുടേതാണ് നടപടി. 15 ദിവസത്തേക്കാണ് കോടതി ആദ്യം ശിക്ഷ വിധിച്ചത്. എന്നാല്‍ പിന്നീട് ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് കോടതി മാറ്റി വെക്കുകയും ചെയ്തു.
വിധിക്കെതിരെ അപ്പീല്‍ നല്കാന് ഉദ്യോഗസ്ഥനെ അനുവദിക്കുന്നതിന് വേണ്ടിയാണ് ഇത്. ജസ്റ്റിസുമാരായ എസ് എസ് സുന്ദര്‍, സുന്ദര്‍ മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഐ പി എല്‍ വാതുവെയ്പ് കേസില്‍ തന്റെ പേര് ഉപയോഗിച്ചതിന് ആണ് 2014 ല്‍ ധോണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. അന്ന് തമിഴ്നാട് പൊലീസിലെ സി ഐ ഡി വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിരുന്നയാളാണ് സമ്പത്ത് കുമാര്‍.

സമ്പത്ത് കുമാറിനെതിരെയും 2014 ല്‍ തനിക്കെതിരെ ഒത്തുകളി ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഒരു ടെലിവിഷന്‍ ചാനലിനെതിരെയും ആണ് ധോണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ധോണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സുപ്രീം കോടതിക്കും ഹൈക്കോടതിക്കുമെതിരെ പിന്നീട് സമ്പത്ത് നടത്തിയ പരാമര്‍ശങ്ങളാണ് ധോണിയുടെ പരാതിക്ക് അടിസ്ഥാനം.
ജുഡീഷ്യറിയില്‍ പൊതുജനത്തിനുള്ള വിശ്വാസത്തില്‍ ഉലച്ചില്‍ തട്ടുന്ന രീതിയില്‍ സുപ്രീം കോടതിക്കും മദ്രാസ് ഹൈക്കോടതിക്കുമെതിരെ സമ്പത്ത് പ്രതികരണങ്ങള്‍ നടത്തി എന്നാണ് ധോണി വാദിച്ചത്. ഈ മെയ് മാസത്തില്‍ ആണ് സമ്പത്ത് വിരമിച്ചത്. 2013 ലെ ഐ പി എല്‍ വാതുവെപ്പ് കേസില്‍ സമ്പത്ത് കുമാറാണ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നത്.
പിന്നീട് ചില വാതുവെപ്പുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി എന്ന ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. അപര്യാപ്തമായ തെളിവുകള്‍ ചൂണ്ടിക്കാട്ടി 2019-ല്‍ വിചാരണ കോടതി കുറ്റം ഒഴിവാക്കിയിരുന്നു. അതേസമയം അഴിമതി മുഴുവനായും പുറത്ത് കൊണ്ടുവരുന്നതില്‍ നിന്ന് തന്നെ തടയാന്‍ വേണ്ടിയാണ് കേസ് കെട്ടിച്ചമച്ചത് എന്നാണ് സമ്പത്ത് പറയുന്നത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications