ഗിയര്‍ മാറ്റി അടിച്ച് തൂക്കാന്‍ ഗില്‍; ഫിറ്റ്നസിനായി ചെയ്യുന്നത് കേട്ടാല്‍ കണ്ണ് തള്ളിപ്പോകും..!
ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ സെന്‍സേഷനാണ് ശുഭ്മാന്‍ ഗില്‍. വിരാട് കോലിയ്ക്ക് ശേഷം ഭാവിയിലെ ഇന്ത്യന്‍ സൂപ്പര്‍താരം എന്ന വിശേഷണം ഇതിനോടകം ഗില്‍ സ്വന്തമാക്കി കഴിഞ്ഞു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായ ഗില്‍ ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനായി കളിക്കുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ 48 പന്തില്‍ പുറത്താകാതെ 89 റണ്‍സാണ് ഗില്‍ നേടിയത്.
ടീം പരാജയപ്പെട്ടെങ്കിലും ഗില്ലിന്റെ ഇന്നിംഗ്സ് എല്ലാവരുടേയും കൈയടി നേടി. ഇന്നലത്തെ പ്രകടനത്തോടെ മികച്ച റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും ഗില്ലിനായി. നാല് മത്സരത്തില്‍ നിന്ന് 164 റണ്‍സാണ് ശുഭ്മാന്‍ ഗില്ലിന്റെ സമ്പാദ്യം. 24 കാരനായ ശുഭ്മാന്‍ ഗില്‍ തന്റെ വ്യായാമത്തിലും ഭക്ഷണക്രമത്തിലും അതീവശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ്. ശുഭ്മാന്‍ ഗില്ലിന്റെ ഫിറ്റ്നസ് ദിനചര്യകള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

ഒരു ഗ്ലാസ് പ്രോട്ടീന്‍ ഷേക്ക് അല്ലെങ്കില്‍ തേങ്ങാവെള്ളം ഉപയോഗിച്ചാണ് ശുഭ്മാന്‍ ഗില്‍ തന്റെ ദിവസം ആരംഭിക്കുന്നത്. പിന്നാലെ രാവിലത്തെ ഒാട്ടത്തിനായി താരമിറങ്ങും. ഇത് ഗില്ലിനെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലനാക്കാന്‍ സഹായിക്കുന്നു. നീന്തല്‍, ഓട്ടം, സൈക്ലിംഗ് എന്നിവയുള്‍പ്പെടെ എല്ലാത്തരം കാര്‍ഡിയോ വ്യായാമങ്ങളും താരത്തിന്റെ ദിനചര്യയില്‍ ഉള്‍ക്കൊള്ളുന്നു. ഇത് ഗില്ലിന്റെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
ബാര്‍ബെല്‍ ബാക്ക് സ്ക്വാറ്റുകള്‍, കോര്‍ ഡെവലെപ്മെന്റ്, ഡംബെല്‍ വ്യായാമം, ഒളിമ്പിക് ലിഫ്റ്റിംഗ് എന്നിവയാണ് തന്റെ വ്യായാമ ദിനചര്യയിലെ മറ്റുള്ളവ. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വളരെയേറെ ബോധവാനാണ് ശുഭ്മാന്‍ ഗില്‍. താരം എല്ലായ്പ്പോഴും പ്രകൃതിദത്ത ജ്യൂസുകളും പഞ്ചസാരയോ കാര്‍ബോഹൈഡ്രേറ്റുകളോ ഗ്ലൂറ്റനുകളോ ഇല്ലാത്ത പദാര്‍ത്ഥങ്ങളും കഴിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നു.
വ്യായാമത്തിന് ശേഷം വിശ്രമത്തിനായി ഐസ് ബാത്ത് സെഷനുകള്‍ക്കും മസാജുകള്‍ക്കും പോകാന്‍ താരം മടി കാണിക്കാറില്ല. മുട്ടയുടെ വെള്ളയും പഴങ്ങളും നിറഞ്ഞതാണ് ശുഭ്മാന്‍ ഗില്ലിന്റെ പ്രഭാതഭക്ഷണം. ഉച്ചഭക്ഷണത്തിന് വേവിച്ച പച്ചക്കറികളും കോഴിയിറച്ചിയും ചേര്‍ത്ത സമീകൃതാഹാരമാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. ഒപ്പം മട്ട അരിയുടെ ചോറും കഴിക്കുന്നു. ഒഴിവു ദിവസങ്ങളില്‍ ഗ്ലൂറ്റന്‍ രഹിത പഞ്ചാബി ഭക്ഷണങ്ങളും പാന്കേക്കുകളും കഴിക്കാന്‍ ശുഭ്മാന്‍ ഗില്‍ ഇഷ്ടപ്പെടുന്നു.
ഇന്ത്യക്കായി 25 ടെസ്റ്റുകളും 44 ഏകദിനങ്ങളും 14 ടി20 കളും കളിച്ചിട്ടുള്ള ശുഭ്മാന്‍ ഗില്ലിന് യഥാക്രമം 1492, 2271, 335 റണ്‍സുകള്‍ നേടാനായിട്ടുണ്ട്. ഏകദിനത്തില്‍ ആറ് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ടെസ്റ്റില്‍ നാല് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ടി 20 യില്‍ ഓരോ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications