രോഹിത് ശര്‍മയുടെ ഓപ്പണിംഗ് സ്ഥാനം നഷ്ടപ്പെടുമോ? ടി20 ലോകകപ്പ് ലക്ഷ്യം, ഈ 4 പേരെ ഭയക്കണം
ന്യൂഡല്‍ഹി: ടി20 ലോകകപ്പിന് ഇനി വെറും 6 മാസങ്ങള്‍ മാത്രമാണ്. എന്നാല്‍ ടീമിനെ നയിക്കാനായിട്ടുള്ള രോഹിത്തിന്റെ മടങ്ങി വരവ് ഉടനുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. രോഹിത്തിന്റെ ടി20 ക്രിക്കറ്റിലെ ഓപ്പണിംഗ് സ്ഥാനവും നഷ്ടമാവാനാണ് സാധ്യത. പ്രധാന കാരണം ഓപ്പണിംഗില്‍ ചെറുപ്രായത്തിലുള്ള താരങ്ങള്‍ 4 പേരാണ് ഉള്ളത്. ഇവരാണെങ്കില്‍ മികച്ച ഫോമിലാണ് കളിക്കുന്നത്.
ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍ എന്നീ നാലുപേരാണ് ടി20 ലോകകപ്പില്‍ ഓപ്പണിംഗ് സ്ഥാനത്ത് കളിക്കാനായി രംഗത്തുള്ളത്. ജെയ്‌സ്വാളിന്റെ അതിവേഗ അര്‍ധ സെഞ്ച്വറിയും അതുപോലെ ഗെയ്ക്വാദിന്റെ സെഞ്ച്വറിയാണ് ഈ പോരാട്ടം കൂടുതല്‍ ചലഞ്ചിംഗാക്കിയിരിക്കുകയാണ്.

രോഹിത് ശര്‍മയക്ക് എടുത്ത് കാണിക്കാന്‍ ഐപിഎല്ലിലോ ഇന്ത്യന്‍ ടീമിലോ അടുത്തൊന്നും നല്ലൊരു ടി20 ഇന്നിംഗ്‌സില്ല. എന്നാല്‍ 50 ഓവര്‍ പ്രകടനം നോക്കുമ്പോള്‍ ടി20 ടീമില്‍ തിരിച്ചെത്താം. എന്നാല്‍ അടുത്ത ആറു മാസത്തില്‍ രോഹിത് ടി20 മത്സരങ്ങള്‍ കളിക്കുമോ എന്ന് സംശയമാണ്.
ഈ സാഹചര്യത്തില്‍ മറ്റൊരാളെ കണ്ടെത്താന്‍ തന്നെ ബിസിസിഐ ശ്രമിച്ചേക്കും. ജെയ്‌സ്വാള്‍ ടി20യില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ മാത്രമാണ് അരങ്ങേറിയത്. ഇതുവരെ കളിച്ചത് പതിനൊന്ന് മത്സരങ്ങള്‍ മാത്രമാണ്. പക്ഷേ ജെയ്‌സ്വാളിന്റെ സ്‌ട്രൈക്ക് റേറ്റ് 167.51 ആണ്. ഇത്രത്തോളം അപകടകാരിയായ മറ്റൊരു ബാറ്റ്‌സ്മാനും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇല്ല. ജെയ്‌സ്വാളിന് മുന്‍തൂക്കം നല്‍കുന്നതും ഈ കണക്കുകളാണ്.വെടിക്കെട്ട് ബാറ്റിംഗ് തന്നെയാണ് ബാക്കിയുള്ള മൂന്ന് പേരുടെയും മികവ്.
ഇഷാന്‍ കിഷനാണെങ്കില്‍ വിക്കറ്റ് കീപ്പര്‍ എന്ന അധികം ഗുണവുമുണ്ട്. റിഷഭ് പന്ത് എപ്പോള്‍ തിരിച്ചുവരുമെന്ന് പറയാനാവില്ല. സഞ്ജു സാംസണും, ജിതേഷ് ശര്‍മയും ടീമിന്റെ നിലവിലുള്ള ലൈനപ്പില്‍ ഇല്ല. ഇങ്ങനെയുള്ളപ്പോള്‍ ടി20യില്‍ കിഷന്‍ സേഫ് ഓപ്ഷനാണ്. കെഎല്‍ രാഹുല്‍ ഉണ്ടെങ്കിലും രണ്ടാമത്തെ ചോയ്‌സ് കിഷനാണ്. പക്ഷേ കിഷന്റെ സ്‌ട്രൈക്ക് റേറ്റ് 111.94 മാത്രമാണ്. 13 ടി20കളാണ് കിഷന്‍ കളിച്ചത്. 19.46 ആണ് ശരാശരി.
മറ്റ് മൂന്ന് പേരെ അപേക്ഷിച്ച് കിഷന്റെ തുടക്കമാണ് ഏറ്റവും മോശം. ഓസീസിനെതിരെ ആദ്യ ടി20യില്‍ ആദ്യ 21 പന്തില്‍ 19 റണ്‍സും രണ്ടാമത്തേതില്‍ 21 പന്തില്‍ 22 റണ്‍സും മാത്രമാണ് കിഷന്‍ അടിച്ചത്. ഇത് പാളിപ്പോകാന്‍ സാധ്യത കൂടുതലാണ്. റിതുരാജ് ഗെയ്ക്വാദ് എന്തുകൊണ്ടും സേഫായിട്ടുള്ള ടി20 ഓപ്ഷനാണ്. സ്പിന്‍ കളിക്കാന്‍ ഇത്രത്തോളം മികച്ച ടി20 താരവും ഇന്ത്യക്കില്ല. ടി20 ലോകകപ്പ് സ്ലോ പിച്ചുകളിലായിരിക്കും എന്നുറപ്പാണ്. അതുകൊണ്ട് ഗെയ്ക്വാദ് ഓപ്പണിംഗ് സ്ലോട്ട് പിടിക്കാന്‍ സാധ്യത കൂടുതലാണ്.
തുടക്കം പതിയെയാണെങ്കിലും ആ ഇന്നിംഗ്‌സ് മികവിലേക്ക് കൊണ്ടുപോകാന്‍ ഗെയ്ക്വാദിനോളം മികവ് ആര്‍ക്കുമില്ല. ഓസീസിനെതിരെ നേടിയ സെഞ്ച്വറി തന്നെ ഉദാഹരണം. ശുഭ്മാന്‍ ഗില്ലാണ് മറ്റൊരു താരം. ഐപിഎല്‍ 2023ല്‍ 890 റണ്‍സെന്ന നേട്ടമാണ് ഗില്ലിനെ തേടിയെത്തിയത്. ഇന്ത്യ ഓപ്പണറായി ഉറപ്പിച്ചിരിക്കുന്നതും ഗില്ലിനെയാണ്. ജെയ്‌സ്വാളും, ഗെയ്ക്വാദും മറ്റ് ഓപ്പണര്‍മാരായി ടീമിലുണ്ടാവാന്‍ സാധ്യത കൂടുതലാണ്.












Click it and Unblock the Notifications