Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓസീസിനെ അടിച്ചുപൊളിച്ച് ഹിറ്റ്മാന്‍: രോഹിത് ശര്‍മയുടെ ആസ്തി ഇത്ര, പ്രതിഫലം ഇങ്ങനെ

ഓസ്‌ട്രേലിയക്കെതിരെ റണ്‍സ് അടിച്ച് കൂട്ടി താരമായിരിക്കുകയാണ് രോഹിത് ശര്‍മ. ഏഷ്യ കപ്പില്‍ പതിനായിരം റണ്‍സ് എന്ന നാഴികക്കല്ല് രോഹിത് പിന്നിട്ടിരുന്നു. ഇപ്പോഴിതാ സിക്‌സറുകളുടെ എണ്ണത്തിലും രോഹിത് മുന്നിലെത്തിയിരിക്കുകയാണ്. അതിവേഗം 550 സിക്‌സറുകള്‍ അടിക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്. ലോക ക്രിക്കറ്റില്‍ ഒരു താരവും ഇത്രയധികം സിക്‌സറുകള്‍ അടിച്ചിട്ടില്ല.

ഹിറ്റ്മാന്‍ എന്ന പേര് അന്വര്‍ത്ഥമാക്കുന്ന പ്രകടനമായിരുന്നു രോഹിത് പുറത്തെടുത്തത്. അതേസമയം രോഹിത്തിന്റെ ആസ്തി എത്രയാണെന്ന് അറിയുമോ? താരത്തിന്റെ പ്രതിഫലം എത്രയാണെന്ന് അടക്കം ഒന്ന് പരിശോധിക്കാം. രോഹിത് വലിയ നേട്ടങ്ങള്‍ക്ക് നടുവിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. കരിയറില്‍ ഏഷ്യ കപ്പ് രണ്ട് തവണ നേടുന്ന ക്യാപ്റ്റനെന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. ഹിറ്റ്മാന്‍ അതുപോലെ ആസ്തിയിലും വളരെ മുന്നിലാണ്.214 കോടിയാണ് താരത്തിന്റെ മൊത്തം ആസ്തി.

rohit-sharma

ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഫലം, ഐപിഎല്‍ വരുമാനം. പരസ്യങ്ങള്‍ എന്നിവയാണ് രോഹിത്തിന് വരുമാനം സമ്മാനിക്കുന്ന വഴികള്‍. കളത്തില്‍ മാത്രമല്ല ആസ്തിയും അതുപോലെ ഇരട്ട സെഞ്ച്വറി നേടിയിരിക്കുകയാണ് താരം. അടുത്തിടെ ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് എന്ന നേട്ടവും രോഹിത്ത് കൈവരിച്ചിരുന്നു. വിരാട് കോലിക്ക് ശേഷം ഈ നേട്ടം വേഗത്തില്‍ കൈവരിക്കുന്ന രണ്ടാമത്തെ താരം കൂടിയാണ് രോഹിത്.

വിവിധ ബ്രാന്‍ഡുകളുടെ പരസ്യത്തിലും രോഹിത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്, ലാലിഗ, സിയറ്റ് ടയേഴ്‌സ്, രസ്‌ന, അരിസ്റ്റോഖറ്റ് എന്നിങ്ങനെയുള്ള ബ്രാന്‍ഡുളകളടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഹിറ്റ്മാന്‍. മുംബൈ ഇന്ത്യന്‍സിന്റെയും, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയിലും ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്. അഡിഡാസ് പോലുള്ള വമ്പന്‍ ബ്രാന്‍ഡുകളുടെ പരസ്യവും താരത്തെ തേടിയെത്തിയിട്ടുണ്ട്.

അഡിഡാസുമായി 2013 മുതല്‍ രോഹിത്തിന് കരാറുണ്ട്. അഞ്ച് കോടിയാണ് ഓരോ കരാറിനുമായി രോഹിത് ഈടാക്കുന്നത്. അതുപോലെ ബിസിസിഐയുടെ എ പ്ലസ് കരാറിലും താരമുണ്ട്. ബിസിസിഐയില്‍ നിന്ന് വാര്‍ഷിക ശമ്പളമായി ഏഴ് കോടി രൂപയാണ് രോഹിത്തിന് ലഭിക്കുക. ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന കാറ്റഗറിയാണിത്.

ഒരു ഏകദിന മത്സരത്തില്‍ ആറ് ലക്ഷം രൂപയാണ് പ്രതിഫലമായി ബിസിസിഐ രോഹിത്തിന് നല്‍കുക. ടി20 മത്സരത്തിന് മൂന്ന് ലക്ഷവും, ടെസ്റ്റ് മത്സരത്തിന് 15 ലക്ഷവും നല്‍കും. അതേസമയം ഐപിഎല്ലില്‍ ഒരു സീസണില്‍ 16 കോടിയാണ് രോഹിത്തിന് ലഭിക്കുക. രോഹിത്തിനെ മുംബൈ ഇന്ത്യന്‍സ് 2022ല്‍ നിലനിര്‍ത്തിയിരുന്നു. അതുപോലെ ലമ്പോര്‍ഗിനി ഉറൂസ്, ബിഎംഡബ്ല്യു എം5, ബിഎംഡബ്ല്യു എക്‌സ് 3, ടൊയോട്ട ഫോര്‍ച്യൂണര്‍, സ്‌കോഡ ലോറ പോലുള്ള കാറുകളും രോഹിത്തിന്റെ ശേഖരത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+