രോഹിത് ശർമ്മയ്ക്കും റിതികയ്ക്കും ആൺകുഞ്ഞ്'; 'ഫാമിലി' ഫോട്ടോ പങ്കിട്ട് താരം
വീണ്ടും അച്ഛനായ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. 'ഫാമിലി, ഞങ്ങൾ നാല് പേരും ഉള്ളത് എവിടെയോ അവിടെ' എന്ന വരികളോടെയാണ് രോഹിതിന്റെ പോസ്റ്റ്. ഭാര്യ റിതികയേയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. 2018 ലായിരുന്നു ഇരുവർക്കും ആദ്യ കുഞ്ഞ് ഉണ്ടായത്. പെൺകുഞ്ഞായിരുന്നു. സമൈറ എന്നാണ് കുട്ടിയുടെ പേര്. 2015 ലായിരുന്നു രോഹിത് ശർമ്മ റിതിക വിവാഹം.
അതേസമയം നവംബർ 22 ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ്മ കളിക്കുമോയെന്ന ആകാംക്ഷ നിലനിൽക്കുകയാണ്. നേരത്തേ ടെസ്റ്റിനായി ഇന്ത്യൻ ടീമിനൊപ്പം രോഹിത് പെർത്തിലേക്ക് പോയിരുന്നില്ല. ഇതോടെ രോഹിത് കളിക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ഉയർന്നിരുന്നു. അതേസമയം അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാകുമോയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല.

രോഹിത് എത്തുമന്ന പ്രതീക്ഷയാണ് ഗൗതം ഗംഭീർ പങ്കുവെയ്ക്കുന്നത്. ഇനി രോഹിത് എത്തിയില്ലെങ്കിൽ വൈസ് ക്യാപ്റ്റനായ ജസ്പ്രീത് ബുംറയായിരിക്കും ക്യാപ്റ്റൻ. ഓപ്പണറായ ഗംഭീറിന്റെ അസാന്നിധ്യത്തിൽ അഭിമന്യു ഈശ്വരനും കെഎൽ രാഹുലുമായിരിക്കും മത്സരത്തിന് ഇറങ്ങിയേക്കുക.












Click it and Unblock the Notifications