ടി20യില്‍ ഇനി ഹിറ്റ്മാനെ നോക്കേണ്ട, ലോകകപ്പില്‍ ക്യാപ്റ്റന്‍ സ്ഥാനവും ഉണ്ടാവില്ല, കാരണം ഇതാണ്
ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മയ്ക്ക് അടുത്ത തിരിച്ചടി വരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്നാണ് ഈ തിരിച്ചടി വരാനിരിക്കുന്നത്. ഇന്ത്യ അടുത്ത വര്‍ഷം ടി20 ലോകകപ്പ് കളിക്കുന്നുണ്ട്. അതില്‍ രോഹിത് കളിക്കാനുള്ള സാധ്യത തീരെയില്ല. രോഹിത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയുള്ള ഒരു പ്ലാന്‍ ഇന്ത്യക്കില്ല. നിലവില്‍ ഇന്ത്യയുടെ ടി20 ക്യാപ്റ്റനും രോഹിത്താണ്.
എന്നാല്‍ രോഹിത് ക്യാപ്റ്റനായ ആദ്യ ടി20 ലോകകപ്പില്‍ തന്നെ ഇന്ത്യയുടെ പ്രകടനം മോശമായിരുന്നു. ടീം സെമിയില്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കുകയാണ് ഉണ്ടായത്. ഇനിയൊരു അവസരം ഹിറ്റ്മാന് ലഭിക്കില്ല. ഇന്ത്യ യുവനിരയെയാണ് ടി20 ലോകകപ്പിന് അയക്കുക. ഓപ്പണിംഗില്‍ റിതുരാജ് ഗെയ്ക്വാദും അതുപോലെ യശസ്വി ജെയ്‌സ്വാളും കളിക്കാനാണ് സാധ്യത.

ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഓപ്പണിംഗ് റോളിലാണ് രോഹിത് കളിക്കുന്നത്. ടി20 മത്സരങ്ങളില്‍ നിന്ന് അധികവും രോഹിത് വിട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. 50 ഓവര്‍ ലോകകപ്പില്‍ ഓപ്പണര്‍ എന്ന നിലയില്‍ രോഹിത്തിന്റെ പ്രകടനം ഏറെ മെച്ചപ്പെട്ടതായിരുന്നു. എന്നാല്‍ ടി20യില്‍ ശുഭ്മാന്‍ ഗില്ലുമായി ചേര്‍ന്ന് അത്തരമൊരു കൂട്ടുകെട്ട് ടി20 മത്സരങ്ങളില്‍ വന്നിട്ട് കുറേ നാളായി. ഇന്ത്യ വലിയൊരു തലമുറ മാറ്റം ടി20യില്‍ ആഗ്രഹിക്കുന്നുണ്ട്. ഹര്‍ദിക് പാണ്ഡ്യക്കായിരിക്കും ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുക. അടുത്തിടെ ടി20 പരമ്പരയിലെല്ലാം രോഹിത് കളിച്ചിട്ടില്ല. ഇതെല്ലാം താരത്തിന് പ്രതികൂല ഘടകമാണ്.
ഇന്ത്യ ടി20യില്‍ പുതിയൊരു ടീമിനെ വളര്‍ത്തിയെടുക്കാനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പ് ടീമിനെ സംബന്ധിച്ച് പല സീനിയര്‍ താരങ്ങളുടെയും അവസാന ടി20 ലോകകപ്പായിരുന്നു. അതിന് ശേഷം ഇന്ത്യ സമ്പൂര്‍ണ ടീമുമായി ഒരു ടീമിനെയും നേരിട്ടിട്ടില്ല. രോഹിത്തിന് വിശ്രമം അനുവദിച്ചോടെ ഹര്‍ദിക് പാണ്ഡ്യയായിരുന്നു ടീമിനെ പല മത്സരങ്ങളിലും നയിച്ചിരുന്നത്.
നിലവില്‍ ഹര്‍ദിക് പാണ്ഡ്യ പരിക്ക് കാരണം ടീമിന് പുറത്താണ്. ഓസീസിനെതിരെ ടീമിനെ നയിച്ചത് സൂര്യകുമാര്‍ യാദവായിരുന്നു. എന്നാല്‍ ഹര്‍ദിക് തിരിച്ചുവരുന്നതോടെ ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനാവും. ഐപിഎല്ലിലെ മികച്ച ട്രാക്ക് റെക്കോര്‍ഡും ഹര്‍ദിക്കിന് അനുകൂലമാണ്.
അതേസമയം ടി20യില്‍ ഇന്ത്യ ഏത് തരം ടീമിനെയാണ് ആഗ്രഹിക്കുന്നതെന്ന് വൈകാതെ തന്നെ ടീം മാനേജ്‌മെന്റ് രോഹിത്തിനെ അറിയിക്കും. അതേസമയം ടി20യില്‍ നിന്നുള്ള വിരമിക്കുന്ന കാര്യങ്ങളാണ് രോഹിത് പരിഗണിക്കുന്നത്. ഏകദിനത്തിലും ടെസ്റ്റിലും കുറച്ച് കാലം കൂടി തുടരാനാണ് രോഹിത്ത് ആഗ്രഹിക്കുന്നത്.
2022 ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ ഇതുവരെ ടി20 മത്സരം രോഹിത് കളിച്ചിട്ടില്ല. രോഹിത്തിന് മാത്രമല്ല, വിരാട് കോലി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും ടി20 ടീമിലുണ്ടാവില്ല. രോഹിത് 148 ടി20 മത്സരങ്ങള്‍ ഇതുവരെ കളിച്ചിട്ടുണ്ട്. ഇതുവരെ 3853 റണ്‍സാണ് താരം അടിച്ചെടുത്തത്. ടി20യില്‍ മികച്ചൊരു ഇന്നിംഗ്‌സ് വന്നിട്ട് ദീര്‍ഘകാലമായി എന്നതും രോഹിത്തിന് വലിയ തിരിച്ചടിയാവും.












Click it and Unblock the Notifications