Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജു ടി20 ലോകകപ്പിലും ടീമിലുണ്ടാവില്ല? ദക്ഷിണാഫ്രിക്കയില്‍ കളിച്ചിട്ടും കാര്യമില്ല; കാരണം ഇതാണ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലേക്ക് സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ താരത്തിന്റെ ആരാധകരെല്ലാം വലിയ പ്രതീക്ഷയിലാണ്. എന്നാല്‍ അവരെല്ലാം നിരാശപ്പെടേണ്ടി വരും. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താനുള്ള സാധ്യത വളരെ കുറവാണ്. ആദ്യത്തെ കാരണംഏകദിന ടീമിലേക്കാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ഒരിക്കലും ടി20 പരമ്പരയിലേക്കല്ല.

ബിസിസിഐ സഞ്ജുവിനെ ടി20 ടീമിന്റെ ഭാഗമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നേരത്തെ തന്നെ ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നു. നിലവില്‍ സഞ്ജു ലോകകപ്പ് ടീമിലുണ്ടാവുമെന്ന് സൂചിപ്പിക്കുന്ന യാതൊരു കാര്യവും സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നുണ്ടായിട്ടില്ല. അതേസമയം സഞ്ജുവിന്റെ വഴി പൂര്‍ണമായും അടഞ്ഞിട്ടില്ല. ഇന്ത്യന്‍ ടീമിലെ പ്രകടനത്തിലൂടെ ഒരിക്കലും സഞ്ജു ലോകകപ്പ് ടീമിലെത്തില്ല.

sanju-samson

വരാനിരിക്കുന്ന ഐപിഎല്ലാണ് സഞ്ജുവിന് മുന്നിലുള്ള ഏറ്റവും വലിയ അവസരം. ഇതില്‍ 500 റണ്‍സിന് മുകളില്‍ സഞ്ജു നേടുകയും, മികച്ച സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്തുകയും ചെയ്താല്‍ ടീമില്‍ ഇടംപിടിക്കാന്‍ സഞ്ജുവിന് സാധിക്കും. ഇത് സഞ്ജുവിനെ സംബന്ധിച്ച് അവസാന അവസരം കൂടിയായിരിക്കും. കാരണം ഐപിഎല്‍ കഴിഞ്ഞ ഉടനെയാണ് ലോകകപ്പ്. ഇതില്‍ മികച്ച പ്രകടനം നടത്തുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ സഞ്ജുവിന് മുന്നില്‍ ഇല്ല.

ടീമില്‍ കടുത്ത മത്സരമാണ് സ്ഥാനത്തിനായി നടക്കുന്നത്. അതുകൊണ്ട് ബാറ്റിംഗ് നിലവാരം സഞ്ജു കാര്യമായി ഉയര്‍ത്തേണ്ടി വരും.സഞ്ജു അവസാനമായി ഏകദിന മത്സരം കളിച്ചത് വെസ്റ്റിന്‍ഡീസിനെതിരെയാണ്. ഓഗസ്റ്റിലായിരുന്നു ഈ പരമ്പര. അവസാന മത്സരത്തില്‍ സഞ്ജു അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. എന്നാല്‍ ഏഷ്യ കപ്പിനുള്ള ടീമില്‍ റിസര്‍വ് താരമായിരുന്നു സഞ്ജു.

ലോകകപ്പിലേക്കുള്ള ടീമിലും സഞ്ജു തിരഞ്ഞെടുക്കപ്പെട്ടില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയില്‍ അഞ്ച് മത്സരങ്ങളുണ്ടായിട്ടും ടീമില്‍ സഞ്ജുവില്ലായിരുന്നു. ഇതെല്ലാം മോശം ഫോമിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. അടുത്തിടെ സമാപിച്ച സയ്യിദ് മുഷ്താക് അലി ടൂര്‍ണമെന്റില്‍ ആകെ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് സഞ്ജു നേടിയത്.

നിലവില്‍ ഏകദിന ടീമില്‍ ഇന്ത്യ അത്ര ഫോക്കസ് ചെയ്യുന്നില്ല. ലോകകപ്പ് കഴിഞ്ഞതിനാല്‍ തല്‍ക്കാലം അവിടെ കൂടുതല്‍ പരീക്ഷണങ്ങള്‍ സംഭവിക്കും. ടി20 പരമ്പരകള്‍ക്കാണ് ഇന്ത്യ കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. ടി20 ലോകകപ്പിന് മുമ്പ് വെറും എട്ട് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

ഇതാണ് സഞ്ജുവിനുള്ള ഏറ്റവും വലിയ വെല്ലുവിളി. രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു നടത്തുന്ന പ്രകടനം സെലക്ടര്‍മാര്‍ ഉറ്റുനോക്കുമെന്ന് ഉറപ്പാണ്. ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍ നേരത്തെ സഞ്ജുവിനെ കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സഞ്ജു കൂടുതല്‍ സ്ഥിരത പുലര്‍ത്തുമോയെന്നാണ് ഇനി അറിയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+