ഐപിഎല്ലില്‍ സഞ്ജുവിന് എന്ത് കിട്ടും, മാച്ച് ഫീ എത്രയെന്നറിയുമോ? ഇന്ത്യന്‍ ടീമിലെ പ്രതിഫലം ഇത്ര
സഞ്ജു സാംസണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ഇടയ്ക്കിടെ ടീമില്‍ വരികയും പോവുകയും ചെയ്യുന്നതാണ് സഞ്ജുവിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ഐപിഎല്ലില്‍ സഞ്ജു എപ്പോഴും തിളങ്ങാറുണ്ട്. സെഞ്ച്വറികള്‍ നേടി നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ സഞ്ജുവിന്റെ ആസ്തി എത്രയാണെന്ന് അറിയുമോ?
ഒരു ഐപിഎല്‍ മത്സരം കളിക്കുമ്പോള്‍ സഞ്ജുവിന് എത്ര രൂപ പ്രതിഫലമായി കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ അക്കാര്യങ്ങളൊന്നും പരിശോധിക്കാം. ഒരു കാര്യം ഉറപ്പാണ്. ഐപിഎല്ലില്‍ വര്‍ഷങ്ങളായി കളിക്കുന്നത് കൊണ്ട് സഞ്ജുവിന്റെ സമ്പാദ്യവും വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. സഞ്ജുവിന്റെ ആസ്തി 10 മില്യണ്‍ യുഎസ് ഡോളറാണ്. ഇത് ഏകദേശം 75 കോടി രൂപ വരും.

ഐപിഎല്ലില്‍ നിന്നും പരസ്യങ്ങളില്‍ നിന്നുമാണ് കൂടുതലായും സഞ്ജുവിന് വരുമാനം ലഭിക്കുന്നത്. ബിസിസിഐയ്ക്ക് സഞ്ജുവിന്റെ ആസ്തിയില്‍ ചെറിയൊരു പങ്ക് മാത്രമാണ് ഉള്ളത്. 2021ല്‍ സഞ്ജു ഇന്ത്യന്‍ ടീമിന്റെ സി ഗ്രേഡ് താരമായിരുന്നു. വര്‍ഷം ഒരു കോടി രൂപയായിരുന്നു സഞ്ജുവിന്റെ പ്രതിഫലം. 2022ല്‍ പക്ഷേ സഞ്ജു കരാറില്‍ നിന്ന് പുറത്തായി. നിലവില്‍ ഇന്ത്യന്‍ ടീം കരാറിന്റെ ഭാഗവുമല്ല സഞ്ജു.
ഒരു ഏകദിന മത്സരം കളിക്കുമ്പോള്‍ ആറ് ലക്ഷം രൂപയാണ് സഞ്ജുവിന് ലഭിക്കുക. ടി20 മത്സരം കളിച്ചാല്‍ മൂന്ന് ലക്ഷം രൂപയും ലഭിക്കും. ഐപിഎല്ലില്‍ 14 കോടി രൂപയ്ക്കാണ് 2022ലെ താരലേലത്തിന് മുമ്പ് സഞ്ജുവിനെ രാജസ്ഥാന് റോയല്‍സ് നിലനിര്‍ത്തിയത്. ആറ് കോടിയുടെ വര്‍ധനവാണ് സഞ്ജുവിന് ഉണ്ടായിരിക്കുന്നത്. 2
021 സീസണില്‍ 8 കോടിയായിരുന്നു സഞ്ജുവിന്റെ പ്രതിഫലം. 2012ല്‍ കെകെആറിലൂടെയായിരുന്നു സഞ്ജുവിന്റെ അരങ്ങേറ്റം. എട്ട് ലക്ഷമായിരുന്നു അന്നത്തെ പ്രതിഫലം. ഇതുവരെ 76 കോടിയില്‍ അധികം സഞ്ജുവിന് പ്രതിഫലമായി ഐപിഎല്ലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. സഞ്ജുവിന് മാസത്തില്‍ പ്രതിഫലമായി ഒരു കോടിയില്‍ അധികം ലഭിക്കുന്നുണ്ട്. വാര്‍ഷിക പ്രതിഫലമായി പതിനാല് കോടിയില്‍ അധികമാണ് ലഭിക്കുന്നത്.
സഞ്ജുവിന് അതുപോലെ വിഴിഞ്ഞത്ത് ആഡംബര വീടുണ്ട്. നിരവധി പരസ്യങ്ങളുടെയും ഭാഗമാണ് സഞ്ജു. പരസ്യചിത്രങ്ങള്‍ക്കായി 25 ലക്ഷം രൂപയാണ് പ്രതിഫലമായി സഞ്ജു വാങ്ങുന്നത്. ഗില്ലറ്റ് ഇന്ത്യയുടെ പരസ്യത്തിന്റെ ഭാഗമായിരുന്നു സഞ്ജു. ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, എന്നിവരും ഈ പരസ്യത്തിലുണ്ടായിരുന്നു.
ഭാരത്പേ പോലുള്ള ഡിജിറ്റല്‍ പേമെന്റ് ആപ്പിന്റെ പരസ്യത്തില്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം സഞ്ജുവുമുണ്ടായിരുന്നു. ഓഡിഎ6, ബിഎംഡബ്ല്യു 5 സീരീസ്, റേഞ്ച് റോവര്‍ സ്പോര്‍ട്സ്, മെഴ്സിഡസ് ബെന്‍സ് സി ക്ലാസ് എന്നിവയാണ് സഞ്ജുവിന്റെ ഗ്യാരേജിലെ കാറുകള്‍.
-
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications