ധോണിയുടെ കണ്ടെത്തല്‍, റിതുരാജ് ഗെയ്ക്വാദിന്റെ ആസ്തി എത്രയെന്നറിയുമോ? ഐപിഎല്‍ പ്രതിഫലം ഇത്ര
ഓസ്‌ട്രേലിയക്കെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ പുതിയ താരം പിറന്നിരിക്കുകയാണ്. മറ്റാരുമല്ല റിതുരാജ് ഗെയ്ക്വാദ് എന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമാണത്. ഓസീസിനെതിരെ ടി20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ്. ഗെയ്ക്വാദ്. എന്നാല്‍ ഗെയ്ക്വാദ് ഇന്ത്യന്‍ ടീമില്‍ താരമായി ഉയര്‍ന്നുവെങ്കിലും, താരത്തെ വെളര്‍ത്തിയെടുത്തതിന്റെ ക്രെഡിറ്റ് മഹേന്ദ്ര സിംഗ് ധോണിക്കാണ്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഗെയ്ക്വാദിന്റെ വളര്‍ച്ചയ്ക്ക് കാരണം. സിഎസ്‌കെയില്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്നു ഗെയ്ക്വാദ്. അവിടെ നിന്നാണ് ലോകോത്തര ബൗളര്‍മാരെ നേരിടാന്‍ തുടങ്ങിയത്. ഗെയ്ക്വാദിന്റെ ആസ്ത്രി എത്രയെന്ന് പരിശോധിക്കാം.2016ല്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് റിതുരാജ് ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിക്കുന്നത്. അടുത്ത വര്‍ഷം ടി20യിലും താരം അരങ്ങേറ്റം കുറിച്ചു.

2018ല്‍ ഐപിഎല്‍ താരലേലം നടന്നപ്പോഴാണ് ഗെയ്ക്വാദിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കുന്നത്. ഫാഫ് ഡുപ്ലെസിയെ കൈവിട്ട സിഎസ്‌കെ റിതുരാജിനെ ടീമിന്റെ ഓപ്പണറാക്കുകയായിരുന്നു ധോണി. ആദ്യ സീസണില്‍ പക്ഷേ താരം പരാജയപ്പെട്ടു. ദുബായില്‍ നടന്ന ഈ സീസണില്‍ ടീമും റിതുരാജും ഒരുപോലെ പരാജയപ്പെട്ടു. എന്നാല്‍ രണ്ടാം സീസണില്‍ 500 റണ്‍സിലേറെ അടിച്ച് സിഎസ്‌കെയില്‍ ഗെയ്ക്വാദ് സ്ഥാനമുറപ്പിക്കുകയായിരുന്നു.
വൈകാതെ ഇന്ത്യന്‍ ടീമിലേക്കുള്ള ക്ഷണവും ലഭിക്കുകയായിരുന്നു. 2021 ജൂലായിലായിരുന്നു ഗെയ്ക്വാദിന്റെ ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റം. ശ്രീലങ്കയ്‌ക്കെതിരെയുള്ള ടി20 മത്സരമായിരുന്നു ഇത്. 2022ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്റെ ഏകദിന അരങ്ങേറ്റവും താരം നടത്തി. അതേസമയം ഗെയ്ക്വാദിന്റെ ആസ്തിയും ഒരുവശത്ത് ഉയര്‍ന്ന് വരുന്നുണ്ട്. ക്രിക്കറ്റില്‍ നിന്നല്ലാതെ വിവിധ പരസ്യങ്ങളില്‍ നിന്നും താരത്തിന് പ്രതിഫലം ലഭിക്കുന്നുണ്ട്.
സിഎസ്‌കെ 20 ലക്ഷത്തിനാണ് താരത്തെ വാങ്ങിയത്. അഞ്ച് വര്‍ഷം കൊണ്ട് 4.1 മില്യണായി ഗെയ്ക്വാദിന്റെ ആസ്തി ഉയര്‍ന്നിരിക്കുകയാണ്. ഏകദേശം 34 കോടി രൂപയാണ് ഇത്. 50 മുതല്‍ 60 ലക്ഷം വരെയാണ് ഗെയ്ക്വാദിന്റെ മാസ ശമ്പളം. എട്ട് കോടിയാണ് വാര്‍ഷിക വരുമാനമായി ലഭിക്കുന്നത്. ഒരു ഐപിഎല്‍ സീസണില്‍ ആറ് കോടിയാണ് ഗെയ്ക്വാദിന് ലഭിക്കുന്നത്. നിലവില്‍ ബിസിസിഐ കരാറിന്റെ ഭാഗമല്ല ഗെയ്ക്വാദ്.
ഓരോ ടി20 മത്സരത്തിനും മൂന്ന് ലക്ഷം രൂപ താരത്തിന് ലഭിക്കും. ബേസ് ലൈന്‍സ് വെഞ്ച്വേര്‍സ് പോലുള്ള കമ്പനികളുടെ പരസ്യത്തില്‍ റിതുരാജ് പ്രത്യക്ഷപ്പെടാറുണ്ട്. മൈ 11 സര്‍ക്കിളിന്റെയും ഭാഗമാണ് ഗെയ്ക്വാദ്. ബിഎംഡബ്ല്യു, ഓഡി പോലുള്ള പ്രമുഖ ആഡംബര ബ്രാന്‍ഡുകളും ഗെയ്ക്വാദിനുണ്ട്. പിമ്പ്രി-ചിഞ്ച്വാഡില്‍ ആഡംബര വീടും ഗെയ്ക്വാദിനുണ്ട്. പൂനെയിലെ മധുബന്‍ സൊസൈറ്റിയിലാണ് താരത്തിന് വീടുള്ളത്. ഇതിന്റെ മൂല്യം എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications