സച്ചിനോ കോലിയോ കിംഗ്? സെഞ്ച്വറിയില്‍ സച്ചിന് തൊട്ടുപിന്നില്‍ വിരാട്, കണക്കുകളില്‍ മുമ്പില്‍ ആര്?
വിരാട് കോലിയോ, സച്ചിന്‍ ടെണ്ടുല്‍ക്കറോ, കുറച്ചുകാലമായി ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ് ഇക്കാര്യങ്ങള്‍. ഇക്കാര്യത്തില്‍ കൃത്യമായൊരു ഉത്തരം ആര്‍ക്കും ലഭിച്ചിട്ടുമില്ല. പക്ഷേ കണക്കുകളില്‍ ആരാണ് മുന്നില്‍? സച്ചിന്‍ ഏകദിനത്തില്‍ നേടിയ സെഞ്ച്വറികളുടെ എണ്ണം വിരാട് കോലി മറികടക്കാനാണ് സാധ്യത. 49 ഏകദിന സെഞ്ച്വറികളാണ് സച്ചിനുള്ളത്. നിലവില്‍ 48 സെഞ്ച്വറികള്‍ കോലിക്കുണ്ട്.
മൊത്തം 78 അന്താരാഷ്ട്ര സെഞ്ച്വറികള്‍ കോലി നേടിയിട്ടുണ്ട്. സച്ചിന്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നൂറ് സെഞ്ച്വറികള്‍ നേടിയ ഏക താരങ്ങളാണ്. ഇനി 23 സെഞ്ച്വറികള്‍ നേടിയാല്‍ മാത്രമേ സച്ചിനെ മറികടക്കാന്‍ കോലിക്കാവൂ. നിലവിലെ ഫോമില്‍ അത് സാധ്യമാണ്. എന്നാല്‍ പ്രായമേറി വരുമ്പോള്‍ ഫോം എല്ലാ താരങ്ങള്‍ക്കും ഇല്ലാതാവും. അതുകൊണ്ട് കോലി ആ നേട്ടം സ്വന്തമാക്കുമോ എന്ന് ഉറപ്പിച്ച് പറയാനാവില്ല.

വിരാട് കോലി 26000 റണ്‍സും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയിട്ടുണ്ട്. സച്ചിനേക്കാള്‍ വേഗത്തിലാണ് ഇത്രയും റണ്‍സ് കോലി സ്വന്തമാക്കിയത്. 567 ഇന്നിംഗ്‌സാണ് ഇത്രയും റണ്‍സ് നേടാന്‍ കോലി എടുത്തത്. സച്ചിന് 26000 റണ്‍സ് നേടാന്‍ 600 ഇന്നിംഗ്‌സ് വേണ്ടി വന്നു. 134 അര്‍ധ ശതകങ്ങളാണ് ഇതുവരെ വിരാട് നേടിയത്. ടെസ്റ്റില്‍ നേടിയ 254 ആണ് കോലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ അഞ്ചാമത്തെ താരമായ മഹേല ജയവര്‍ധനെയുടെ റെക്കോര്‍ഡും മറികടന്ന് നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് കോലി. 30 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 1289 റണ്‍സാണ് കോലി നേടിയത്. മൂന്ന് സെഞ്ച്വറിയും, എട്ട് ഫിഫ്റ്റികളുമുണ്ട്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമാണ് കോലി. ഒന്നാം സ്ഥാനത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 2278 റണ്‍സാണ് സച്ചിന്‍ നേടിയത്.
ഈ റെക്കോര്‍ഡ് കോലി മറികടക്കാന്‍ സാധ്യത കുറവാണ്. കാരണം നാല് വര്‍ഷത്തിന് ശേഷമുള്ള ലോകകപ്പില്‍ കോലി കളിക്കാന്‍ സാധ്യത കുറവാണ്. അതല്ലെങ്കില്‍ മികച്ച ഫോമും ഫിറ്റ്‌നെസ്സും ഒരുപോലെ വേണം. ഇനി ടീമിനെ ജയിപ്പിച്ച സെഞ്ച്വറികളില്‍ ആരാണ് മുന്നില്‍ എന്ന് നോക്കാം. വിരാട് 48 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഇതില്‍ 40 എണ്ണത്തിലും ഇന്ത്യ ജയിച്ചിട്ടുണ്ട്. സച്ചിന്റെ 33 സെഞ്ച്വറികളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ടീമിന്റെ ജയത്തില്‍ ഏറ്റവും ഉപകരിച്ചത് അതുകൊണ്ട് കോലിയുടെ സെഞ്ച്വറികളാണ്.
സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട് കോലിക്ക്. അന്താരാഷ്ട്ര തലത്തില്‍ 34357 റണ്‍സാണ് സച്ചിന്‍ നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 18426 റണ്‍സാണ് സച്ചിനുള്ളത്. കോലിക്ക് 13437 റണ്‍സുണ്ട്. പക്ഷേ ഇനിയും 5000 റണ്‍സ് കോലിക്ക് സച്ചിന് അടുത്തെത്താന്‍ വേണം. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഇതേ ഫോമില്‍ കോലി കളിക്കണം. അതുപോലെ 111 ടെസ്റ്റില്‍ 8676 റണ്‍സാണ് കോലിക്കുള്ളത്.
എന്നാല്‍ 200 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സച്ചിന്‍ 15921 റണ്‍സ് നേടിയിട്ടുണ്ട്. ഈ റെക്കോര്‍ഡ് തകര്‍ക്കുക അസാധ്യമെന്ന് പറയേണ്ടി വരും. 51 സെഞ്ച്വറികളും, 68 അര്‍ധ സെഞ്ച്വറികളുമാണ് സച്ചിന് ടെസ്റ്റിലുള്ളത്. സെഞ്ച്വറികളും, ഫിഫ്റ്റികളും മറികടന്നാലും മൊത്തം റണ്‍സിന്റെ കാര്യത്തില്‍ അത് സാധിക്കുമോ എന്ന് കണ്ടറിയണം. ദീര്‍ഘകാലം ഫോമില്‍ കളിക്കുക മാത്രമാണ് ഇവിടെ കോലിക്ക് ചെയ്യാനുള്ളത്.












Click it and Unblock the Notifications