സഞ്ജുവിനേക്കാള്‍ മിടുക്കനാണോ കിഷന്‍, ടീമിലെത്താന്‍ അര്‍ഹത ആര്‍ക്കാണ്? കണക്കുകളില്‍ മുമ്പില്‍ ഈ താരം
ഇന്ത്യന്‍ ടീമില്‍ ഉടനെ എത്തുമോ? സഞ്ജു സാംസണിന്റെ കാര്യത്തില്‍ ഓരോ മലയാളിയും ചോദിക്കുന്നത് ഇക്കാര്യമാണ്. അടുത്തിടെ നടന്ന ഒരു വിധം ടൂര്‍ണമെന്റില്‍ നിന്നെല്ലാം സഞ്ജു പുറത്താണ്. ആദ്യ ഏഷ്യ കപ്പിനുള്ള ടീമില്‍ നിന്നായിരുന്നു പുറത്തായത്. അതില്‍ പകരക്കാരനായി തിരിച്ചുവന്നെങ്കിലും കളിക്കാനുള്ള അവസരം ലഭിച്ചില്ല. പിന്നീട് ലോകകപ്പ് ടീമിലേക്കും സഞ്ജുവിനെ പരിഗണിച്ചില്ല.
ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലേക്കും സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല. എന്നാല്‍ സഞ്ജുവിനെ എതിരാളിയായ ഇഷാന്‍ കിഷന്‍ എല്ലാ ടൂര്‍ണമെന്റിലും കളിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരിലും ആരാണ് മിടുക്കന്‍. കിഷന് സഞ്ജുവിനേക്കാള്‍ മുന്നിലാണോ? കണക്കുകള്‍ ഒന്ന് പരിശോധിച്ച് നോക്കാം.

ഇഷാന്‍ കിഷന്‍ 2021ലാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങുന്നത്. ഇതുവരെ 30 ടി20 മത്സരങ്ങള്‍ താരം കളിച്ച് കഴിഞ്ഞു. മികച്ച വിക്കപ്പ് കീപ്പര്‍. ഇടങ്കൈയ്യന്‍ ബാറ്റ്‌സ്മാന്‍, പക്വതയോടെ കളിക്കുന്നു, എന്നിവയെല്ലാം കിഷന് സഞ്ജുവിനെ അപേക്ഷിച്ച് ടീമിലെത്താന്‍ ഗുണം ചെയ്യുന്ന കാര്യങ്ങളാണ്. മുപ്പത് ടി20 മത്സരങ്ങളില്‍ നിന്ന് 744 റണ്‍സാണ് ഇതുവരെ കിഷന്‍ അടിച്ചെടുത്തിട്ടുള്ളത്. 25.66 ആണ് കിഷന്റെ ബാറ്റിംഗ് ശരാശരി.
ടി20യെ സംബന്ധിച്ച് ഇത് വലിയ ശരാശരിയുമല്ല. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റും ടി20ക്ക് ആവശ്യമുള്ളതല്ല. 123.38 ആണ് കിഷന്റെ സ്‌ട്രൈക്ക് റേറ്റ്. 130ന് മുകളിലുണ്ടായിരുന്നെങ്കില്‍ അത് മെച്ചപ്പെട്ട് സ്‌ട്രൈക്ക് റേറ്റായിരുന്നു എന്ന് പറയാമായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് പക്ഷേ ടീമില്‍ ഇംപാക്ടുണ്ടാക്കാന്‍ കിഷന് സാധിച്ചിട്ടുണ്ട്. ടി20യില്‍ 89 റണ്‍സാണ് കിഷന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യക്കായി ടി20യില്‍ അഞ്ച് അര്‍ധ സെഞ്ച്വറികളാണ് കിഷന്‍ കുറിച്ചത്.
അതേസമയം സഞ്ജുവിന് കിഷന്റെ അത്ര മത്സരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. 2015ലാണ് സഞ്ജു ടീമിനായി ടി20യില്‍ അരങ്ങേറുന്നത്. പക്ഷേ ഇതുവരെ കളിച്ചത് വെറും 24 മത്സരങ്ങള്‍ മാത്രമാണ്. സഞ്ജുവിന് പകരം അവസരങ്ങള്‍ ഇതുവരെ മുതലെടുക്കാനായിട്ടില്ല. ഐപിഎല്ലിലെ പോലെ മികവുറ്റ പ്രകടനങ്ങളും സഞ്ജുവിന് പറയാനില്ല. 21 ഇന്നിംഗ്‌സില്‍ നിന്ന് 374 റണ്‍സ് മാത്രമാണ് സഞ്ജു അടിച്ചെടുത്തത്. കരിയറെ ആകെ ഒരു ടി20 അര്‍ധ സെഞ്ച്വറി മാത്രമാണ് സ്ഞ്ജുവിന് ഉള്ളത്.
അതേസമയം സഞ്ജുവിന്റെ ശരാശരി ടി20 ക്രിക്കറ്റില്‍ വളരെ മോശമാണെന്ന് തന്നെ പറയാം. 19.68 ആണ് താരത്തിന്റെ ശരാശരി. എന്നാല്‍ 133.57 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റ് സഞ്ജുവിനുണ്ട്. അടുത്തിടെ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവിന്റെ പ്രകടനം വളരെ മോശമായിരുന്നു.
ഇനി ഐപിഎല്ലിലെ മികച്ച പ്രകടനം മാത്രമേ സഞ്ജുവിനെ ടീമിലെത്തിക്കൂ. കിഷന്റെ കഴിഞ്ഞ പന്ത്രണ്ട് ഇന്നിംഗ്‌സുകള്‍ മോശമായിരുന്നു. എന്നാല്‍ ഓസീസിനെതിരെ ഫിഫ്റ്റി അടിച്ചതോടെ കിഷന്‍ ഫോമിലെത്തിയെന്ന് പറയാം. അടുത്ത പരമ്പരയിലും കിഷന്‍ തന്നെ ടീമിലുണ്ടാവും. അത് വരെ സഞ്ജു പുറത്തായിരിക്കും.












Click it and Unblock the Notifications