ജയിലര്‍ 600 കോടിയിലേക്ക്; അയര്‍ലന്‍ഡില്‍ പ്രത്യേക സ്‌ക്രീനിങ്ങ്, അതിഥിയായി സഞ്ജു സാംസണ്‍
ഡബ്ലിന്‍: രജനീകാന്തിന്റെ ജയിലര്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചിരിക്കുകയാണ്. ചിത്രം ലോകത്ത് തന്നെ പല രാജ്യങ്ങളിലും തരംഗമായി മാറിയിരിക്കുകയാണ്. 600 കോടിയിലേക്ക് ജയിലറിന്റെ കളക്ഷന്‍ കുതിക്കുന്നതിനിടെ ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിംഗ് അയര്‍ലന്‍ഡില്‍ ഉണ്ടായിരുന്നു. ഈ സ്‌ക്രീനിലേക്ക് മുഖ്യാതിഥിതിയായി ക്ഷണിച്ചത് മലയാളി താരം കൂടിയായ സഞ്ജും സാംസണെയാണ്.ഡബ്ലിനിലായിരുന്നു പ്രത്യേക സ്‌ക്രീനിംഗ് നടന്നത്.
സഞ്ജുവിനുള്ള പ്രത്യേക ആദരവ് കൂടിയാണ് പ്രീമിയറിലേക്ക് താരത്തെ മുഖ്യാതിഥിയായി ക്ഷണിച്ചത്. ഇന്ത്യയുടെ പരമ്പരകള്‍ക്കായി അയര്‍ലന്‍ഡില്‍ എത്തിയതാണ് സഞ്ജു സാംസണ്‍. അയര്‍ലന്‍ഡുമായുള്ള രണ്ടാം ടി20 മത്സരത്തിനിടെയാണ് സഞ്ജുവിന് ഇത്തരമൊരു ആദരവ് ലഭിച്ചതായി ഐറിഷ് താരം വെളിപ്പെടുത്തിയത്. മുന്‍ ഐറിഷ് ക്രിക്കറ്ററായ നിയാല്‍ ഒബ്രയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒബ്രയന്‍ ഇപ്പോള്‍ കമന്റേറ്ററാണ്. അദ്ദേഹം ഇക്കാര്യം കമന്ററിയിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

തന്റെ പ്രിയപ്പെട്ട സൂപ്പര്‍ താരത്തെ കാണാനാണ് സഞ്ജു പോയതെന്ന് ഒബ്രയന്‍ പറയുന്നു. അതേസമയം ചിത്രത്തിന്റെ ചെറിയൊരു ഭാഗം കണ്ടുവെന്നും, അതിഗംഭീരമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം സഞ്ജു നേരത്തെ തന്നെ താനൊരു കടുത്ത രജനി ആരാധകനാണെന്ന് വെളിപ്പെടുത്തിയതാണ്. ഏഴാം വയസ്സ് മുതല്‍ തന്നെ രജനി ആരാധനായിരുന്നു താന്‍. 21 വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ കാണുകയെന്ന ആഗ്രഹം സാധ്യമായെന്നും നേരത്തെ സഞ്ജു ട്വിറ്റര്‍ എക്‌സിലൂടെ വെളിപ്പെടുത്തിയിരുന്നു. രജനിയെ നേരത്തെ വീട്ടിലെത്തി കണ്ടിരുന്നു സഞ്ജു. അദ്ദേഹം ക്ഷണിച്ചിട്ടാണ് പോയതെന്നും പറഞ്ഞിരുന്നു.
രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലുള്ള വസതിയിലേക്കാണ് സഞ്ജുവിനെ താരം ക്ഷണിച്ചത്. രജനിക്കൊപ്പം നില്‍ക്കുന്ന ചിത്രവും തുടര്‍ന്ന് സഞ്ജു ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. അതേസമയം തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ജയിലര്‍. ഇതിനോടകം 550 കോടി ലോകത്താകമാനമുള്ള തിയേറ്ററുകളില്‍ നിന്നെല്ലാമായി താരം നേടി കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വമ്പന്‍ തിരിച്ചുവരവുകളാണ് ഇന്ത്യന്‍ സിനിമയില്‍ കാണാനായത്. അതേപാതയിലാണ് ജയിലറും.
കഴിഞ്ഞ വര്‍ഷം വിക്രമിലൂടെ കമല്‍ ഹാസനും, ഈ വര്‍ഷം പഠാനിലൂടെ ഷാരൂഖ് ഖാനും, ഗദര്‍ രണ്ടാം ഭാഗത്തിലൂടെ സണ്ണി ഡിയോളുമാണ് തിരിച്ചുവരവ് നടത്തിയത്. അതേസമയം രജനിയുടെ അവസാന ചിത്രം രണ്ടുവര്‍ഷം മുമ്പായിരുന്നു. ആ സമയം രണ്ട് പരാജയ ചിത്രങ്ങളുമായി വലിയ തിരിച്ചടി നേരിട്ടിരുന്നു താരം. എന്നാല്‍ ജയിലറിലൂടെ അദ്ദേഹം വന്‍ തിരിച്ചുവരവാണ് നടത്തിയത്. 200 കോടിയോളമാണ് ഓവര്‍സീസില്‍ നിന്ന് ജയിലര്‍ നേടിയിരിക്കുന്നത്. ഇത് വമ്പന്‍ നേട്ടമാണ്.
പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗത്തിന്റെ 168 കോടി ഗ്രോസ് എന്ന നേട്ടമാണ് മറികടന്നത്. 2.0യുടെ 174 കോടിയെന്ന നേട്ടവും മറികടന്നു. ഓവര്‍സീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായും ജയിലര്‍ മാറിയിരിക്കുകയാണ്. പൊന്നിയിന്‍ സെല്‍വന്റെ ആഗോള കളക്ഷനെയും ചിത്രം മറികടന്നിട്ടുണ്ട്.












Click it and Unblock the Notifications