Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെസ്റ്റിനും ഏകദിനത്തിനും വെവ്വേറെ ടീം; ഗംഭീറിന്റെ ഡിമാന്‍ഡ് അംഗീകരിച്ച് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി മുന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററുമായ ഗൗതം ഗംഭീര്‍ എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഏറെക്കുറെ സ്ഥിരീകരണം. ഗൗതം ഗംഭീര്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം മുംബൈയില്‍ പുരുഷ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് സ്ഥാനത്തേക്ക് അഭിമുഖത്തിന് ഹാജരായി എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിക്കുന്നത്.

മുഖ്യ പരിശീലകനാകുന്നതിനായി ഗൗതം ഗംഭീര്‍ അവതരിപ്പിച്ച നിബന്ധനകള്‍ ബിസിസിഐ അംഗീകരിച്ചു എന്നാണ് വിവരം. അതിനാല്‍ ഗംഭീര്‍ തന്നെയായിരിക്കും പരിശീലകന്‍ എന്ന് ഉറപ്പായി കഴിഞ്ഞു. ടീമില്‍ പരമാവധി അധികാരം, വൈറ്റ് ബോളിനും റെഡ് ബോളിനും വെവ്വേറെ ടീമുകള്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ഹെഡ് കോച്ച് സ്ഥാനത്തിനായി ഗംഭീര്‍ ബിസിസിഐക്ക് മുന്നില്‍ ഉന്നയിച്ചത് എന്നാണ് വിവരം.

Gautam Gambhir

പുതിയ ടീമിനെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ഗംഭീര്‍ പ്രഖ്യാപിക്കും. ബാറ്റിംഗ് കോച്ച്, ബൗളിംഗ് കോച്ച്, ഫീല്‍ഡിംഗ് കോച്ച് എന്നിവരെ ഗംഭീര്‍ തന്നെയായിരിക്കും തിരഞ്ഞെടുക്കുക. ഇത് ബിസിസിഐ ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിയമിക്കാന്‍ ബോര്‍ഡിന് താല്‍പ്പര്യമുണ്ടെന്നുമാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗംഭീറിന് ഇതുവരെ പരിശീലക റോളില്‍ പരിചയസമ്പത്തൊന്നുമില്ല. എന്നാല്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ മെന്ററായി മികച്ച ഗ്രാഫാണ് താരത്തിനുള്ളത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ രണ്ട് വര്‍ഷമായി ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച സമയത്തും ടീം പ്ലേ ഓഫ് കളിച്ചിരുന്നു. അതിന് ശേഷമാണ് കൊല്‍ക്കത്തയിലേക്ക് മടങ്ങിയെത്തിയത്. ആദ്യസീസണില്‍ തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലെത്തിക്കാനും ഗംഭീറിന് സാധിച്ചിരുന്നു.

അതേസമയം ദേശീയ ടീമിന്റെ കൊല്‍ക്കത്തയുടെ മെന്റര്‍ സ്ഥാനം ഗംഭീറിന് ഒഴിയേണ്ടി വരും. ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചത് മുന്‍ ഓസ്ട്രേലിയന്‍ താരങ്ങളായ റിക്കി പോണ്ടിംഗ്, ജസ്റ്റിന്‍ ലാംഗര്‍, മുന്‍ ഇംഗ്ലണ്ട് കോച്ച് ആന്‍ഡി ഫ്ളവര്‍, നിലവിലെ രാജസ്ഥാന്‍ റോയല്‍സ് കോച്ച് കുമാര്‍ സംഗക്കാര എന്നിവരെയയായിരുന്നു. ഇവരെല്ലാം ഓഫര്‍ നിരസിച്ചതോടെയാണ് ഗംഭീറിന് നറുക്ക് വീണത്.

2024 ജൂലൈ മുതല്‍ 2027 ഡിസംബര്‍ വരെ മൂന്ന് ഫോര്‍മാറ്റുകള്‍ക്കുമായിട്ടാണ് ഗൗതം ഗംഭീറിനെ നിയമിക്കുന്നത്. അടുത്തിടെ ടീമിന്റെ പരിശീലകനാകാനുള്ള താല്‍പര്യം ഗംഭീര്‍ പ്രകടിപ്പിച്ചിരുന്നു. 'ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നതിനേക്കാള്‍ വലിയ ബഹുമതി മറ്റൊന്നില്ല. നിങ്ങള്‍ 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ളവരെയും പ്രതിനിധീകരിക്കുന്നു,' ഗംഭീര്‍ പറഞ്ഞു.

2007 ല്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യയുടെ ടീമിലും 2011 ലെ ഏകദിന ലോകകപ്പിലും ഗൗതം ഗംഭീര്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. ഇന്ത്യയ്ക്കായി 58 ടെസ്റ്റിലും 147 ഏകദിനത്തിലും 37 ടി20 കളിലും ഗംഭീര്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഒമ്പത് സെഞ്ച്വറിയടക്കം 4154 റണ്‍സും ഏകദിനത്തില്‍ 11 സെഞ്ച്വറിയടക്കം 5238 റണ്‍സുമാണ് സമ്പാദ്യം. ഏഴ് അര്‍ധ സെഞ്ച്വറികളോടെ 932 റണ്‍സ് ടി 20യിലും നേടിയിട്ടുണ്ട്.

2021 നവംബറില്‍ നടന്ന ടി 20 ലോകകപ്പിന് ശേഷമാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് എത്തുന്നത്. ഈ കരാര്‍ 2023 ലെ ഏകദിന ലോകകപ്പോടെ അവസാനിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ടി 20 ലോകകപ്പ് വരെ കരാര്‍ നീട്ടുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+