കണ്ണടച്ച് തുറക്കും മുമ്പ് കോടീശ്വരന്‍, ഐപിഎല്ലില്‍ നിന്ന് മാത്രം ലഭിച്ചത് 100 കോടിക്കടുത്ത്..! ധവാന്റെ ആസ്തി
ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിംഗ്‌സ് തോല്‍വി വഴങ്ങിയതോടെ ശിഖര്‍ ധവാന്റെ സ്ലോ ഇന്നിംഗ്‌സ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഹൈദരാബാദിനോട് രണ്ട് റണ്‍സിനാണ് പഞ്ചാബ് തോറ്റത്. 16 പന്ത് നേരിട്ട ശിഖര്‍ ധവാന് വെറും 14 റണ്‍സ് മാത്രമാണ് നേടാനായത്. ധവാന്റെ സ്ലോ ഇന്നിംഗ്‌സിന് വിജയമാണ് പഞ്ചാബിന് അടിയറവ് വെക്കേണ്ടി വന്നത്.
മോശം ഫോമിനെ തുടര്‍ന്ന് ഏറെ നാളായി ദേശീയ ടീമില്‍ നിന്ന് പുറത്താണ് ശിഖര്‍ ധവാന്‍. സച്ചിന്‍-ഗാംഗുലി, സച്ചിന്‍-സെവാഗ് കാലത്തിന് ശേഷം ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും വിശ്വസ്തരായ ഓപ്പണിംഗ് ജോഡികളില്‍ ഒരാളായിരുന്നു ശിഖര്‍ ധവാന്‍. രോഹിത് ശര്‍മ്മക്കൊപ്പം ഒരുപിടി മികച്ച ജയങ്ങള്‍ സമ്മാനിക്കാന്‍ ശിഖര്‍ ധവാന് സാധിച്ചിരുന്നു. എന്നാല്‍ നിലവില്‍ രോഹിതിനൊപ്പം ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, ഗെയ്ക് വാദ് എന്നിവരാണ് വിവിധ ഫോര്‍മാറ്റുകളില്‍ ഓപ്പണ്‍ ചെയ്യുന്നത്.

2023-24 ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. എങ്കിലും ഐപിഎല്ലില്‍ സജീവമാണ് ശിഖര്‍ ധവാന്‍. പ്രധാനമായും ഐപിഎല്‍ തന്നെയാണ് ശിഖര്‍ ധവാന്റെ വരുമാന മാര്‍ഗവും. 2024 ലെ കണക്ക് അനുസരിച്ച് ശിഖര്‍ ധവാന്റെ ആസ്തി 17 മില്യണ്‍ ഡോളറാണ്. അതായത് ഏകദേശം 140 കോടി രൂപ വരും ഇത്. അദ്ദേഹത്തിന്റെ വരുമാനത്തിന്റെയും ആസ്തിയുടെയും ഭൂരിഭാഗവും ക്രിക്കറ്റില്‍ നിന്നാണ്.
ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള കടുത്ത ലേല യുദ്ധത്തിന് ശേഷം, 2022 ലെ ഐപിഎല്‍ മെഗാ ലേലത്തില്‍ പഞ്ചാബ് കിംഗ്‌സ് ധവാനെ 8.25 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. പിന്നീട് വന്ന വര്‍ഷങ്ങളിലും ഇതേ തുകക്കാണ് താരത്തെ നിലനിര്‍ത്തിയത്. 15 വര്‍ഷത്തെ ഐപിഎല്‍ സീസണുകളില്‍ നിന്നായി ഏകദേശം 91 കോടി രൂപ ശിഖര്‍ ധവാന്‍ സമ്പാദിച്ചിട്ടുണ്ട്.
2008 ല്‍ 12 ലക്ഷം രൂപക്കാണ് ശിഖര്‍ ധവാനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത്. 2009 ലും 2010 ലും അതേ വിലയില്‍ മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വന്തമാക്കി. 2011, 2012 വര്‍ഷങ്ങളില്‍ 1.3 കോടി രൂപക്ക് ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമായിരുന്നു ധവാന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം 2014 മുതല്‍ 2017 വരെ 12.5 കോടി രൂപക്ക് ധവാന്‍ കളിച്ചു. നിലവില്‍ 8.2 കോടി രൂപക്കാണ് പഞ്ചാബ് കിംഗ്‌സ് ധവാനെ നിലനിര്‍ത്തിയത്.
ക്രിക്കറ്റിനൊപ്പം തന്നെ ശിഖര്‍ ധവാന്റെ ബ്രാന്‍ഡ് മൂല്യം വളരെ ഉയര്‍ന്നതാണ്. ധവാന്‍ നിലവില്‍ ജിയോ, നെറോലാക് പെയിന്റ്സ്, മ്യൂച്വല്‍ ഫണ്ട്സ് സാഹി ഹായ്, ജിഎസ് കാല്‍ടെക്സ്, ഫാന്റസി ക്രിക്കറ്റ് ആപ്ലിക്കേഷന്‍ ഡ്രീം 11, സീറോ റിസ്‌ക്, ഫീവര്‍ എഫ്എം, ഡിബി ഡിക്സണ്‍, കുര്‍കുറെ, ലേസ്, ഓപ്പോ, നെറോലാക്, സ്റ്റാന്‍സ് ബീം, ബോട്ട്, എഐഎംജി റിലയന്‍സ് ഇന്ത്യ, അല്‍സിസ് സ്പോര്‍ട്സ്, വേദാന്തു ലേണ്‍, വി സ്റ്റാര്‍ എന്നിവയുമായി കൈകോര്‍ത്തിട്ടുണ്ട്.
ഒന്നിലധികം റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ ശിഖര്‍ ധവാന് ഒരു ലക്ഷ്വറി ഡിസൈനര്‍ ഹൗസ് ഉണ്ട്. ഈ വീടിന്റെ ഇപ്പോഴത്തെ ഏകദേശ മൂല്യം 5 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും മികച്ച ചില ആഡംബര കാറുകളുടെ ഉടമയാണ് ശിഖര്‍ ധവാന്‍. ശിഖര്‍ ധവാന്റെ ഉടമസ്ഥതയിലുള്ള കാര്‍ ബ്രാന്‍ഡുകളില്‍ മെഴ്സിഡസ് ജിഎല്‍350 സിഡിഐ (ഏതാണ്ട് 80 ലക്ഷം രൂപ), ഔഡി എന്നിവ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications