'കുട്ടിക്കാലത്തെ മണാലി യാത്രയ്ക്ക് ശേഷം എച്ച്‌ഐവി ടെസ്റ്റ് നടത്തി'; വെളിപ്പെടുത്തലുമായി ശിഖര്‍ ധവാന്‍
ഓപ്പണര്‍ എന്ന നിലയില്‍ എന്നും മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന താരമാണ് ശിഖര്‍ ധവാന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. അദ്ദേഹത്തിന്റെ ടാറ്റു സൈലുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ശിഖര്‍ ധവാന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടിക്കാലത്ത് ശരീരത്തില്‍ ടാറ്റു ചെയ്തപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം അഭിമുഖത്തില്‍ വിവരിക്കുന്നത്.
കുട്ടിക്കാലത്ത് ടാറ്റു ചെയ്തപ്പോള്‍ സമാധാനം നഷ്ടപ്പെട്ടെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ശരീരത്തിന്റെ പല ഭാഗത്തും ടാറ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യമായി ടാറ്റു ചെയ്തപ്പോള്‍ വലിയ ടെന്‍ഷനാണ് അനുഭവപ്പെട്ടത്. തന്റെ 15 വയസില്‍ സംഭവിച്ച ഒരു കാര്യത്തെ കുറിച്ചാണ് ശിഖര്‍ ധവാന്‍ മനസ് തുറക്കുന്നത്. ശിഖര്‍ ധവാന്റെ വാക്കുകളിലേക്ക്...

എനിക്ക് 14- 15 വയസ് പ്രായമുള്ളപ്പോഴാണ് ഞങ്ങള്‍ മണാലിയിലേക്ക് യാത്ര പോകുന്നത്. എവിടെ വച്ച് കുടുംബത്തെ അറിയിക്കാതെ ഞാന്‍ ശരീരത്തിന്റെ പിന്‍ഭാഗത്ത് ടാറ്റു ചെയ്തു. ഒരു തേളിന്റെ ചിത്രമായിരുന്നു അത്. ഇത് മൂന്ന് നാല് മാസം വീട്ടുകാര്‍ അറിഞ്ഞില്ല. എന്നാല്‍ പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം പിതാവ് ഇക്കാര്യം കണ്ടെത്തി. തനിക്ക് നല്ല രീതിയില്‍ അടിയും കിട്ടിയെന്ന് ശിഖര്‍ ധവാന്‍ പറയുന്നു.
ഇതിന് ശേഷം തനിക്ക് ടെന്‍ഷന്‍ ആകാന്‍ തുടങ്ങി. തന്നെ ടാറ്റു ചെയ്ത ആ സൂചി എത്ര പേര്‍ക്ക് ഉപയോഗിച്ചിട്ടുണ്ടാകുമെന്ന ടെന്‍ഷന്‍ എന്ന അലട്ടാന്‍ തുടങ്ങി. ടെന്‍ഷന്‍ കൂടി വന്നപ്പോള്‍ ഞാന്‍ എച്ച് ഐ വി ടെസ്റ്റ് നടത്തി. നെഗറ്റീവായിരുന്നു ഫലം. ആദ്യത്തെ ടാറ്റുവില്‍ പിന്നീട് കൂടുതല്‍ ഡിസൈനുകള്‍ ചേര്‍ത്തു. കയ്യില്‍ ഇപ്പോള്‍ ശിവന്റെയും അര്‍ജുനന്റെയും ടാറ്റുവുണ്ടെന്ന് ശിഖര്‍ ധവാന്‍ പറയുന്നു.
ഇതോടൊപ്പം മറ്റ് ചില കാര്യങ്ങളെ കുറിച്ചും ശിഖര്‍ ധവാന്‍ മനസുതുറന്നു. ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാത്തതിനെ കുറിച്ചാണ് ധവാന്‍ പറഞ്ഞത്. ഇതോടൊപ്പം ശുഭ്മാന്‍ ഗില്ലിനെ കുറിച്ചും ധവാന്‍ പറഞ്ഞു. ടെസ്റ്റിലും ട്വന്റി ട്വന്റിയിലും ശുഭ്മാന്‍ ഗില്ല് മികച്ച രീതിയിലാണ് കളിക്കുന്നത്. ഞാന്‍ സിലക്ടറായിരുന്നാല്‍ ശുഭ്മാന്‍ ഗില്ലിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേനെ. ഇന്ത്യന്‍ ടീമില്‍ ഇനി തനിക്ക് സ്ഥാനം ലഭിച്ചില്ലെങ്കിലും കുറ്റബോധമൊന്നും ഉണ്ടാകില്ലെന്ന് ധവാന്‍ പറഞ്ഞു.












Click it and Unblock the Notifications