Get Updates
Get notified of breaking news, exclusive insights, and must-see stories!

നെയ്മറിന്റെ കാമുകിയേയും പിഞ്ചുകുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴക്ക്

സാവോപോളോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുടെ കാമുകി ബ്രൂണോ ബിയാന്‍കാര്‍ഡിനെയും നവജാതശിശുവിനേയും തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. സാവോപോളോയിലെ കോട്ടിയയിലുള്ള ബ്രൂണോ ബിയാന്‍കാര്‍ഡിന്റെ വീട്ടില്‍ നിന്ന് ഇരുവരേയും തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം. ഇരുവരും സ്ഥലത്ത് ഇല്ലാത്തതിനാലാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

അതേസമയം ബ്രൂണോ ബിയാന്‍കാര്‍ഡിയോയുടെ മാതാപിതാക്കളെ മര്‍ദ്ദിച്ച് കെട്ടിയിട്ട അക്രമി സംഘം വീട്ടിലുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു. ആയുധധാരികളായ മൂന്നംഗ അക്രമി സംഘം വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'ആയുധധാരികളായ മൂന്ന് പേര്‍ വീട്ടില്‍ പ്രവേശിച്ച് 50 കഴിഞ്ഞ മാതാപിതാക്കളെ കീഴടക്കി.

NEYMAR

Image Credit: Instagram@Bruna Biancard

പ്രതികള്‍ പഴ്സുകളും വാച്ചുകളും ആഭരണങ്ങളും മോഷ്ടിച്ചു, ''സാവോ പോളോ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അസാധാരണമായ ശബ്ദം കേട്ട അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അക്രമികളില്‍ 20 കാരനായ ഒരാളെ പൊലീസ് പിടികൂടി. എന്നാല്‍ മറ്റ് പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

ബാക്കിയുള്ളവരെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും 20 കാരനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബ്രൂണോയുടെ മാതാപിതാക്കള്‍ക്ക് പരിക്കുകളില്ലെന്നാണ് വിവരം. മോഷ്ടിച്ച സാധനങ്ങളില്‍ ചിലത് പൊലീസ് വീണ്ടെടുത്തു. അതേസമയം ബ്രൂണയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ആക്രമികള്‍ ലക്ഷ്യമിട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി.

തന്റെ വീട്ടില്‍ മോഷണം നടന്നതായി ബ്രൂണോ സ്ഥിരീകരിച്ചു. രണ്ട് നിര്‍ഭാഗ്യകരമായ വാര്‍ത്തകള്‍ കാരണം ഇന്ന് തനിക്ക് ഒരു ദുഃഖകരമായ ദിവസമായിരുന്നു എന്നാണ് നെയ്മര്‍ സംഭവത്തെ കുറിച്ച് പറഞ്ഞത്. 'ഒന്ന് ബ്രൂവിന്റെ മാതാപിതാക്കള്‍ അനുഭവിച്ച ആക്രമണമായിരുന്നു, പക്ഷേ ദൈവത്തിന് നന്ദി, എല്ലാവരും സുഖമായിരിക്കുന്നു. രണ്ടാമത്തെ വാര്‍ത്ത എന്റെ സുഹൃത്തിന്റെ മരണമാണ്,' നെയ്മര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സാവോ പോളോ മെട്രോപൊളിറ്റന്‍ ഏരിയയിലെ നഗരമായ കോട്ടിയയിലാണ് ബ്രൂണോ ബിയാന്‍കാര്‍ഡിയുടെ വീട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞമാസമാണ് താനൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം നെയ്മര്‍ ലോകത്തോട് പങ്ക് വെച്ചത്. പി എസ് ജി വിട്ട നെയ്മര്‍ നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാലിന് വേണ്ടിയാണ് കളിക്കുന്നത്. പരിക്കിന്റെ പിടിയിലായ താരമിപ്പോള്‍ ചികിത്സയിലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+