Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂപ്പര്‍താരങ്ങളേക്കാള്‍ വരുമാനം, വീടിന് മാത്രം വില 11 കോടി! ശ്രേയസ് അയ്യരുടെ ആസ്തി കേട്ടോ?

ഗൗതം ഗംഭീറിന് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിരീടം നേടിക്കൊടുക്കുന്ന ക്യാപ്റ്റന്‍ എന്ന അതുല്യമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ശ്രേയസ് അയ്യര്‍. 9 കാരനായ ഈ ക്രിക്കറ്റ് താരം ഇപ്പോള്‍ ഐ പി എല്‍ ചരിത്രത്തിന്റെ ഭാഗമാണ്. ആദ്യ കളികളിലെ തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കൊണ്ട് ഒരു വിന്നിംഗ് ടീമാക്കി കൊല്‍ക്കത്തയെ മാറ്റാന്‍ ശ്രേയസിന് സാധിച്ചു.

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലും മികച്ച പ്രകടനം കാഴ്ച വെച്ച ശ്രേയസ് പക്ഷെ പിന്നീട് നടന്ന ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ട് നിന്നത് വിവാദമായിരുന്നു. ഇതിനെല്ലാം ഐപിഎല്‍ കിരീട നേട്ടത്തോടെ മറുപടി നല്‍കിയിരിക്കുകയാണ് ശ്രേയസ് അയ്യരിപ്പോള്‍. 1994 ഡിസംബര്‍ 6- ന് മുംബൈയില്‍ ജനിച്ച ശ്രേയസ് അയ്യരുടെ ക്രിക്കറ്റ് യാത്ര 11-ാം വയസില്‍ ആണ് ആരംഭിക്കുന്നത്. പിതാവ് സന്തോഷ് അയ്യര്‍ ആണ് ശ്രേയസിനെ പ്രവീണ്‍ ആംരെയുടെ ശിക്ഷണത്തില്‍ ക്രിക്കറ്റ് പരിശീലിക്കാന്‍ വിടുന്നത്.

Shreyas Iyer

അദ്ദേഹത്തിന്റെ കഴിവ് തുടക്കം മുതല്‍ പ്രകടമായിരുന്നു. 2014 ആയപ്പോഴേക്കും അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ശ്രേയസ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. 2015-16 രഞ്ജി സീസണില്‍ ശ്രേയസ് അയ്യര്‍ 1321 റണ്‍സ് നേടി. ഇത് 2017 ല്‍ ന്യൂസിലന്‍ഡിനെതിരായ ടി 20 യിലും ആ വര്‍ഷം അവസാനം ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലും ശ്രേയസിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് വഴിയൊരുക്കി.

ശ്രേയസ് അയ്യരുടെ ഐ പി എല്‍ യാത്ര ശ്രദ്ധേയമായ ഒന്നായിരുന്നു. 2015 ല്‍ 2.6 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തെ സ്വന്തമാക്കി. 2018 ല്‍ അദ്ദേഹത്തിന്റെ മൂല്യം 7 കോടി രൂപയായി ഉയര്‍ന്നു. 2022 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 12.25 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയത്. 2024 ലെ കണക്ക് അനുസരിച്ച് ഐ പി എല്‍ കരാറുകളില്‍ നിന്നുള്ള ശ്രേയസ് അയ്യറിന്റെ വരുമാനം മാത്രം 58 കോടി രൂപയാണ്.

72 കോടി രൂപയാണ് ശ്രേയസ് അയ്യരിന്റെ ആസ്തി എന്നാണ് 2024 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് വരുമാനം, ഐ പി എല്‍ കരാറുകള്‍, ബ്രാന്‍ഡ് അംഗീകാരങ്ങള്‍ എന്നിവ വഴിയാണ് ശ്രേയസ് അയ്യര്‍ പണം സമ്പാദിക്കുന്നത്. 2024 ഫെബ്രുവരിയില്‍ ബി സി സി ഐയുമായുള്ള ഗ്രേഡ്-ബി കരാറില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും, 2022-23 സീസണില്‍ അദ്ദേഹം മൂന്ന് കോടി രൂപ പ്രതിവര്‍ഷം നേടിയിരുന്നു.

ബോട്ട്, മാന്യവാര്‍, ഡ്രീം 11 തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളുമായി സഹകരിക്കുന്നതിനാല്‍ ശ്രേയസ് അയ്യരുടെ പ്രശസ്തി ക്രിക്കറ്റ് ഫീല്‍ഡിന് അപ്പുറത്തേക്ക് വ്യാപിക്കുന്നു. ഇതും അദ്ദേഹത്തിന്റെ സമ്പത്ത് വര്‍ധിപ്പിക്കുന്നു. മുംബൈയിലെ ലോധ വേള്‍ഡ് ടവറിലെ 11.85 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര വീട് അദ്ദേഹത്തിന് സ്വന്തമായുണ്ട്. അദ്ദേഹത്തിന്റെ കാര്‍ ശേഖരത്തില്‍ മെഴ്സിഡസ്-ബെന്‍സ് ഏ 63 എ എം ജി, ലംബോര്‍ഗിനി ഹുറാകാന്‍, ഔഡി എസ് 5 എന്നിവയുണ്ട്.

ശ്രേയസ് അയ്യരുടെ ഓരോ ചുവടിലും കുടുംബത്തിന്റെ പിന്തുണയുണ്ട്. മെഴ്സിഡസ് ബെന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ജോലി ചെയ്യുന്ന അച്ഛന്‍ സന്തോഷ് അയ്യര്‍ കോളേജ് കാലം വരെ ക്രിക്കറ്റ് കളിച്ചിരുന്നു. അദ്ദേഹമാണ് മകന്റെ കഴിവുകള്‍ ആദ്യമേ തന്നെ തിരിച്ചറിഞ്ഞത്. അമ്മ രോഹിണി അയ്യരും നര്‍ത്തകിയും മൃഗസംരക്ഷണ അഭിഭാഷകയുമായ സഹോദര ശ്രേഷ്ഠയും ശ്രേയസിനെ എന്നും പിന്തുണക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+