ഓസീസിനെ പഞ്ഞിക്കിട്ട ശ്രേയസ് അയ്യരിന്റെ ആസ്തി എത്രയെന്ന് അറിയുമോ? ഇന്ത്യന്‍ ടീമിലെ പ്രതിഫലം ഇങ്ങനെ
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ജോഷ് ഹാസെല്വുഡിനെയും, സാമ്പയെയും പഞ്ഞിക്കിട്ട് സെഞ്ച്വറി അടിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. ഇന്ത്യ മത്സരത്തില്‍ വമ്പന്‍ വിജയം നേടിയതോടെ പരമ്പരയും സ്വന്തമാക്കി. മത്സരത്തിലെ താരമായതും ശ്രേയസ് അയ്യരാണ്. തുടക്കത്തില്‍ റിതുരാജ് ഗെയ്ക്വാദിനെ നഷ്ടമായ ശേഷം മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്.
അതിന് കാരണം അയ്യരായിരുന്നു. തുടക്കം മുതല്‍ ഓസീസ് ബൗളര്‍മാരെ ആക്രമിച്ച് കളിച്ച ശ്രേയസ് മത്സരത്തില്‍ ഇന്ത്യയെ വമ്പന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു. അതേസമയം ശ്രേയസ്സിന്റെ ആസ്തി എത്രയാണെന്ന് അറിയുമോ? ശ്രേയസ്സിന്റെ ഐപിഎല്‍ പ്രതിഫലം അടക്കം ഒന്ന് പരിശോധിക്കാം.ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ക്രിക്കറ്റിലും ഐപിഎല്ലിലും ഒരുപോലെ പ്രതിഭ തെളിയിച്ച താരമാണ്. 9 മില്യണ്‍ യുഎസ് ഡോളറാണ് താരത്തിന്റെ ആസ്തി.

ഏകദേശം 70 കോടി രൂപയോളം വരുമിത്. ക്രിക്കറ്റും പരസ്യങ്ങളുമാണ് പ്രധാനമായും ഈ വരുമാനം നല്‍കുന്നത്. ബിസിസിഐ ഗ്രേഡ് ബി കരാറിലാണ് ശ്രേയസ് ഉള്ളത്. താരങ്ങള്‍ക്കായി ബിസിസിഐ ഗ്രേഡ് തിരിച്ചാണ് വാര്‍ഷിക ശമ്പളം നല്‍കുന്നത്. ബി ഗ്രൂപ്പിലായത് കൊണ്ട് എല്ലാവര്‍ഷവും ശ്രേയസിന് മൂന്ന് കോടി രൂപ വീതം ലഭിക്കും. അതേസമയം ഐപിഎല്ലിലും താരം മികച്ച പ്രതിഫലം വാങ്ങുന്നുണ്ട്. 2022ലെ മെഗാ താര ലേലത്തില്‍ 12.25 കോടി രൂപയ്്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തിനായി മുടക്കിയത്.
2015ലാണ് ശ്രേയസ് ഐപിഎല്‍ കളിച്ച് തുടങ്ങിയത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ആ വര്‍ഷം 2.6 കോടിയാണ് താരത്തിനായി മുടക്കിയത്. 2017 വരെ ഇതേ തുകയ്ക്കാണ് ടീമില്‍ താരം തുടര്‍ന്നത്. 2018ല്‍ ഏഴ് കോടിയായി പ്രതിഫലം ഉയര്‍ന്നു. 2021 വരെ 7 കോടി രൂപയാണ് ഡല്‍ഹി താരത്തിനായി നല്‍കിയത്. 2022ല്‍ കെകെആര്‍ വമ്പന്‍ തുകയ്ക്ക് താരത്തെ സ്വന്തമാക്കുകയായിരുന്നു. ഇതേ തുക തന്നെ 2023 സീസണിലും നല്‍കുകയായിരുന്നു.
അതേസമയം മറ്റ് ഇന്ത്യന്‍ താരങ്ങളെ പോലെ വമ്പന്‍ പരസ്യ ബ്രാന്‍ഡുകളുടെയും ഭാഗമാണ് ശ്രേയസ്, ബോട്ട്, ഗൂഗിള്‍ പിക്സല്‍, അള്‍ട്രാ ഹ്യൂമന്‍, മാന്യവാര്‍, ഭാരത് പേ, ബ്രിട്ടാനിയ, ഫ്രെസ്ക ജ്യൂസ്, സിയറ്റ്, ഡ്രീം ഇലവന് പോലുള്ളവയുടെ പരസ്യത്തിലും ശ്രേയസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം മികച്ചൊരു കാര്‍ ശേഖരവും ശ്രേയസിനുണ്ട്. കാറുകളോട് വലിയ താല്പര്യവും താരത്തിനുണ്ട്.
ലമ്പോര്‍ഗിനി ഹ്യൂറക്കാന്, ഓഡി എസ്5, മെഴ്സിഡസ് എഎംജി ജി 63, ബിഎംഡബ്ല്യു, ഹ്യൂണ്ടായ് ഐ20 സ്പോര്‍ട്സ് എന്നിവ ശ്രേയസ്സിന്റെ കാര്‍ ശേഖരത്തിലുണ്ട്.ആഡംബര വീടും ശ്രേയസിനുണ്ട്. മുംബൈയിലെ അപ്പാര്‍ട്മെന്റില്‍ കുടുംബത്തോടൊപ്പമാണ് ശ്രേയസ് താമസിക്കുന്നത്. മുംബൈയിലെ ലോവര്‍ പാരല്‍ മേഖലയിലാണ് ഈ അപ്പാര്ട്മെന്റുള്ളത്. 2618 സ്ക്വയര്‍ ഫീറ്റിലാണ് ഈ വീടുള്ളത്. 11.80 കോടിയാണ് ഈ വീടിന്റെ വിപണി മൂല്യം.
-
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications