Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ക്രിക്കറ്റിലെ റണ്‍ മെഷീന്‍, ശുഭ്മാന്‍ ഗില്ലിന്റെ ആസ്തി ഇങ്ങനെ, ഐപിഎല്‍ പ്രതിഫലം ഇത്ര

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ റണ്‍ മെഷീനാണ് ശുഭ്മാന്‍ ഗില്‍. ഈ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് ആയിരം റണ്‍സിലേറെ താരം അടിച്ചെടുത്ത് കഴിഞ്ഞു. ഈ വര്‍ഷം ആയിരത്തിലേറെ റണ്‍സ് നേടിയ ഏക ക്രിക്കറ്റ് താരവും ഗില്ലാണ്. ഈ വര്‍ഷം അഞ്ചിലധികം അന്താരാഷ്ട്ര സെഞ്ച്വറികളുള്ള ഏക താരവും ഗില്‍ തന്നെയാണ്.

എന്നാല്‍ താരം ക്രിക്കറ്റില്‍ നിന്ന് സമ്പാദിക്കുന്നത് എന്നറിയാമോ? ഏകദിന ലോകകപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കെ ആരാധകരെല്ലാം ഇക്കാര്യം ചോദിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായി മാറിയ ഗില്ലിന്റെ ആസ്തിയും വരുമാനവുമെല്ലാം ഒന്ന് പരിശോധിക്കാം.ഐപിഎല്ലിലും, അതുപോലെ ഇന്ത്യന്‍ ക്രിക്കറ്റിലൂടെയും ശുഭ്മാന്‍ ഗില്ലിന് മികച്ച വരുമാനം ലഭിക്കുന്നുണ്ട്.

shubman-gill

ജിക്യു ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 32 കോടിയാണ് ഗില്ലിന്റെ ആസ്തി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായി വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഗില്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മൂന്ന് കാര്യങ്ങളിലൂടെയാണ് ഗില്ലിന് ഇത്രയും വലിയ സമ്പത്തുണ്ടാക്കാന്‍ സാധിച്ചത്. ആദ്യത്തേത് ഐപിഎല്ലിലെ പ്രതിഫലമാണ്. ബിസിസിഐ ഇന്ത്യക്ക് വേണ്ടി കളിക്കുന്നതില്‍ നല്‍കുന്ന ശമ്പളമാണ് രണ്ടാമത്തേത്.

വലിയ ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ നിന്നും അതുപോലെ ഗില്ലിന് പ്രതിഫലം ലഭിക്കുന്നുണ്ട്. കളത്തില്‍ നിന്ന് മാത്രമല്ല, കളത്തിന് പുറത്തും താരത്തിന് വരുമാനം കണ്ടെത്താന്‍ ഇത് സഹായിക്കും. ഇന്ത്യന്‍ ക്രിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍ വളര്‍ന്ന് വന്നത് ഐപിഎല്ലിലൂടെയാണ്. ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി ഗില്ലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് ഗില്‍ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്.

1.8 കോടി രൂപയായിരുന്നു കെകെആറില്‍ താരത്തിന് ലഭിച്ച പ്രതിഫലം. നാല് വര്‍ഷത്തോളം ഇതേ പ്രതിഫലമായിരുന്നു താരത്തിന് ലഭിച്ചത്. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സ് ഗില്ലിനെ വാങ്ങി. എട്ട കോടി രൂപയായിരുന്നു നല്‍കിയത്. 2023ല്‍ ഇതേ തുകയ്ക്ക് ഗില്ലിനെ ടീം നിലനിര്‍ത്തുകയും ചെയ്തു. ആറ് സീസണുകളില്‍ നിന്നായി 23.2 കോടിയാണ് താരം സമ്പാദിച്ചത്. ഇതിന് പുറമേ ബോണസുകളും അവാര്‍ഡുകളും ഗില്ലിന് ലഭിച്ചിട്ടുണ്ട്.

70 ലക്ഷം രൂപയാണ് ഗില്ലിന്റെ മാസ ശമ്പളം. അതുപോലെ കാറുകളുടെ വലിയൊരു കളക്ഷനും ഗില്ലിനുണ്ട്. റേഞ്ച് റോവര്‍ എസ്‌യുവി, മഹീന്ദ്ര ഥാര്‍, എന്നിവ താരത്തിന്റെ ശേഖരത്തിലെ വാഹനങ്ങളാണ്. ആഡംബര വീടും ഗില്ലിനുണ്ട്. പഞ്ചാബിലെ ഫിറോസ്പൂരിലാണ് ആഡംബര വീടുള്ളത്. ഇവിടെയാണ് താരം താമസിക്കുന്നത്.

ഗില്ലിന്റെ വീടിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ താരം പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ഈ വീടിന്റെ വില എത്രയാണെന്ന് അറിയില്ല. പക്ഷേ ഏറ്റവും വിലയുള്ള ഡീക്കോറുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ആധുനിക രീതിയിലുള്ള ഫര്‍ണിച്ചറുകള്‍ വരെ ഇതിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+