അടുത്ത കോലിയോ, സച്ചിനോ ആവാം, ഐപിഎല്ലിലെ ആ താരം ആരാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം
ദില്ലി: ഐപിഎല്ലിലും ഇന്ത്യന്‍ ക്രിക്കറ്റിലും പുതിയൊരു ഇതിഹാസ താരം പിറക്കാന്‍ പോവുകയാണെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറിനോളമോ, വിരാട് കോലിക്കൊപ്പമോ ആ താരം എത്തുമെന്നാണ് ഉത്തപ്പയുടെ പ്രവചനം. ഗുജരാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്ലാണ് ആ താരം.
അതേസമയം ഗുജറാത്ത് ടൈറ്റന്‍സ് ഗംഭീര പ്രകടനമാണ് ഐപിഎല്ലില്‍ കാഴ്ച്ചവെക്കുന്നത്. ഈ സീസണില്‍ അവരാണ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ളത്. ഗില്ലിന്റെ മികവാണ് അതിന് പ്രധാന കാരണം. ഈ സീസണില്‍ 13 കളിയില്‍ നിന്ന് ഗില്‍ ഇതിനോടകം 576 റണ്‍സാണ് നേടിയിരിക്കുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് താരം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഗില്‍ തന്റെ ആദ്യ ഏകദിന സെഞ്ച്വറി നേടിയത്. പിന്നീട് ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയും ഗില്‍ നേടിയിരുന്നു. എന്നാല്‍ അതൊന്നും ഗില്ലിനെ താരമാക്കിയിരുന്നില്ല. 2023ലെ മിന്നും ഫോമാണ് ഗില്ലിനെ കോലിയുമായി താരതമ്യം ചെയ്യാന്‍ കാരണമായത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആറ് സെഞ്ച്വറികളാണ് വിവിധ പരമ്പരകളിലായി ഗില്‍ നേടിയത്. ഇതില്‍ മൂന്നെണ്ണം ഏകദിനത്തിലാണ് പിറന്നത്. ന്യൂസിലന്‍ഡിനെതിരെ നേടിയ ഇരട്ട സെഞ്ച്വറിയുംഇതില്‍ വരും. ഒരു സെഞ്ച്വറി ടി20യിലും ഗില്‍ നേടിയിരുന്നു. ഒരിന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന കോലിയുടെ റെക്കോര്‍ഡും ഇതിനിടെ ഗില്‍ തകര്‍ത്തിരുന്നു.
ഐപിഎല്ലിന്റെ കഴിഞ്ഞ കുറച്ച് സീസണുകളിലായി ഗംഭീര ഫോണിലാണ് താരം. ഹൈദരാബാദിനെതിരെ 58 പന്തിലായിരുന്നു സെഞ്ച്വറി. ഈ സീസണില്‍ നാല് അര്‍ധ സെഞ്ച്വറി പ്രകടനവും ഗില്ലില്‍ നിന്നുണ്ടായിട്ടുണ്ട്. ഇന്ത്യക്ക് അടുത്ത കോലിയോ സച്ചിന്‍ ടെണ്ടുല്‍ക്കറോ ആണ് ലഭിച്ചിരിക്കുന്നതെന്ന് റോബിന്‍ ഉത്തപ്പ പറയുന്നു.
ആ തലത്തിലേക്ക് ഉയരാനുള്ള എല്ലാ മികവും ശുഭ്മാന്‍ ഗില്ലിനുണ്ട്. അത്രയ്ക്കും മികവുറ്റ ക്രിക്കറ്റ് താരമാണ് ഗില്‍. അതിഗംഭീര ഫോമിലാണ് ഗില്‍ കളിക്കുന്നതെന്നും ഉത്തപ്പ ചൂണ്ടിക്കാണിച്ചു. യശസ്വി ജെയ്‌സ്വാളിനെ കുറിച്ചും ഈ ഘട്ടത്തില്‍ പറയണം. ഗില്ലിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റില്‍ അറിയപ്പെടാന്‍ പോകുന്ന രണ്ട് കാര്യങ്ങളാണ് ഇരുവരും എന്ന് ഉത്തപ്പ പറഞ്ഞു.
ഏകദിന ലോകകപ്പിലേക്ക് യശസ്വി ജെയ്‌സ്വാളിനെ ഇപ്പോള്‍ കൊണ്ടുവരുന്നതിനോട് യോജിപ്പില്ലെന്ന് ഉത്തപ്പ പറയുന്നു. ജെയ്‌സ്വാള്‍ വന്നാല്‍ അത് ഇന്ത്യയുടെ പദ്ധതികളെ എല്ലാം തെറ്റിക്കും. ലോകകപ്പ് ഏറ്റവും അടുത്തെത്തി കഴിഞ്ഞു. എന്നാല്‍ ലോകകപ്പിന് ശേഷമുള്ള സെലക്ഷന്‍ പ്ലാനിംഗിനായി യശസ്വിയെ ഉള്‍പ്പെടുത്താമെന്നും ഉത്തപ്പ പറഞ്ഞു.
പരിചയസമ്പത്തുള്ള താരങ്ങളുമായി ലോകകപ്പ് കളിക്കുന്നതാണ് നല്ലതാണ്. മുഴുവനായി ഒരു മാറ്റമുണ്ടായാല്‍ അത് ടീം ലൈനപ്പിനെ തന്നെ ബാധിക്കും. ഫോം എന്നത് താല്‍ക്കാലികമായ കാര്യമാണ്. ലോകകപ്പിന് ശേഷം മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ലോകകപ്പിന് മുമ്പ് ബുംറ ഫിറ്റാവുമെന്ന് കരുതാം. കെഎല്‍ രാഹുലും, പന്തും വരേണ്ടതുണ്ട്. പരിക്ക് ടീമിന് പ്രശ്‌നമാണെന്നും ഉത്തപ്പ പറഞ്ഞു.












Click it and Unblock the Notifications