ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നയായ വനിതാ ക്രിക്കറ്റര്‍..! സ്മൃതി മന്ദാനയുടെ ആസ്തി എത്രയെന്നറിയാമോ?
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ നിലവിലെ വൈസ് ക്യാപ്റ്റനും വുമണ്‍ പ്രീമിയര്‍ ലീഗിലെ ആര്‍ സി ബിയുടെ ക്യാപ്റ്റനുമാണ് സ്മൃതി മന്ദാന. മിതാലി രാജിനും നിലവിലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും ശേഷം ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ടി 20യില്‍ രണ്ടാമത്തെ റണ്‍വേട്ടക്കാരിയുമാണ് സ്മൃതി മന്ദാന. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വനിതാ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് അവര്‍.
2013 ല്‍ ബംഗ്ലാദേശിനെതിരെ തന്റെ ടി 20 മത്സരം കളിച്ചാണ് അവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2018 ലും 2021 ലും ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ സ്മൃതി മന്ദാന നേടിയിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ വനിതാ ടീമില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് സ്മൃതി മന്ദാന. താരത്തിന്റെ ആസ്തി, പ്രതിഫലം എന്നിവ പരിശോധിക്കാം.

2024 ലെ കണക്ക് അനുസരിച്ച് സ്മൃതി മന്ദാനയ്ക്ക് ഏകദേശം 4 ദശലക്ഷം ഡോളര്‍ ആസ്തിയുണ്ട്, അതായത് ഏകദേശം 33 കോടി ഇന്ത്യന്‍ രൂപ. ബി സി സി ഐ കരാര്‍, അന്താരാഷ്ട്ര മത്സരങ്ങളിലെ മാച്ച് ഫീസ്, ഫ്രാഞ്ചൈസി അധിഷ്ഠിത ലീഗുകളായ ഡബ്ല്യുപിഎല്‍, ഡബ്ല്യുബിബിഎല്‍, ഹണ്ട്രഡ് എന്നിവയിലൂടെയാണ് സ്മൃതി മന്ദാന തന്റെ വരുമാനം കണ്ടെത്തുന്നത്. പ്രതിവര്‍ഷം ബി സി സി ഐയുമായുള്ള കരാറിലൂടെ 50 ലക്ഷം രൂപയാണ് മന്ദാന നേടുന്നത്.
ഐ പി എല്ലിലൂടെ ഓരോ വര്‍ഷവും 3.2 കോടി രൂപയും ലഭിക്കും. കൂടാതെ ഓരോ ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയ്ക്ക് യഥാക്രമം 15 ലക്ഷം, 6 ലക്ഷം, 3 ലക്ഷം രൂപ എന്നിങ്ങനെയും ലഭിക്കും. സ്മൃതി മന്ദാന ലോകത്തിലെ ഏറ്റവും സമ്പന്നരായ നാലാമത്തെ വനിതാ ക്രിക്കറ്റ് താരമാണ്. രാജ്യത്തെ സജീവ വനിതാ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും സമ്പന്നയുമാണ് സ്മൃതി മന്ദാന.
നൈക്ക്, ബാറ്റ, ഗുവി, ഹീറോ മോട്ടോകോര്‍പ്പ്, ബൂസ്റ്റ്, ഹ്യുണ്ടായ്, ഇക്വിറ്റാസ് ബാങ്ക്, ഗാര്‍ണിയര്‍, റെഡ് ബുള്‍, മാസ്റ്റര്‍കാര്‍ഡ്, സ്‌പെക്റ്റാകോം, ബിഎഎസ്, ഐടിസി വിവല്‍, അല്‍കോണ്‍ ലബോറട്ടറീസ്, ആംസ്ട്രാഡ് ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി ബ്രാന്‍ഡുകളുമായുള്ള സഹകരണത്തോടെ കോടികളാണ് സ്മൃതി മന്ദാന സമ്പാദിക്കുന്നത്. 2018-ല്‍ ബാറ്റ തങ്ങളുടെ 'പവര്‍' സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറായി താരത്തെ നിയമിച്ചിരുന്നു.
കൂടാതെ സ്മൃതിക്ക് ജന്മനാട്ടില്‍ എസ്എം 18 കഫേ ഒരു റസ്റ്റോറന്റും ഉണ്ട്. ഡല്‍ഹിയിലും മുംബൈയിലുമായി രണ്ട് പോഷ് അപ്പാര്‍ട്ടുമെന്റുകളും മന്ദാനയ്ക്ക് സ്വന്തമായുണ്ട്. ഹ്യുണ്ടായ് ക്രെറ്റ, മാരുതി സ്വിഫ്റ്റ് ഡിസയര്‍ തുടങ്ങിയ കാറുകള്‍ സ്മൃതിക്കുണ്ട്. വൈകാതെ തന്നെ ഔഡി, ബിഎംഡബ്ല്യു കാറുകള്‍ സ്വന്തമാക്കാനും താരം പദ്ധതിയിടുന്നുണ്ട്. സാംഗ്ലിയില്‍ എല്ലാ സൗകര്യങ്ങളുമുള്ള ഒരു ആഡംബര വീട്ടിലാണ് സ്മൃതി മന്ദാന കുടുംബത്തോടൊപ്പം താമസിക്കുന്നത്.












Click it and Unblock the Notifications