എന്ത് വിധിയിത്...; തകര്‍ന്നടിഞ്ഞ് ടീം ഇന്ത്യ; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം!
ന്യൂസിലാന്റിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 46 റണ്‍സിന് പുറത്തായതിന് പിന്നാലെ ടീം ഇന്ത്യയ്‌ക്കെതിരെ കനത്ത ട്രോള്‍ മഴ. സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് കൊണ്ടുള്ള മീമുകള്‍ നിറയുകയാണ്. ഹോം ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ന്യൂസിലന്റിനെതിരെ ഇന്ന് കുറിച്ചത്. 1987-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 75 റണ്‍സാണ് ടീം ഇന്ത്യയുടെ ഇതിന് മുന്‍പത്തെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.
ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റ് പുരോഗമിക്കുന്നത്. നനഞ്ഞ പിച്ചും കിവി ബൗളര്‍മാരുടെ മികച്ച പ്രകടനവും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ 31.1 ഓവറില്‍ കൂടാരം കയറ്റി. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നന്നായി പാടുപെട്ടു. അഞ്ച് പേരാണ് അക്കൗണ്ട് ബോര്‍ഡ് തുറക്കും മുന്‍പ് പുറത്തായത്.

49 പന്തില്‍ 20 റണ്‍സ് നേടിയ ഋഷഭ് പന്താണ് ടോപ് സ്‌കോറര്‍. യശസ്വി ജയ്സ്വാളാണ് (13) പന്തിനെ കൂടാതെ രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സ്മാന്‍. മാറ്റ് ഹെന്റി (5/15), വില്യം ഒറൂര്‍ക്ക് (4/22), ടിം സൗത്തി (1/8) എന്നിവരാണ് പുകള്‍പെറ്റ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ എറിഞ്ഞോടിച്ചത്. ആദ്യ സെഷനില്‍ 34 റണ്‍സ് മാത്രം എടുക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടമായത്.
രണ്ടാം സെഷനില്‍ ഇന്ത്യക്ക് ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ നഷ്ടമായത് വെറും 12 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെയാണ്. അതേസമയം ബോളിവുഡ് സിനിമകളിലെ രസകരമായ മീമുകളുമായി സോഷ്യല്‍ മീഡിയ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് തകര്‍ച്ച ആഘോഷമാക്കുകയാണ്. നിരനിരയായി പോകുന്ന താറാവുകളുടെ ചിത്രങ്ങളാണ് പലരും വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്.
Indian cricket team batting lineup#INDvsNZ pic.twitter.com/0s55ax6kdr
— Xavier Uncle (@xavierunclelite) October 17, 2024
ടോസ് നേടിയിട്ടും ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹിത് ശര്‍മ്മയുടെ തീരുമാനത്തേയും പലരും ചോദ്യം ചെയ്യുന്നുണ്ട്. കളി തുടങ്ങി ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ടിം സൗത്തി തുടങ്ങി വെച്ച വിക്കറ്റ് വേട്ട വില്യം ഒ റൂര്‍ക്കും മാറ്റ് ഹെന്റിയും പൂര്‍ത്തിയാക്കുകയായിരുന്നു. വിരാട് കോലി, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍ എന്നീ അഞ്ച് താരങ്ങള്‍ ഡക്കിന് പുറത്തായി.
ഓള്‍റൗണ്ടര്‍മാരായ ജഡേജയ്ക്കും അശ്വിനും ഇന്നിംഗ്സ് സ്ഥിരപ്പെടുത്താനായില്ല. ഋഷഭ് പന്ത് പൊരുതുമെന്ന് തോന്നിപ്പിച്ചെങ്കിലും കിവി ബൗളര്‍മാരുടെ ശൗര്യത്തിന് മുന്നില്‍ മറുപടിയുണ്ടായില്ല.












Click it and Unblock the Notifications