ക്രിക്കറ്റില്‍ മാത്രമല്ല, സമ്പത്തിലും ദാദ തന്നെ; ഗാംഗുലിയുടെ ആസ്തി കേട്ടോ, വീടിന്റെ വില തന്നെ കോടികള്‍!!
സൗരവ് ഗാംഗുലിക്ക് ഇന്ത്യന്‍ ക്രിക്കറ്റില്‍ അനിഷേധ്യമായ സ്ഥാനമാണ് ഉള്ളത്. കോഴവിവാദത്തില്‍ അകപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റിനെ ഇന്നത്തെ നിലയില്‍ പരിവര്‍ത്തനം ചെയ്തതില്‍ സൗരവ് ഗാംഗുലി എന്ന ക്യാപ്റ്റന് വലിയ പങ്കാണ് ഉള്ളത്. ഗാംഗുലിക്ക് കീഴില്‍ ആണ് ഇന്ത്യ വിദേശ മണ്ണിലും പരമ്പര ജയങ്ങള്‍ നേടുന്നത് സ്ഥിരമാക്കുന്നത്. സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, കുംബ്ലെ എന്നിവരെ നയിക്കുകയും സെവാഗ്, ഹര്‍ഭജന്‍, യുവരാജ്, കൈഫ്, ധോണി എന്നിവരെ വാര്‍ത്തെടുക്കുകയും ചെയ്തതില്‍ ഗാംഗുലിക്ക് വലിയ പങ്കുണ്ട്.
ദാദ, കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഗാംഗുലി വിരമിച്ചതിന് ശേഷവും ക്രിക്കറ്റില്‍ സജീവമായിരുന്നു. കമന്റേറ്റര്‍, ബിസിസിഐ പ്രസിഡന്റ്, ഐപിഎല്‍ ടീമിന്റെ ഉപദേശകന്‍ എന്നീ നിലകളില്‍ സജീവമാണ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ അതിസമ്പന്നനായ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. 2023 വരെ ഗാംഗുലിയുടെ ആസ്തി എത്രയാണ് എന്ന് നോക്കാം.

സൗരവ് ഗാംഗുലിയുടെ മൊത്തം ആസ്തി 85 മില്യണ്‍ ഡോളര്‍ ആണെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം 700 കോടി രൂപ! അദ്ദേഹത്തിന്റെ വരുമാനത്തിന്റെയും ആസ്തിയുടെയും ഭൂരിഭാഗവും ക്രിക്കറ്റില്‍ നിന്നാണ്. ഗാംഗുലിയുടെ ബ്രാന്‍ഡ് മൂല്യവും വളരെ ഉയര്‍ന്നതാണ്. കമന്റേറ്ററെന്ന നിലയില്‍ വിവിധ അന്താരാഷ്ട്ര, ദേശീയ ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് അദ്ദേഹം വലിയൊരു തുക സമ്പാദിക്കുന്നു.
വന്‍ തുക ഈടാക്കുന്ന ഒന്നിലധികം ബ്രാന്‍ഡുകളുമായും അദ്ദേഹം സഹകരിക്കുന്നു. ജെഎസ്ഡബ്ല്യു സിമന്റ്, അജന്ത ഷൂസ്, മൈ 11 സര്‍ക്കിള്‍, ടാറ്റ ടെറ്റ്‌ലി, അസിലാര്‍ ലെന്‍സ്, സെന്‍കോ ഗോള്‍ഡ് തുടങ്ങിയ നിരവധി കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറാണ് ഗാംഗുലി. ഗൗതം അദാനി ഗ്രൂപ്പിന്റെ ഫോര്‍ച്യൂണ്‍ ഓയിലുമായും സൗരവ് ഗാംഗുലി സഹകരിക്കുന്നുണ്ട്. ഇത്തരം ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകളില്‍ നിന്ന് അദ്ദേഹം എല്ലാ വര്‍ഷവും കോടികള്‍ സമ്പാദിക്കുന്നു.
ഇതിനുപുറമെ ഐ എസ് എല്‍ ടീമായ അത്ലറ്റിക്കോ - ഡി കൊല്‍ക്കത്തയുടെ സഹ ഉടമയാണ് ഗാംഗുലി. സൗരവ് ഗാംഗുലിയുടെ ആസ്തി വരും വര്‍ഷങ്ങളില്‍ 60% വര്‍ധിക്കുമെന്നും അദ്ദേഹത്തിന്റെ വരുമാനത്തിലും വളര്‍ച്ചയുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു. ഒരു മാസം എട്ട് കോടിയോളം രൂപയാണ് ഗാംഗുലി സമ്പാദിക്കുന്നത്. പ്യൂമ, ഡിടിഡിസി തുടങ്ങിയവയുമായുള്ള സഹകരണത്തില്‍ വര്‍ഷം രണ്ട് കോടിയോളം രൂപ ലഭിക്കുന്നുണ്ട്.
2009-ല്‍ കൊല്‍ക്കത്തയില്‍ ഒരു ആഡംബര വീട് ഗാംഗുലി സ്വന്തമാക്കിയിരുന്നു. ഏഴ് കോടി രൂപയാണ് ഇതിന്റെ വില. രാജ്യത്തുടനീളമുള്ള ഒന്നിലധികം റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. സൗരവ് ഗാംഗുലിയുടെ കാര്‍ കളക്ഷനും എല്ലാവരേയും അമ്പരപ്പിക്കും. ഔഡി, ബിഎംഡബ്ല്യു, മെഴ്സിഡസ് ബെന്‍സ് എന്നിവയാണ് അദ്ദേഹത്തിന്റെ കൈവശമുള്ള ചില ആഡംബര കാറുകള്‍.












Click it and Unblock the Notifications