കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: ഐപിഎല്ലോ? അതുക്കുംമേലെ ദക്ഷിണാഫ്രിക്ക, റബാഡ ആദ്യ മല്‍സരങ്ങള്‍ക്കില്ല

ഡല്‍ഹിയുടെ താരമാണ് റബാഡ

Google Oneindia Malayalam News

ഐപിഎല്ലിന്റെ പുതിയ സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ കാഗിസോ റബാഡയുടെ സേവനം ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ലഭിക്കില്ല. ഐപിഎല്ലിനേക്കാള്‍ തനിക്കു പ്രധാന ദേശീയ ടീമാണെന്നും ഇതു കാരമാണ് തുടക്കത്തിലെ മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പാകിസ്താനെതിരായ ദക്ഷിണാഫ്രിക്കയുടെ പരമ്പര ഏപ്രില്‍ 16നാണ് അവസാനിക്കുന്നത്. എന്നാല്‍ ഐപിഎല്‍ രണ്ടാം വാരം തുടങ്ങുമെന്നാണ് സൂചനകള്‍.

1

റബാഡ മാത്രമല്ല ഡിസി ടീമിലെ ടീമംഗയ ആന്റിച്ച് നോര്‍ക്കിയ, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫാഫ് ഡുപ്ലെസി, മുംബൈ ഇന്ത്യന്‍സിന്റെ ക്വിന്റണ്‍ ഡികോക്ക്, രാജസ്ഥാന്‍ റോയല്‍സിന്റെ ഡേവിഡ് മില്ലര്‍ എന്നിവരും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഭാഗമായതിനാല്‍ ഐപിഎല്ലിലെ തുടക്കത്തിലെ ചില മല്‍സരങ്ങള്‍ക്കുണ്ടാവില്ല.

റബാഡയുടെ അഭാവം കഴിഞ്ഞ സീസണിലെ റണ്ണറപ്പുകള്‍ കൂടിയായ ഡിസിക്ക് കനത്ത തിരിച്ചടിയാവും. കാരണം കഴിഞ്ഞ രണ്ടു സീസണുകളിലും കൂടുതല്‍ വിക്കറ്റുകളെടുത്ത് പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. റബാഡയെക്കൂടാതെ നോര്‍ക്കിയയും കഴിഞ്ഞ സീസണില്‍ ഡിസിക്കായി ഉജ്ജ്വല പ്രകടനം നടത്തിയിരുന്നു. പേസ് ബൗളിങിന്റെ കുന്തമുനയായ രണ്ടു പേരില്ലാതെ ഡിസിക്ക് ആദ്യത്തെ കുറച്ച് മല്‍സരങ്ങള്‍ ഇതോടെ കളിക്കേണ്ടി വരും.

ഏപ്രില്‍ രണ്ടു മുതലാണ് പാക് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്. നിശ്ചിത ഓവര്‍ പരമ്പരയിലാണ് ഇരുവരും കളിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളുള്ളതിനാല്‍ തന്നെ ദേശീയ ടീമിന്റെ മല്‍സരം കഴിഞ്ഞെത്തിയാലും ഉടന്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കു തങ്ങളുടെ ടീമിനൊപ്പം ചേരാന്‍ കഴിയില്ല. നിര്‍ബന്ധിത ക്വാറന്റീന്‍ കാലാവധിക്കു ശേഷം മാത്രമേ ഇവര്‍ക്ക് ടീമിന്റെ ഭാഗമാവാന്‍ കഴിയൂ. പാകിസ്താനെതിരായ പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിക്കുന്നവര്‍ക്കു ഐപിഎല്ലില്‍ ചുരുങ്ങിയത് ആദ്യത്തെ രണ്ടാഴ്ചയെങ്കിലും പുറത്തിരിക്കേണ്ടി വരും.

2

സാധാരണയായി പല ക്രിക്കറ്റ് ബോര്‍ഡുകളും തങ്ങളുടെ താരങ്ങള്‍ക്കു ദേശീയ ടീമിന്റെ മല്‍സരമുണ്ടെങ്കിലും ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നല്‍കാറുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുകയെന്നതാണ് തനിക്കു ഏറ്റവും മുഖ്യമെന്നു റബാഡ വ്യക്തമാക്കി. രാജ്യമാണ് പ്രധാനം. ഐപിഎല്‍ തുടങ്ങുന്ന അതേ സമയത്തു തന്നെ പാകിസ്താനെതിരായ പരമ്പര ഷെഡ്യൂള്‍ ചെയ്യുകയാണെങ്കില്‍ എനിക്കു ഒരാഴ്ച കളിക്കാനായേക്കില്ല. ഇന്ത്യയിലെ എന്റെ വീടാണ് ഡല്‍ഹി. പക്ഷെ ദേശീയ ടീമിന്റെ ഡ്യൂട്ടിക്കാണ് മുന്‍ഗണനയെന്നും റബാഡ പറഞ്ഞു.

2017ലാണ് റബാഡ ഡിസിയിലെത്തിയത്. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ പിന്നീട് ടീമിന്റെ പേസാക്രമണത്തിന്‍െ കടിഞ്ഞാണ്‍ അദ്ദേഹം ഏറ്റെടുത്തു.. 2018ലെ മെഗാ താരലേലത്തില്‍ 4.2 കോടി നല്‍കി റൈറ്റ് ടു മാച്ച് കാര്‍ഡ് വഴങ്ങി പേസറെ ഡിസി നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ സീസണില്‍ 17 മല്‍സരങ്ങൡ രണ്ടു തവണ നാലു വിക്കറ്റ് നേട്ടമുള്‍പ്പെടെ 30 വിക്കറ്റുകള്‍ കൊയ്താണ് റബാഡ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായത്. 22 വിക്കറ്റുകളുമായി നോര്‍ക്കിയ റബാഡയ്ക്കു പറ്റിയ പങ്കാളിയാവുകയും ചെയ്തിരുന്നു.

English summary
South africa first preference than IPL, Kagiso rabada confirms he will miss start of the season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X