Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാനും ബ്രാഹ്മണൻ'; വിവാദ പരാമർശത്തിൽ സുരേഷ് റെയ്നയ്ക്കെതിരെ ട്രോൾ മഴ

ഇന്ത്യൻ പ്രീമിയർ ലീഗിൽ വർഷങ്ങളായി ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായ റെയ്നയെ ചിന്നത്തലയെന്നാണ് ആരാധകർ വിളിക്കുന്നത്.

ചെന്നൈ: മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയുടെ പരാമർശം വിവാദത്തിൽ. തമിഴ്നാട് പ്രീമിയർ ലീഗിനിടെയാണ് അതിഥിയായി എത്തിയ സുരേഷ് റെയ്ന താനും ബ്രാഹ്മണനാണെന്ന് പറഞ്ഞത്. അതുകൊണ്ട് തന്നെ തമിഴ്നാട്ടിലെ സംസ്കാരം ഇടപ്പെടുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ സമൂഹമാധ്യമങ്ങളിൽ പല ചർച്ചകൾക്കും ഇത് വഴിവെച്ചു. താരത്തിനെതിരെ ട്രോളുകളും നിറയുകയാണ്.

Suresh Raina

സംഭവം ഇങ്ങനെ ലൈക്ക കോവയ് കിങ്സും സേലം സ്പാര്‍ടാന്‍സും തമ്മിലായിരുന്നു പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരം. മത്സരത്തിൽ അതിഥിയായെത്തിയ സുരേഷ് റെയ്നയോടെ ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ എങ്ങനെ സ്വീകരിക്കുന്നുവെന്ന് കമന്റേറ്റർമാരിൽ ഒരാൾ ചോദിച്ചു. ഇതിന് മറുപടിയായിട്ടാണ് "ഞാനും ബ്രാഹ്മണനാണ്, 2004 മുതല്‍ ചെന്നൈക്കായി കളിക്കുന്നു. ഞാന്‍ ഇവിടുത്തെ സംസ്കാരം ഇഷ്ടപ്പെടുന്നു." എന്ന് റെയ്ന പറഞ്ഞത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ വർഷങ്ങളായി ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായ റെയ്നയെ ചിന്നത്തലയെന്നാണ് ആരാധകർ വിളിക്കുന്നത്. തമിഴ് ചാനലുകളുടെ അവാർഡ്ദാന ചടങ്ങിലടക്കം മുൻപും താരം അതിഥിയായി എത്തിയിട്ടുണ്ട്. തമിഴ്‌നാട് സ്‌റ്റൈലില്‍ വസ്ത്രം ധരിച്ച് പൊതു പരിപാടികളില്‍ എത്തിയിട്ടുണ്ട്. മുപ്പത്തിനാലുകാരനായ റെയ്‌ന 2020-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

അതേസമയം തമിഴ്നാട് താരങ്ങളെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. 'സഹതാരങ്ങളെയെല്ലാം എനിക്കിഷ്ടമാണ്. അനിരുദ്ധ് ശ്രീകാന്ത്, സുബ്രമണ്യന്‍ ബദ്രിനാഥ്, ലക്ഷ്മിപതി ബാലാജി എന്നിവരുടേ കൂടെ ഞാന്‍ കളിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഒരുപാട് നല്ല കാര്യങ്ങള്‍ പഠിക്കാനായി. ചെന്നൈ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു. കൂടുതല്‍ മത്സരങ്ങള്‍ ഇനിയും കളിക്കാനാകുമെന്നാണ് പ്രതീക്ഷ.' റെയ്ന പറഞ്ഞു.

Recommended Video

cmsvideo
    PM Modi calls vaccinated people 'Bahubali'

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+