ക്യാപ്റ്റന്റെ വാര്‍ത്താസമ്മേളനത്തിനെത്തിയത് 2 മാധ്യമപ്രവര്‍ത്തകര്‍, സൂര്യകുമാറിന്റെ മറുപടി വൈറല്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീം മൊത്തത്തില്‍ ലോകകപ്പ് തോറ്റതിന്റെ ക്ഷീണത്തിലാണ്. എന്നാല്‍ തോല്‍വിയുടെ ആഘാതം മാറും മുമ്പേ ഇന്ത്യക്ക് നേരിടാനുള്ളത് ഓസീസിനെ തന്നെയാണ്. ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഇന്ത്യയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. വിരാട് കോലിയും, രോഹിത് ശര്‍മയും പോലുള്ള പ്രമുഖ താരങ്ങളൊന്നും കളിക്കുന്നില്ല. ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കുമാണ്.
പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡുമില്ല. പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സൂര്യകുമാറിനെ ഇന്ന് ഏറ്റവും ഞെട്ടിച്ചിരിക്കുന്നത് വാര്‍ത്താസമ്മേളനമാണ്. തീര്‍ത്തും അപ്രതീക്ഷിതമായ കാര്യമാണ് വാര്‍ത്താസമ്മേളനത്തില്‍ നടന്നത്. വാര്‍ത്താസമ്മേളനത്തിന് ആകെ എത്തിയത് രണ്ട് മാധ്യമപ്രവര്‍ത്തകരാണ്. ആരായാലും ഞെട്ടിപ്പോകും ഇങ്ങനെ സംഭവിച്ചാല്‍.

ഇന്ത്യന്‍ ടീം ക്യാപ്റ്റന്റെ വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ ഏറ്റവും നന്നായി കവര്‍ ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ നടക്കുന്ന മത്സരമായത് കൊണ്ട് വലിയ ആവേശമേ ഈ പരമ്പരയ്ക്കും ക്യാപ്റ്റന്റെ വാര്‍ത്താസമ്മേളനത്തിനും ഇല്ലായിരുന്നു. വിശാഖപട്ടണത്താണ് മത്സരം നടക്കുന്നത്. സൂര്യകുമാര്‍ ആകെ രണ്ട് പേര്‍ മാത്രമേ വന്നിട്ടുള്ളൂ എന്ന രീതിയില്‍ ഇവര്‍ക്കിടയിലേക്ക് സൂക്ഷിച്ച് നോക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തിന് ചിരിച്ച് കൊണ്ടാണ് സൂര്യ എത്തിയത്. തുടര്‍ന്ന് രണ്ട് പേരോ എന്ന് ചോദിക്കുകയും ചെയ്തു.
സൂര്യയുടെ ചിരി അപ്പോള്‍ തന്നെ ഇല്ലാതാവുന്നതും കാണാം. അതേസമയം നാല് മിനുട്ട് മാത്രമാണ് വാര്‍ത്താസമ്മേളനം നീണ്ടുനിന്നത്. ഈ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ഒന്നിലധികം തവണ ചോദ്യങ്ങള്‍ സൂര്യകുമാറിനോട് ചോദിക്കുകയായിരുന്നു. അതേസമയം ഇന്ത്യയും ഓസീസും ജൂനിയര്‍ ടീമുകളുമായിട്ടാണ് കളിക്കുന്നത്.
അവരുടെ ക്യാപ്‌റന്‍ പാറ്റ് കമ്മിന്‍സ് നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. യുവനിരയുള്ള ടീം ഭയമില്ലാതെ കളിക്കണമെന്ന് സൂര്യകുമാര്‍ പറഞ്ഞു. സ്വാര്‍ത്ഥതയില്ലാതെ കളിക്കാനാണ് ശ്രമിക്കേണ്ടത്. വ്യക്തിഗത നേട്ടങ്ങള്‍ക്കല്ല ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ടീമിനാണ് മുന്‍ഗണന. ടീമിന്റെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി കളിക്കണമെന്നും സൂര്യകുമാര്‍ പറഞ്ഞു.
ഇപ്പോഴത്തെ ടീമിലെ താരങ്ങള്‍ക്കൊപ്പം ഐപിഎല്ലില്‍ ധാരാളം കളിച്ചിട്ടുണ്ട്. അതുപോലെ ടി20യില്‍ ഇന്ത്യക്കായും കളിച്ചിട്ടുണ്ട്. എന്റെ താല്‍പര്യങ്ങള്‍ എന്താണെന്ന് ടീമിലുള്ളവര്‍ക്ക് അരിയാം. ഞാനെങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അറിയാം. അവരുമായി ആശയവിനിമയം പങ്കിടുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
അതേസമയം ടീമില്‍ റിതുരാജ് ഗെയ്ക്വാദാണ് വൈസ് ക്യാപ്റ്റന്‍. ഇഷാന്‍ കിഷന്‍, യശസ്വി ജെയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍ പോലുള്ള യുവ താരങ്ങളും ടീമിലുണ്ട്. ജസ്പ്രീത് ബുംറ അടക്കമുള്ള താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications