തകര്‍പ്പന്‍ സെഞ്ച്വറി, ഒപ്പം തകര്‍ന്നത് കോലിയുടെ വമ്പന്‍ റെക്കോഡും..! സൂപ്പര്‍ 'സ്‌കൈ'
ജോഹന്നാസ്ബര്‍ഗ്: സമീപകാല ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് താന്‍ എന്ന് വീണ്ടും തെളിയിച്ച് സൂര്യകുമാര്‍ യാദവ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി 20യില്‍ മിന്നും സെഞ്ച്വറി കുറിച്ച സൂര്യകുമാര്‍ യാദവ് ഒരുപിടി റെക്കോഡുകള്‍ കൂടിയാണ് സ്വന്തമാക്കിയത്. 55 പന്തില്‍ 7 ഫോറും 8 സിക്‌സും പറത്തിയാണ് സ്‌കൈ മൂന്നക്ക സ്‌കോറില്‍ എത്തിയത്.
സാവധാനം തുടങ്ങി പിന്നീട് വിശ്വരൂപം പൂണ്ട സൂര്യകുമാര്‍ യാദവാണ് ജോഹന്നാസ്ബര്‍ഗില്‍ ഇന്ന് നിറഞ്ഞാടിയത്. ആദ്യ 50 32 പന്തെടുത്ത സൂര്യകുമാര്‍ യാദവ് അവസാന 50 ലേക്ക് വെറും 23 പന്ത് മാത്രമെ എടുത്തുള്ളൂ. ടി 20 യിലെ നാലാം സെഞ്ച്വറിയാണ് സൂര്യകുമാര്‍ യാദവ് കുറിച്ചത്. ഇതോടെ അന്താരാഷ്ട്ര ടി 20 യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം എന്ന റെക്കോഡില്‍ രോഹിത് ശര്‍മ്മയ്ക്കും ഗ്ലെന്‍ മാക്സ്വെല്ലിനും ഒപ്പമെത്തിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്.

ടി 20യില്‍ വിരാട് കോലിയുടെ ഒരു റെക്കോഡ് തകര്‍ക്കാനും സൂര്യകുമാര്‍ യാദവിനായി. ടി 20 യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന കോലിയുടെ റെക്കോഡാണ് സൂര്യകുമാര്‍ യാദവ് തകര്‍ത്തത്. ടി 20യില്‍ വിരാട് കോലി 117 സിക്സുകള്‍ ആണ് നേടിയത്. 115 മത്സരങ്ങളില്‍ നിന്നാണ് കോലി 117 സിക്‌സുകള്‍ നേടിയത്. എന്നാല്‍ ഈ റെക്കോഡ് തകര്‍ക്കാന്‍ സ്‌കൈയ്ക്ക് വെറും 58 മത്സരങ്ങളെ വേണ്ടി വന്നുള്ളൂ.
നിലവില്‍ ടി 20യില്‍ സൂര്യകുമാര്‍ യാദവിന്റെ പേരില്‍ 118 സിക്‌സുകളുണ്ട്. രോഹിത് ശര്‍മ്മ മാത്രമാണ് സൂര്യകുമാര്‍ യാദവിന് മുന്നിലുള്ളത്. 140 ഇന്നിംഗ്സുകളില്‍ നിന്ന് 182 സിക്സുകളാണ് രോഹിത് നേടിയത്. കെ എല്‍ രാഹുല്‍ (99), യുവരാജ് സിംഗ് (74) എന്നിവരാണ് ടി 20 യില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയവരുടെ പട്ടികയിലെ ആദ്യ അഞ്ിലുള്ള മറ്റുള്ളവര്‍.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യില്‍ സൂര്യകുമാര്‍ യാദവ് അര്‍ധസെഞ്ചുറി നേടിയിരുന്നു. ഇതോടെ ക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ ജന്മനാട്ടില്‍ ടി20യില്‍ അര്‍ധസെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ നായകനായി അദ്ദേഹം മാറി. ഇന്നിംഗ്സിനിടെ കെഎല്‍ രാഹുലിനെ മറികടന്ന് ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന താരമായി സൂര്യകുമാര്‍ യാദവ് മാറിയിരുന്നു. വിരാട് കോലിയും 56 ഇന്നിംഗ്‌സില്‍ നിന്നാണ് 2000 റണ്‍സ് തികച്ചത്.












Click it and Unblock the Notifications